Sunday, 30 August 2020

തൊഴിലില്ലായ്‌മയിൽ

കയർ 

ഒരുപിടിവള്ളി വന്നു  

ആ കയത്തിൽനിന്നും 

കര കയറുവാൻ കിട്ടിയ 

ആ കയർ

കണ്ണുകൾക്കു എന്തൊരു 

ഓജസായിരുന്നു ,ഹൃദയം 

തുടിച്ചുതുള്ളിയിരുന്നു .

അതിൽ മുറുക്കി പിടിച്ചു 

സ്വപ്നങ്ങളും ഒത്തിരികണ്ടു.

ആ കയത്തിൽനിന്നും 

കര കയറുവാൻ 

കിട്ടിയ ആ കയർ.

ഉയരങ്ങൾ താണ്ടുവാൻപിടിച്ചിരുന്നു.

ആ കയർ പിണഞ്ഞു 

കഴുത്തിൽ മുറുകിയാ 

ഹൃദയംനിലച്ചു ... ,

പിടിവള്ളികൾ പിൻവലിക്കുമ്പോൾ 

അതുപിടിച്ചിരുന്ന കൈകളുടെ 

നോവുകൾ അറിയണം 

സമാധാനിപ്പിക്കണം .

എത്രത്തോളം ഓർത്തു കൂട്ടി 

പിരിച്ചു എടുത്തതല്ലേ ആ കയർ.


ജീവിതം മുന്നോട്ടു പോണം 

ഈ ലോകത്തിൽ ജീവിച്ചു 

കാട്ടണം ,ഇനിയുമൊരു കഴുത്തിൽ 

കുരുക്കരുതേ   ആ "കയർ" 


Saturday, 29 August 2020

ചേമ്പിൻറെ ഇല

ചേമ്പിൻറെ ഇല


ചേമ്പിൻറെ ഇല  ചേതോഹരമാണ് 

ഓടിക്കളിക്കുന്നു മഴമുത്തുകൾ 

കരണംമറിഞ്ഞു കുറുമ്പുകാട്ടി ചിരിക്കുകയാണ് 

വെള്ളിമുത്തുപോലെ കിലുങ്ങുകയാണ് 

ആ പച്ചപ്പിൽ ഊഷ്മള സ്നേഹമാണ് .


കണ്ടിട്ടില്ല , ഒരിലയും  മഴയെ ഇതുപോലെ 

ലാളിച്ചില്ല , ഉയരങ്ങളിൽ എത്തിയില്ല 

ചില്ലകൾ ഇല്ല  വാസനപ്പൂങ്കുലകൾ ഇല്ല.  

കിഴങ്ങത്തി ഏതു  ചതുപ്പിലാണെങ്കിലും 

കാറ്റിലാടി ആശ്ലേഷിച്ചു താലോലം 

ചുംബിച്ചു കൂടെക്കൂടെ മഴമുത്തുകളെ . 

അവരൂല്ലാസമോടെ ഇറ്റിറ്റു ഒന്നായി 

വേറിട്ട് പലതായി കുത്തിമറിയുകയാണ് 


മൃദുവാം മിനുസമുള്ള മടിത്തട്ടിൽ 

തട്ടിത്തലോടി രാപ്പകലുകൾ  മഴമുത്തുകളെ 

ലാളിക്കുകയാണ് , ആ  ഇല ചേതോഹരമാ

അടുക്കളയാണ്  അമ്മത്തൊട്ടിലാണ് .

അതിന്  ഹൃദയത്തിൻ സാദൃശമുണ്ട്‌ 


Friday, 28 August 2020

നഷ്ട്ടമായ നാട്ടുവഴികൾ

 നഷ്ട്ടമായ നാട്ടുവഴികൾ 

അതിമനോഹരമായ പച്ചപ്പിൻ

വീഥികളിലൂടെ പോകുമ്പോൾ 

കാണാം പുഞ്ചപ്പാടങ്ങൾ ഇന്ന് 

നികത്തി തീർത്ത മണിഹർമ്യങ്ങൾ.


വെള്ളാമ്പൽപ്പൂവും താമരമൊട്ടും 

മുട്ടി തൊട്ടാടും  നീർച്ചാലുകൾ

മിന്നിപ്പായു൦ പരലുകൾ  

നോക്കിയാൽ  കാണാം അവയെ 

കൊന്നുമറച്ചു  നിറഞ്ഞ 

 ആഫ്രിക്കൻ പായലുകൾ .


