കണ്ടോ കണ്ടോ കോരനാ

Welcome, My romance in loneliness lives in the Poetic world; my feelings are hidden in the Vblueinkpot, this site is dedicated to poetry lovers. Hark back incidents, memories or illusions, are the sparks of this site. It will reach to you with new notions. If you have any valuable suggestions please let me know Poems ©VinodkumarV
കണ്ടോ കണ്ടോ കോരനാ
ചെകുത്താൻറെ പരീക്ഷണശാലയിൽ
ചങ്കിൽ കൊള്ളും വൈറസുകളെ
പണിതെടുത്തു
.
ചെകുത്താൻറെ പരീക്ഷണശാലയിൽ
കണ്ണിൽ കരടാകും ഫ൦ഗസുകളെ
പണിതെടുത്തു .
ചെകുത്താൻറെ പരീക്ഷണശാലയിൽ
മനുഷ്യനെവായൊട്ടിച്ചു ലോക്കിട്ടു
പരീക്ഷിക്കാൻ കൊടുത്തുവിട്ടു.
കിഴക്കോട്ടൊരുതിരിയിട്ട്
ഭസ്മക്കുറിവരച്ചു പതിവായി
കോലായി ഇരുന്നു ഭജിക്കുന്ന
മുത്തശിയാ നാരായണ നാമം
അതൂണിൽ അതലയുടെ
പാടുപതിഞ്ഞു കിടപ്പത്തുണ്ട്
കേൾക്കാനില്ല നാരായണ നാമം
ഒരു പവിഴച്ചെപ്പ്
തിര തഴുകി തഴുകി
തുറക്കും ഒരു
പവിഴ ചെപ്പുണ്ടെ
ആ ചെപ്പുനിറയേ
മധുരിക്കുമിളനീർ
കനിയുണ്ടെ അത്
തുരന്ന് തുരന്ന്
കുടിക്കാൻ ഒരു
കുണ്ടളപ്പുഴു ഒളിച്ചു
ചെപ്പിൽ ഇരുപ്പുണ്ടെ
അതുകണ്ടപ്പോൾ
ആ മനോഹര ചെപ്പിനെ
സ്നേഹിക്കും മനസ്സിൽ
തീക്കനല്ലുകൾ
എരിയുന്നുണ്ടെ .
മഞ്ചാടിക്കുരു
കാലനാണ് ചുറ്റും
എൻറെ പൊന്നുവിന്
ജന്മദിനാശംസകൾ .
എൻറെ കുഞ്ഞ്
മാന്ത്രികരാജകുമാരാ
എൻറെ കുട്ടി
കുസൃതികുറുംബാ
ഒത്തിരി വർണ്ണങ്ങൾ
നിറയട്ടെ നിൻറെ
മനസ്സിൽ എന്നുമെൻ
ഹൃദയപ്പൂവാടിയിൽ
നിറക്കൂ ഇന്ദ്രജാല൦
ഓരോ മനസ്സുള്ള തണ്ടിലും
തടിയിലും പല പല വർണ്ണങ്ങൾ
ഒട്ടിച്ചു ചേർക്കണം ഇത്തിരി
വേദനിക്കുമെങ്കിലും അത്
ഈ മണ്ണിൽ നട്ടു വളർത്തണം
വേരോടുംവരെ പരിചരിക്കണ൦
മണ്ണിനെ മുറുകെ പിടിക്കണ൦
മായാ മാരിവില്ലുപോലെ
വാനംമുട്ടെപന്തലിച്ചു നിൽക്കണം.
വിണ്ണിന്നെയും വിസ്‌മയിപ്പിക്കണ൦
Life is like an air bubble
It’s so clear light and soft
Freely floats but care
Don’t collide each other
Burst in soil and disappears…
With a short time glance
കെട്ടിപ്പിടിക്കണം
മരയി നിൽക്കണം
മരചട്ടയിൽ
സോഫ്റബോഡി ങ്ങളെ കെട്ടിപ്പിടിക്കണം
വേരോടി പടർന്നു
മണ്ണിനെ കെട്ടിപ്പിടിക്കണം
ആകാശം നോക്കി വളരണം
തണലേകി കിരണങ്ങൾ
കെട്ടിപ്പിടിക്കണം.
ചില്ലകളിൽ പക്ഷിക്കൂടൊരുക്കി
കിളികളെ കെട്ടിപ്പിടിക്കണം.
