Sunday, 8 December 2019

കരിക്കട്ടയാൽ വരച്ചചിത്രങ്ങൾ

കരിക്കട്ടയാൽ വരച്ചചിത്രങ്ങൾ
കരിക്കട്ടയാൽ വരച്ചു നാം
ബാല്യത്തിൻ വഴികളിൽ
ഒത്തിരി ഒത്തിരി ചിത്രങ്ങൾ,
മിക്കവാറും നീ ഓർക്കില്ല.
എങ്കിലു൦ എൻ ഹൃദയത്തിൽ
അടർന്നുപോകാതെ കിടപ്പുണ്ട്
കരിക്കട്ടയാൽ വരച്ച
നമ്മൾ കൈകോർത്തുപിടിച്ച
രണ്ടു ബാല്യചിത്രങ്ങൾ .
അടുത്തടുത്തു നിൽക്കുമ്പോൾ
പെയ്യുന്ന മഴയിൽ നനഞ്ഞു
മലർച്ചിലകൾ കുലുക്കിചിരിച്ചു.
അവ നമുക്കുതന്നു മധുവൂറും
വര്‍ണശബളമാം സ്വപ്നങ്ങൾ
കുളിരേകും നിമിഷങ്ങൾ ..
പല പല നാളുകൾ
അഴകേറും പരിഭവങ്ങൾ.
അടർത്തിമാറ്റി ദൂരയാത്രകൾ
പകർന്നു ജീവിതയാഥാർഥ്യങ്ങൾ.
ചോർന്നു വാർന്നുപോയി
മൺഭിത്തിയോടൊപ്പം
കണ്ണീരിൽ ആ കരിമഷിച്ചിത്രങ്ങൾ.
ഇന്നും കളമെഴുത്തുകൾ
നിറയുന്ന നമ്മുടെ മണ്ണിൽ
കണ്ടു ഞാൻ പ്രണയങ്ങൾ
കരിമ്പായലുകൾ മൂടിയ
ആ മൺഭിത്തികൾ
വീണ്ടും സ്പർശിക്കവേ
ഹൃദയ ഭിത്തിയിൽ നിറഞ്ഞു
ബാല്യസഖീ നമ്മൾ
കരിക്കട്ടയാൽ വരച്ച
നിറമുള്ള ചിത്രങ്ങൾ.

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...