Sunday 15 December 2019

"വസുധൈവ കുടുംബകം"

"വസുധൈവ കുടുംബകം"
അവതാരങ്ങൾ യുദ്ധ
സൂത്രധാരന്മാർ .
ഉള്ളുരുകുന്നവർ ,മുറിവേറ്റവർ
ഉമിത്തീയിൽ നീറുന്നവർ
ചിതറിയോടുന്നു ..
കുതിരപ്പുറത്തു കൊടിയും
തീക്കളിയുമായി വെല്ലുവിളിക്കുന്നു.
മഞ്ഞും പുഹയും പീരങ്കികളും
ചുറ്റിക്കറങ്ങുന്നു..യുദ്ധം ഒരുക്കുന്നു
ഒരുകുലം രണ്ടുപക്ഷമാകുന്നു.
പാണ്ഡവർ കൗരവർ
ഒരുകുലം രണ്ടുപക്ഷമാകുന്നു
ശകുനിമാർ പകിടകളിക്കുന്നു
വസ്ത്രയാകേഷപം
നടക്കുമ്പോൾ ഒരുതുണ്ടു
ചേലകൊടുക്കാൻ കഴിയാതെ
ഉറ്റവർ സാക്ഷികളാകുന്നു.
ഒരുകുലം രണ്ടുപക്ഷമാകുന്നു
പിതാമഹാന്മാർ മഹാത്മാക്കൾ
ഗുരുക്കന്മാർ ശരശയ്യയിൽ
കിടക്കുന്നു ....
ധൃതരാഷ്ട്രർ ആലിംഗനം ചെയ്യും
ഗാന്ധാരി കണ്ണുകൾ തുറക്കുന്നു. 

ഒരുകുലം രണ്ടുപക്ഷമാകുന്നു
മണ്ണുചുവക്കുന്നു രക്തം മണക്കുന്നു
കണ്ണുകൾ കടലാക്കുന്നു.
സഞ്ജയന്മാർ തത്സമയം
സംപ്രേക്ഷണം ചെയ്യുന്നു.
മഹാഭാരതം മഹാഭാരതം
"മഹാപ്രഭോ" നീ പഠിപ്പിച്ചതോ
''വസുധൈവ കുടുംബകം"

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...