പുക്കണ൦ കായ്ക്കണം
കാറ്റിൽ ശുദ്ധശ്വാസം നിറക്കണം.
നാട്ടുവഴികളിലൂടെ നടന്നുപോകണം
ഒരു ചാറ്റൽമഴയും കൂടെവേണം
വെട്ടിചെത്തിമിനുക്കി ഒപ്പിയ ഈടികൾ
നോക്കിനടക്കണം ,വേലിക്കൊന്നകൾ
ചാഞ്ഞകൈതകൾ വേലിപരത്തികൾ
കനകാംബരങ്ങൾ മറ്റുപച്ചിലചെടികൾ
ഉലയക്കണം തൊട്ടും തട്ടികളിച്ചും
പൂക്കൾ ,പൂക്കമ്പുകൾ ചിലത്
ഒടിച്ചുമെടുക്കണം,കിളിപ്പാട്ടുകൾ കേൾക്കണം
നാട്ടുമാവിൽ നിന്നുംവീണൊരാ
മാമ്പഴം ചപ്പിയിറക്കി നടന്നുപോകണം.
പൂക്കളെ ഇഷ്ടമായി പുഴുക്കളെ ഇഷ്ടമായി
നിറ൦മാറി നോക്കുന്ന ഓന്തിനെ ഇഷ്ടമായി
പക്ഷേ കാലിൻറെ പെരുവിരലിൽ
തൊട്ടുചൊറിച്ചിലുണ്ടാക്കി ചൊടുപ്പിക്കും
ചൊറിതനം ഇടക്കിടെ കലിപ്പതും
പിഴുതുഎറിയുവാൻ നോക്കുമ്പോൾ
കണ്ടത് ഒത്തിരി മതിലുകൾ മതിലുകൾ
ഒരു ധീര വ്യക്തിത്വം
നിഴലായി മാറി...
പനിച്ചുവിറക്കുന്ന നാടിനെ
ഒരമ്മയുടെ കരുതൽ
നൽകി പ്രചോദനമേകി
പിടിച്ചുനിർത്തിയ ആ
സ്ത്രീയുടെ അനുഭവസമ്പത്തു
വീണ്ടും പ്രയോജനപ്പെടുത്തുവാൻ
കഴിയാത പോയ വിജയസൂര്യൻ
മധുരമാമ്പഴക്കാലം
മാമ്പഴം നിറയുമാചില്ലയിൽ
മാന്മിഴിയാളൊന്ന് നോക്കുമ്പോൾ
അവളുടെ മനമറിഞ്ഞിടും
ഒരു ചതവ്‌പോലും എല്പിക്കാതെ
മാണിക്യക്കല്ലുകൾ കൊണ്ടുഞ്ഞാൻ
വീശിയെറിഞ്ഞു നിറകുല
കാറ്റിലാടും കനകാമ്പഴങ്ങൾ
വീഴ്ത്തിടും അത് കണ്ട്
അസൂയയോട് കിളികളും
കലപിലകൂടി പാറിടും.
അനുരാഗത്തിൽ ആ മാമ്പഴങ്ങളിൽ
ഞങ്ങളുടെ അധരങ്ങളമരും
അവനുണയവെ എൻമിഴികളിൽ
അവളുടെ പുഞ്ചിരിനിറഞ്ഞിടും.
അതൊരു മധുരമാമ്പഴക്കാലം
യുദ്ധം ഒരു "രോമാഞ്ച൦"
യുദ്ധമൊരു രോമാഞ്ച൦
മത്തായിക്ക് രോമാഞ്ച൦
മമ്മദിനും രോമാഞ്ച൦
മനോഹരന് രോമാഞ്ച൦
യുദ്ധമൊരു രോമാഞ്ച൦
തത്സമയം സംപ്രേഷണം
ചെയ്യുമൊരു സഞ്ജയനും
നാവിൽ നിറയെ രോമാഞ്ച൦ .
യുദ്ധമൊരു രോമാഞ്ച൦.
പനിച്ചുവിറക്കുമീ ലോകത്തു
ചെമന്നാകുഞ്ഞിക്കണ്ണുകൾ
തകർന്നവീടുകളിൽ തുടക്കുമാ
ചുടു ചോരത്തുള്ളികൾ...