ഒച്ചപ്പാടുള്ള കവലകൾ 

ഒത്തുചേരുന്ന മനുഷ്യർ 

പങ്കുവെക്കുന്ന സങ്കടങ്ങൾ 

സന്തോഷങ്ങൾ പിഴുതെറിഞ്ഞു 

പൂ മരതണലുകൾ കെട്ടിപ്പൊക്കി  

മനസിലും കാണാതിരിക്കാൻ 

മതിലുകൾ വിസ്തൃതികുറച്ചവഴികൾ 


ഇനി മിണ്ടാതെയിരിക്കാം 

കാലം തന്ന ശിക്ഷ  വീട്ടിലിരുന്നു 

ഓൺലൈനിൽ  തള്ളിവിടാം 

ഇമോജികൾ ,നഷ്ടമായി 

ശുദ്ധവായു ആ സമൂഹവും   

കാണാം നഷ്ട്ടമായ നാട്ടുവഴികൾ 

ഇക്കൊല്ലം ഓണത്തിനു

ഇക്കൊല്ലം ഓണത്തിനു 

മാസ്‌കിട്ടു പോകണം   

എന്ന് മാവേലിതമ്പ്രാന്റെ കമ്പി വന്നു....

പാതാളത്തിൽ നിന്നും കമ്പി വന്നു


ഉത്രാടപാച്ചിലിലും,ഉറ്റവരെ കാണുമ്പോഴും

തുള്ളി ചാടി പാടിപ്പോകുമ്പോൾ 

മാളോരേ  മാസ്കുവേണം 

മാവേലിതമ്പ്രാന്റെ കമ്പി വന്നു.


 

ഉത്തമയകലം പാലിച്ചു 

കരുതലോടെ ഓണസദ്യ ഒരുക്കാം 

അയ്യോ ഓടി വരണേ!

 അയ്യോ ഓടി വരണേ!

ഈ വഴിയിൽ എവിടെയോ

അയാൾ അശക്തനായി

ആരോ തലയിൽ റാഞ്ചി

ആരോ നെഞ്ചത്ത് തൊഴിച്ചു

ആരോ നാഭിക്ക് ഇടിച്ചു

കാക്കകുഞ്ഞുങ്ങളെ കണ്ടു

പശുക്കിടാവുകളെ കണ്ടു

കുഞ്ഞാടുകളെ കണ്ടു

ആരോടുപറയാൻ

അയാൾ മുറുക്കെ

കരഞ്ഞു ഇവിടെ "മനുഷ്യർ

ആരെങ്കിലും ഉണ്ടോ

അയ്യോ ഓടിവരണെ!"

ചതവുകൾ ഏറ്റ്  ഒറ്റയക്കായി

ഈ വഴിയിൽ എവിടെയോ?

അയാൾ ഒറ്റയക്കായി.

Thursday, 27 August 2020

പൂക്കളേതേടി പാറിപ്പോകും

 പൂക്കളേതേടി പാറിപ്പോകും

പൂത്തുമ്പികളെ നിങ്ങൾ
തൊടിയിൽ തീർക്കുന്നവർണ്ണ
വസന്തം ഈ ആവണിമാസം
എന്നും ഈ പുഞ്ചിരികാണാൻ
കുസൃതികൾ കാണാൻ
കഴിയാത്ത ,പാതാളത്തിൽ നിന്നും
മാവേലിയും ഈ കഷ്ടകാലത്തിലും
വരുന്നു തിരുവോണംകൂടാൻ

ഓണ നിലാവത്


    ഓണ നിലാവത് 

ഓണ നിലാവത് ഓണ നിലാവത് 

കോരന്റെ കൂരേൽ എത്തി 

ആ കൂരേൽ കോണിലായി 

മൂന്ന് കല്ലിൻമേൽ മിന്നും വെള്ളിയുരുളിയായി 

ഉപവിഷ്ടയായി ചെറ്റക്കുടിലിൽ വെളിച്ചമായി 

താരപഥത്തിൽ നിന്നും താഴേക്കുവരും വഴി 

നാളികേരങ്ങൾ മണമുള്ള  കേരജം 

തന്നുവിട്ടു ,തേനൂറും കൂമ്പുള്ള 

ഏത്തവാഴകൾ മധുരിക്കും വാഴക്കാ തന്നുവിട്ടു 

ഓണ നിലാവത് ഓണ നിലാവത് 

കോരന്റെ കൂരേൽ എത്തി .


