Thursday 5 December 2019

ആ കുഞ്ഞു മരം ഒരു വരമായി.

World Soil Day
ക്ഷതമേറ്റ ക്ഷോണിയിൽ
ക്ഷതമേറ്റ ക്ഷോണിയിൽ
മുറിവേറ്റ മാതൃവൃക്ഷത്തിൻ
കയ്യിൽ നിന്നു൦
ഒരു കുഞ്ഞു വിത്ത്
മണ്ണിൽ വേരോടി
തൻ മാർത്തടത്തിൽ
പറ്റിപിടിച്ചു ചപ്പിക്കുടിച്ചു
പാൽപുഴതൻ അമൃതം.
മണ്ണുതിന്നു മേൽപ്പോട്ടു
പൊള്ളും സൂര്യനെ നോക്കിചിരിച്ചു.
പന്തലിച്ച പൂമരമായി .

പച്ചിലകൾ ,തേൻകനികൾ
കളമൊഴിയും കിളികൾ .
കൊഞ്ചിക്കുഴയും
സൂര്യരശ്‌മികൾ,
താരാട്ടും കാറ്റും
ചനം പിന്നം തുള്ളും മഴയും
ശാഖകൾ നിറയെ
എന്നും നിറയും മാമരമായി.
ക്ഷതമേറ്റ ക്ഷോണിയിൽ
ആ കുഞ്ഞു മരം
ഒരു വരമായി.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...