കാണുമ്പോൾ വിങ്ങിപ്പൊട്ടു൦
ഹൃദയങ്ങൾ മാനവഹൃദയങ്ങൾ.
ഉറക്കെപറയാൻ തോന്നുന്നു
അടർത്തിയെറിയണം
കുത്തുപാളയെടുപ്പിക്കും
പുത്തകത്താളുകളെ,തലയിൽ
നിന്നും വടിച്ചെറിയൂമൈരുകളെ
പിന്നെ ഉണ്ടാകില്ല രോമാഞ്ച൦ .
കാഞ്ചനസുന്ദരി
ഇന്ന് പ്രദോഷത്തിൽ
വഴിയരികിൽ ഈ
സ്വപ്‌നസഞ്ചാരിക്ക്
കാണാൻ കിട്ടിയൊരു
കാഞ്ചന സുന്ദരിയെ.
മരതകപച്ചപ്പട്ടുടുത്തു
മാനത്തമ്പിളിയെനോക്കി
ഇളംകാറ്റിലാടി അവൾ
എന്തൊക്കെയോമന്ത്രിച്ചു
മിന്നുംകിങ്ങിണിപ്പൂക്കളെ
മണ്ണിലേക്കു വർഷിച്ചു.
എത്തിപ്പിടിച്ചടർത്തി എടുക്കുകില്ല
അതിമോഹങ്ങൾക്കായി ഞാൻ
പുഷ്പാർച്ചനകൾ നടത്തുകില്ല .
അടുത്തുചെന്നു തൊട്ടുനോക്കി
കൺകുളിർക്കെ കണ്ടു ഒരു
നിമിഷം പുണർന്നുനിന്നു
ഊഞ്ഞാൽ കമ്പുകൾ
ഈ തലമുറ കാണുക
തൊടിയിലെ പ്ലാവുകൾ
അതിൽ കെട്ടിയാടുക
പൊന്നൂഞ്ഞാലുകൾ
മൂളിപ്പാടി ഉയരുക
കാണുക മതിലുകൾ
ഇല്ലാത്ത ലോകം
നട്ടുവളർത്തുക
തൊടിയിൽ
സ്വപ്നവർണ്ണങ്ങൾക്കായി
ഊഞ്ഞാൽ കമ്പുകൾ
കടലമ്മേ
കാത്തുകൊള്ളുക കടലമ്മേ
നിത്യമാക്കരങ്ങളാൽ തലോടിയ
സ്നേഹതീരത്ത് ഇന്ന് തിരകൾ
ചാട്ടകൾപോലുയരുന്നു അമ്മേ
താങ്ങുവാൻകഴിയില്ല ഈ തല്ലുകൾ
കരിങ്കല്ലിൽ സമസ്‌തം തലതല്ലുന്നു
വേരറ്റുവേദനയോടെ തെങ്ങുകൾ.
കുറ്റമെന്തിതു കേരനാട് ചെയ്തു?
കാറ്റും കൊടുംകാറ്റായി മാറി
ചുഴിയിൽ മുക്കുന്നു തോണികൾ
തകരുന്ന സ്വപ്നങ്ങൾ ഹൃദയ൦പൊട്ടു൦
കണ്ണീർചാലുകൾ ,ഒച്ചപ്പാടുകൾ
കാണുക കാത്തുകൊള്ളൂക
കേരനാട് കടലമ്മേ കടലമ്മേ.
സത്യം വാർ മൂലം
എഴുതി എഴുതി നടക്കണം
സത്യവാങ് മൂലം.
തോന്നും തോന്നും പോലെ
സഞ്ചരിച്ച ആ വഴികളിൽ
സത്യവാങ് മൂലം
സത്യം വാർ മൂലം
എനിക്ക് വേണ്ടത് വാങ്ങാൻ
ഇനിഎത്രനാൾ എഴുതണം
ഈ സത്യവാങ് മൂലം.
സത്യം വാർ മൂലം
വീട്ടിലിരിക്കുമ്പോൾ
മറന്നുപോകും മരണഭയം
ഞാൻ എഴുതാം ഒത്തിരി
സത്യവാങ് മൂലം
വയറുകത്തുമ്പോൾ കണ്ണീർ
പെരുമഴ പെയ്യുന്നു എന്ന
സത്യവാങ് മൂലം
മൗനം നീളും ഇടവഴികൾ
നീയെന്നും പോകും ഇടവഴിയിൽ
കനകാംബര പൂക്കൾ ചിരിച്ചിരുന്നു
ഇന്നാരോ മതിൽക്കെട്ടിലാക്കി .
