എൻറെ നർത്തകി.
നൃത്തം പഠിക്കുവാൻ
ഇച്ഛയോടെ പ്രഭാതത്തിൽ
ഞാനെത്തി പൂക്കൾ നിറയും
ആ താഴ്വാരത്തിൽ.
ഒരു പൂവിൻ അരികെ നിന്നു .
കൈകൂപ്പൂമാ മനോഹരമിതളുകൾ
സൂര്യദേവനെ പ്രാർത്ഥിക്കുന്ന കണ്ടു
പൂരസംചിന്തുന്ന ചുണ്ടുകളിൽ
പുഞ്ചിരിവിടർന്നുവന്നു.
കല്ലോലിനി കളരവമോടെ
ചിത്രശലഭങ്ങളോടൊപ്പം
ചുവടുകൾ മെല്ലെ മെല്ലെവെച്ചു
മണിമുത്തുകൾപോലെ
ചൊടികൾക്കിടയിൽ
മഞ്ഞുതുള്ളിയാകെക്കിലുങ്ങി കളിച്ചു .
കരിമഷിയെഴുതിയ കരിംകണ്ണുകൾ
പ്രകാശപ്രസരണം നോക്കി
ചുറ്റികറങ്ങുന്നേ കണ്ടു....
ആടയാഭരണങ്ങള്‍ ഇളകി
ദിക്കുനോക്കി വിരിഞ്ഞാടി.
സ്വര്‍ണ്ണനിറത്തിൽ ശോഭയോടെ നിന്നു
ഒപ്പം വർഷവും ഹർഷമേകി
ഇത്തിരി കുളിരേകി, അൻപനോടൊപ്പം .
പ്രദോഷംവരെ അവൾ തളരാതെയാടി.
വെയിൽ കൊണ്ട് പൂവാടി വാടി
മഞ്ഞക്കുറി തൊട്ടു
പൂരസമുണ്ട് ശലഭങ്ങൾ പാറിപ്പോയി.
ഇലത്തണ്ടിൽ പടിഞ്ഞാറൻ
കാറ്റുവീശി ,മേഘങ്ങൾ ഇരുണ്ടു
അന്നത്തെ സൂര്യോത്സവം കഴിഞ്ഞു
പ്രസ്നവതിയായി അവൾ നിന്നു.
ആ മേനിഗന്ധം എൻ ശ്വാസത്തിൽ അലിഞ്ഞു
അവളുടെ നടനം മനസ്സിൽ പതിഞ്ഞു
അതാണ് എൻറെ നിത്യനർത്തകി
ഒരു സൂര്യകാന്തി പൂവ്.
No comments:
Post a Comment