മഞ്ഞളിച്ചെണ്ണയിൽ മിന്നി 

പൊങ്ങി ചിരിക്കുന്ന ഏത്തക്കായുപ്പേരി 

കോരിയെടുത്തു 'അമ്മ കുലുക്കി 

വിളിക്കുന്നപോലെ സ്വപ്നനം 

കണ്ട് കോരൻറെ മകളവൾ 

ഉണർന്നു പുൽപ്പായയിൽ ഇരുന്നു .

അപ്പോൾ ഉരിയരിഅടുപ്പത്തു 

അമ്മ  വേവിക്കുന്നെ മൺകലം 

കണ്ടുവാവാച്ചി മോളുചിരിച്ചു 

ആവണി തിങ്കൾ പുലർകാല 

സന്ധ്യയിൽ അവളെ നോക്കിനിന്നു

ഓണ നിലാവത് ഓണ നിലാവത് 

കോരന്റെ കൂരേൽ എത്തി.


Wednesday, 26 August 2020

കവി നടത്തുന്ന ശസ്‌ത്രക്രിയ.

 കവി നടത്തുന്ന ശസ്‌ത്രക്രിയ.


എഴുതി എഴുതി വിരലിലെ 

തഴമ്പ് പൊട്ടി , ചലവും 

ചോരയും തുടച്ചയാൾ 

കുത്തിക്കെട്ടുവാൻ സര്‍ജൻറെ 

മുമ്പിലെത്തി ശസ്‌ത്രക്രിയ നടത്തി.

 

എഴുതി എഴുതി എല്ലിൽ 

തേയ്മാനം വന്നൊടിയവെ 

ആ മുട്ടുസന്ധിമാറ്റിവെച്ചു  

കുത്തിക്കെട്ടുവാൻ സര്‍ജൻറെ 

മുമ്പിലെത്തി ശസ്‌ത്രക്രിയ നടത്തി.

 

വേദനാ സംഹാരികൾ 

കഴിച്ചിട്ടും കു ത്തിവെച്ചിട്ടും 

മരവിച്ച കൈകൾ വിറയാർന്നു 

കുമിഞ്ഞു കൂടി കെട്ടുപിണഞ്ഞു 

കിടക്കും ചിന്തകൾ 

കുത്തിനോവിക്കുന്നു ...


പേനയാം കത്തിയെടുത്തു

ചിന്തകൾ അടർത്തിയെടുത്തു 

കടലാസുകളിൽ നിരത്തിവെച്ചു 

ആ താളുകൾ കുത്തിത്തയച്ചു 

തണ്ടെല് വളഞ്ഞയാൾ 

ജരാനര നിറയും മുടികൾക്കിടയിൽ 

വാതായനങ്ങൾ തുറന്നിട്ടു.

 

കൈകളിൽ ചുവപ്പുനിറം 

പടർന്നിരുന്നു ....

മനസ്സിന്റെ ശസ്‌ത്രക്രിയ

നടത്തി ശാന്തമായി കിടന്നു. 

അതുകണ്ട ഡോക്ടർ പോലും 

അത്ഭുതപ്പെട്ടു .....

 

ഏമ്പക്കം

ഏമ്പക്കം

ഭക്ഷണത്തിന്
ശേഷം അയാൾ വയർ
തലോടി വീണ്ടും
ശബ്ദിച്ചു "ഏയ്‌വു ...."
ഏമ്പക്കം വിട്ട്
എച്ചില് ഇല എറിഞ്ഞത്
കണ്ട് കേട്ടു വന്നത് കാക്കയോ
പൂച്ചയോ പട്ടിയോ അല്ല
വിശപ്പിൻറെ വിളി
അറിഞ്ഞ മറ്റൊരുവൻ
കത്തുന്ന വയറുമായി
വന്നത് ഏമ്പക്കം കേട്ട്
വയർ അറിയും വയറിനെ .

Tuesday, 25 August 2020

പൂവിളി കേട്ട് പൂവിളി കേട്ട്

 പൂവിളി കേട്ട് പൂവിളി കേട്ട് 

കുഞ്ഞിപ്പൂപ്പെണ്ണ് ഉണർന്നു

ഊഞ്ഞാലിൽ ആടിയാടി    

നീലമിഴികൾ തുറന്നു 

ആകാശനീലിമയിൽ നോക്കി 

പൊന്നാഭരണങ്ങൾ കിലുക്കി 

ചോദിച്ചുപ്രിയ തോഴിമാരെ 

ചെങ്കതിരോൻ വന്നോ ഈ 

പച്ചപ്പുതപ്പാർന്ന തൊടിയിൽ. 