ആ മൗനം നീളും ഇടവഴിയിൽ
നിൻ കളിത്തോഴൻ നിന്നിരുന്നു
ഓരോപുലരിയും നീ പോകും
ഇടവഴികളിൽ പ്രണയഹൃദയ
വാതിൽ തുറന്നിട്ടിരുന്നു..
മുഴുവന്‍ കനകാംബര പൂക്കളും
ഇറുത്ത് തേനൂറും മാമ്പഴങ്ങളും
കാത്തുവെച്ചു ഇടവഴിയിൽ
നൊമ്പര മഴനനഞ്ഞു നിന്നിരുന്നു.
പക്ഷേ നിൻറെ മൗനം ഇന്നും
നീളും ഇടവഴിയിൽ തിങ്ങിനിന്നു. .
യുദ്ധം കഴിയുമ്പോൾ
ദൈവം മരിക്കുന്നു.
അത് ഉദ്‌ഘോഷിക്കുവാൻ
ഒരു പ്രവാചകനും
ഉടലെടുത്തില്ലിവിടെ
ഒരു 'അമ്മതൻ ശാപം
കർണ്ണശൂലമാകുന്നു.
അവതാരങ്ങൾ അമ്പേറ്റു
മരിക്കുന്നു ..കൃഷ്ണാ കൃഷ്ണാ
ദിവ്യാസ്ത്രങ്ങൾ
തൊടുക്കാൻ ആവനാഴിയിൽ
ഇട്ടുകൊടുത്തു
യുദ്ധം വികാരാവേശമാക്കി
വശംചേരുവാൻ
പോരാളികൾ അണിനിരത്തി
ഇടക്കിടക്ക് ഇടത്തു
തുടയിൽ കൈകൾ
അടിച്ചുകാണികും
വെറ്റിലകീറി പാതി
തിരിച്ചിട്ട്തുമ്പ് കാണിക്കും
മര്യാദകൾ വിട്ട്
ബന്ധങ്ങൾ മറന്ന്
ധർമ്മം പറഞ്ഞു
കൊന്നൊടുക്കാൻ
ആജ്ഞാപിക്കും
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
വേദപുത്തകസൂക്തങ്ങൾ
പാട് പാട് ഉറക്കെ പാട് .
കബന്ധങ്ങൾ കണ്ടോ ?
കരിയും പുകയും കണ്ടോ ?
പൊടിഞ്ഞുകിടക്കും
ആകാശകൊട്ടാരങ്ങൾ കണ്ടോ ?
കരിഞ്ഞുനിൽകും വൻമരങ്ങൾ
കണ്ടോ ,നിറവയറുമായി
പിടയുന്ന പെണ്ണിനെ കണ്ടോ? .
പിച്ചച്ചട്ടിയുമായി നിൽക്കുന്ന
പിള്ളാരെ കണ്ടോ ?ഏതു
കാട്ടിൽ നീ കൃഷ്ണാ
ധ്യാനിച്ചിരിക്കുന്നു മൗനിയായി.
യുദ്ധം കഴിയുമ്പോൾ
ദൈവം മരിക്കുന്നു.
ഓർക്കുക ഒരു അമ്മയുടെ
ശാപമേറ്റ് ദൈവം മരിക്കുന്നു..
വിഷാദ സന്ധ്യ
വിഷാദ സന്ധ്യതൻ
അരക്കെട്ടിൽ
തണ്ണീർക്കുടങ്ങൾകണ്ടു
മിഴികളിൽ മിന്നൽ
പിണരുകൾ കണ്ടു
മരച്ചിലകൾക്കിടയിലൂടെ
അതിവേഗം പോകവേ
മാറിൽ ചന്ദ്രക്കല
ചരിഞ്ഞു വീണു
മിന്നുന്നതു കണ്ടു
ഇലച്ചാർത്തിൽ
അവളുടെ നിശ്വാസ
മർമ്മരങ്ങൾ കേട്ടു
അവളെ കണ്ടിട്ടോ
അതോ അവളെ കാണാതോ
ഹൃദയ൦ കാണാതെ
കുടിലിൽ തിരി അണച്ച്
ചെങ്കതിരോൻ പോയോ.
