Monday 30 December 2019

രാത്രിയിൽ നടക്കാം

രാത്രിയിൽ നടക്കാം
ഇന്ദുവു൦ താരയു൦
വിളിച്ചുപറഞ്ഞു
ഒത്തിരി പെണ്ണുങ്ങൾ
ഒരുങ്ങിയിരിപ്പൂ
വിഷാദ മേഘങ്ങൾ മാഞ്ഞുവത്രേ
ഇന്ദുവും താരയും മുല്ല പെണ്ണിൻ
അരികെ ചെന്നുവിളിച്ചു
കളിതമാശ പറഞ്ഞു
സ്വൈരമാരാത്രിയിൽ നടക്കാം.
രാത്രിയിൽ നടക്കാം.
ആറ്റുകരയിൽ പൂരം കാണാം
ആ പുഴയുടെ അരികെ
ചിലങ്കകിലുക്കി
കിലുക്കിയിരിക്കാം
കൈകൊട്ടി കളിക്കാം
മഞ്ഞുകൊള്ളാം രാക്കിളി
പാട്ടുകേൾക്കാ൦
മിന്നാമിന്നിയെ പിടിക്കാം
പതുക്കെപ്പതുക്കെ നടക്കാം
രാത്രിയിൽ നടക്കാം..
ഇതുകേട്ടു വഴുതിപ്പോകാൻ
ഒരുങ്ങവെ മുത്തശ്ശിമരം
കെട്ടിപ്പിടിച്ചു പറഞ്ഞു
മൊട്ടിട്ടു മധുരസ്വപ്നങ്ങൾ കാണും
മുല്ലപ്പെണ്ണ് നീ ഒരു രാവിലും
ഒറ്റക്കു പോകാൻ പാടില്ലാ
തെരുവുകളിൽ നിറയെ പിച്ചിലാട്ടം
പാവനമുല്ലെ കുഞ്ഞിപ്പെണ്ണെ
നിന്നെ കടിച്ചുനക്കി പിച്ചിച്ചീന്തും
ചെന്നായ്ക്കൾ മറഞ്ഞിരിക്കും
രാവുകൾ പേയ് രാവുകൾ .
ആകാശ കൂടാരത്തിൽ
ഇന്ദുവും താരയും
മഴക്കാറിൽ മറയും.
തടിയുണ്ടെങ്കിലും
അതുകാണാനുള്ള
ചങ്കുറപ്പില്ലാത്ത മുത്തശ്ശി
മരo വട്ടം പിടിച്ചു
മൊട്ടിട്ടു മധുരസ്വപ്നങ്ങൾ കാണും
മുല്ലപ്പെണ്ണ് നീ....ഈ
രാത്രിയിൽ നടക്കാൻ പോകേണ്ട.
ഓരിയിട്ടു ചെന്നായ്ക്കൾ
മറഞ്ഞിരുപ്പതെനിക്കു കാണാം.
വിനോദ് കുമാർ വി

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...