വിഷാദ സന്ധ്യ
കടലിലേക്ക് നോക്കിനിന്നു
നാടാകെ ലോക്ക് ഡൗൺ
പുറത്തേക്കുപോയാൽ
പോലീസ് പിടിക്കും
ഓർക്കുക ലോക്ക് ഡൗൺ
ദിവസങ്ങൾ മെല്ലെ
പോകു അതല്ലേ ലോക്ക് ഡൗൺ
ഉദാരനിമിത്തം
ബഹുകൃതവേഷം
കണ്ടുപിടിക്കാൻ ലോക്ക് ഡൗൺ
രംഗം രണ്ടാം തരംഗം
രാജ്യത്തിന് നേടിക്കൊടുത്തു
ഇന്ന് രണ്ടാം സ്ഥാനം.
ചിതകൾ കത്തും രണാങ്കണ൦
ഊതികത്തിക്കുവാൻ
കച്ചകെട്ടിയിറങ്ങി
പാഴാക്കരുത് വീണ്ടും ജീവശ്വാസം.
വഷളാക്കി മിണ്ടാതിരുപ്പൂ
ഒത്തിരി മതമണ്ടകൾ
ആ പ്രസ്ഥാനങ്ങൾ "നരകം" ..
പുതിയതലമുറ ഉണരുക
അണിയുക ദൈവത്തിൻ
പുതിയവേഷം
PPt കിറ്റിട്ടിറങ്ങി
ശ്വാസംപകർന്ന്
ചേർത്തുപ്പിടിച്ചുനിറയ്ക്കാം
സ്നേഹവും കാരുണ്യവും.
വേദനിപ്പിക്കുന്ന കാഴ്ചകൾ
വാർത്തകൾ
മഹാമാരിയുടെ ഈ രണ്ടാ൦
തരംഗത്തിൽ ഇന്ത്യയുടെ
സ്ഥാനം ഇന്ന് രണ്ടാമത്
നമുക്ക് രക്ഷപെടണം
കാണുമ്പോൾ ചിരിക്കുവാൻ
മിണ്ടുവാൻ നമ്മൾ
അകന്നിരിക്കാം
കോരനും ധീരനും
പരശൂന്റെ പറമ്പിലുണ്ടൊരു
ഒരു തേൻ വരിക്കപ്ലാവ്.
ഉയരത്തിൽനിൽക്കുന്ന
ഉറച്ച പച്ചില്ലക്കൊമ്പുകൾ.
അഴകില്ലേലും അതിലുണ്ട്
തേൻവരിക്കചക്കകൾ .
ചുറ്റുംമൂളുന്നു ഈച്ചകൾ
പാറിപ്പറക്കുന്നു കിളികൾ
കിന്നരിക്കുന്നു മിന്നും
സ്വര്‍ണ്ണപ്ലാവിലകൾ .
ഏച്ചുവെച്ചു തോട്ടികെട്ടി
ചക്കയിടാൻ പ്ലാവിൻ ചോട്ടിൽ
എത്തിയാ കോരനാദ്യം.
തോട്ടിമുറുക്കികെട്ടി
അറ്റത്തു അരിവാളുകെട്ടി
അടർത്തിയിട്ടുകെട്ടി ചാക്കിൽ
കോരനാ തേൻവരിക്ക ചക്കകൾ .
കിറ്റിലാക്കി വീതംവെച്ചു
അതിലൊരു പങ്ക് ധീരനും നൽകി.
ഏച്ചുവെച്ചു തോട്ടികെട്ടാൻ
അറിയാതെ കയറാനറിയാതെ
ധീരൻ ഇടക്കിടക്ക് വന്ന്
പ്ലാവിൻവേരിൽ നോക്കുന്നു
കായിച്ചിട്ടുണ്ടോ ചക്ക?
പാവം വെച്ചുനടക്കുന്നു
സ്വർണ്ണപ്ലാവിലത്തൊപ്പി...
Vinod kumar v
# നഷ്ടസ്വപ്നങ്ങൾ
ജീവിതമാം യാത്രയിൽ
ദീർഘകാല൦ ദീർഘദൂരം
കൂട്ടിവെച്ചു കിനാക്കൾ
കൂട്ടിക്കിഴിച്ചുനോക്കവെ
ബാക്കിവന്നവ എൻ
പ്രിയ നഷ്ടസ്വപ്നങ്ങൾ.
ഈ ദുനിയാവിന്റെ
മുകളിലൂടെ പാറാനുള്ള
വർണ്ണ ചിറകുകൾ കുഴയവേ
പൂമരത്തിൻ ചില്ലകൾ
ചേക്കേറാൻ മുതിരവേ .
ഇടിമിന്നലുകൾ കൊണ്ട്
വിണ്ടുകീറി വീണ
മരത്തടിയായി നീറുന്നു
പ്രിയ നഷ്ടസ്വപ്നങ്ങൾ.
മിണ്ടാതെ മണ്ണോടുചേരവേ
എല്ലാം നഷ്ടമാകവേ കണ്ണീർ
കണങ്ങൾക്കൊപ്പം കരടായി
കയ്യിൽവന്നു മിന്നുന്നു
ചെറുതിരിപോലെ
വീണ്ടും പ്രിയ നഷ്ടസ്വപ്നങ്ങൾ
നഷ്ടസ്വപ്നങ്ങൾ.
കതിരുകാണാക്കിളിയെ
കനവുകൾ നിറയുന്ന
പാടത്തുവാ ആടും നെല്ല്
കതിരുകൾ കൊയ്യാനായി
ഇതുവഴിവാ ,ഇതുവഴിവാ
കതിരുപൂജകാണാം പൊൻ
പൊലികാണാം ,കുണുങ്ങി
ഓടും തോടും കാണാം
ഇതുവഴിവാ ഇതുവഴിവാ
കതിരുകാണാക്കിളിയെ
ഇതുവഴിവാ ഇതുവഴിവാ.
നെൽപ്പാടവും കൊയ്യാം ,
കൊയ്ത്തുപ്പാട്ടും പാടാം,
ചെമ്പാക്ക് ചേർത്ത് മുറുക്കാം
ചുണ്ടും ചുവപ്പിച്ചു ആ
കളപ്പുരയിൽ കിന്നരിച്ചിരിക്കാം
ഇതുവഴിവാ ഇതുവഴിവാ.
ആറ്റുനോറ്റുഞാൻ തീർ ത്ത
ഒരു പൊന്മാല്യം സമ്മാനമേകാം
ഇതുവഴിവാ ഇതുവഴിവാ.
ഈ സ്വർഗ്ഗവഴിയിൽ
ഈറൺമിഴികളുമായി
ആരോ നോക്കുന്നുണ്ട്
വഴിയോരത്തായി പച്ചപ്പേറി
പൂത്തുനിൽക്കുമാ പല
പല ജാതി പൂമരങ്ങളുണ്ട്..
അതിൽ മഴത്തുളളികൾ
കിണുക്കി കുളിർക്കാറ്റും
വീശുന്നുണ്ട് ,ചിതറിയ
മാങ്കനികൾ എടുത്തു൦
കിളിപ്പാട്ടുകൾ കേട്ടു
നടക്കാൻ ഗ്രാമത്തിൽ
ഒരു സ്നേഹത്തറവാടുണ്ട്
ഈറൺമിഴികളുമായി
ആരോ നോക്കുന്നുണ്ട്
വിജയാശംസകൾ
വിജയാശംസകൾ
ആരവങ്ങൾ വേണ്ടിവിടെ
ആഘോഷങ്ങൾ വേണ്ടിവിടെ
വേണ്ടത് വേണ്ടപ്പോൾ ചെയ്തു-
കൊടുത്ത നേതാക്കൾ ജയിക്കട്ടെ.
മണ്ണിൽ വീണ്ടും ചുവന്ന
ചുവന്ന പൂക്കൾ ചിരിക്കട്ടെ
വെൺമേഘങ്ങൾ തൊട്ട്
വർണ്ണക്കൊടികൾ കാറ്റിൽ
ആടിക്കളിച്ചു തിമിർക്കട്ടെ
ആരവങ്ങൾ വേണ്ടിവിടെ
ആഘോഷങ്ങൾ വേണ്ടിവിടെ.
വേണ്ടത് വേണ്ടപ്പോൾ തന്നൊരാ
സർക്കാർ വീണ്ടും വരുമലോ
ആരുജയിച്ചാലും ആരുതോറ്റാലും
വിജയാഘോഷങ്ങൾ വേണ്ടാലോ
E verybody coming up with roses red roses Oh! vinca rosea Lot of roses So soft heart, so many roses Feeling the roses rise in the dawn ...