  

Monday, 24 August 2020

കവി vs നടൻ

 കവി VS നടൻ

അയാൾ കവിയാണ്
കവിപ്പട്ടം വാങ്ങാത്ത കവിയാണ് അയാൾ
കവിത പാടവേ ശബ്ദമിടറി കണ്ണീരൊഴുകി
അഭിവന്ദ്യസദസിന്നു മുന്നിൽ അയാൾ
കവിത ചൊല്ലിതീരവേ പല മനസുകൾ
വിങ്ങികരഞ്ഞിരുന്നു.
ലഹരിയിൽ ആയിരുന്നില്ലയാൾ
നേർക്കാഴ്ചകൾ എഴുതുന്ന കവി .
അയാൾ നടനാണ്
അയാൾ അഭിനയ പുരസ്‌ക്കാരം
നേടാത്ത നടനാണ് അയാൾ നടനാണ്
നാട്യങ്ങളുടെ ലോകത്ത്
കുമ്പസാരകൂട്ടിൽ കയറ്റി ചോദ്യശരം
എറിയുമ്പോൾ അസ്വസ്ഥനായി
കുപിതനായി പച്ചമനുഷ്യനായി അയാൾ .
ആത്മാവിഷ്‌കാരത്തിന് സ്വാതന്ത്ര്യമുള്ള നാട്ടിൽ
ഇകഴ്ത്തുകയും പുകഴ്ത്തുകയും നിങ്ങൾക്ക് ചെയാം ,
കണ്ടുനിന്നവരോടും കേൾക്കുന്നവരോടും
അയാൾ ഉച്ചത്തിൽ പറഞ്ഞു
"സൗകര്യമില്ല" അണിയും
ആടും ഇനിയും പല വേഷം
ജീവിക്കാൻ വേണ്ടി ആടണം
പല പല വേഷം
അയാള് ജയിച്ചു ...

Sunday, 23 August 2020

പുലരികൾ പ്രതീക്ഷകൾ

 പുലരികൾ പ്രതീക്ഷകൾ

തങ്കദീപവുമായെത്തി പുലരി
ഉഷപൂജ തുടങ്ങി
ഓരോ ദീപംപകർത്തി
കാറ്റിൽ കിങ്ങിണി പൂക്കൾ
വർണങ്ങൾ വിതറി
മന്ത്രിച്ചു മണി കിലുക്കി
കിളികൾ പാടി പാറി
മിഴി ജാലകം തുറന്ന്
ഞാനും പ്രതീക്ഷയോടെ നടന്നു




മഷിത്തണ്ട് ഓർമിപ്പിച്ചു

 മഷിത്തണ്ട് ഓർമിപ്പിച്ചു

ആ സ്ലേറ്റും പെൻസിലും.
തെറ്റ് തിരുത്തുവാൻ
ഒടിച്ചു പിഴിഞ്ഞ ആ
കുഞ്ഞുതണ്ടുകൾ,
സ്ലേറ്റും ഒടിഞ്ഞു
പെൻസിലൊടിഞ്ഞു.
കൈതക്കാട്ടിലെറിഞ്ഞു
ഒത്തിരി കരഞ്ഞു..
പക്ഷേ ആ ഇത്തിരി
തണ്ടുകൾ തെറ്റുതിരുത്തുവാൻ
വീണ്ടും തിരഞ്ഞു
പണ്ടുകൊണ്ടിടുമായിരുന്ന
കിണറ്റിന്ക്കരയിൽ
ഞാൻ തേടി അലഞ്ഞു
ഓർമ്മകൾ തൻപച്ചപ്പിൽ
ആ ഓമന മഷിതണ്ടുകൾ.
ആൻഡ്രോയിഡ് ഫോണുമായി
തോണ്ടിക്കളിച്ചു ഇന്ന്
ബാല്യമിരിക്കുമ്പോൾ
ഞാൻ തേടി അലഞ്ഞു
ഓർമ്മകൾ തൻപച്ചപ്പിൽ
ആ ഓമന മഷിതണ്ടുകൾ

മുത്തശ്ശി

 ഏകാന്തതയിലും 

ആരെയോ നോക്കിയിരുന്നു 

മുത്തശ്ശി 

ഒരു കാറ്റിലോ മഴയിലോ 

മറിഞ്ഞുവീഴുമാ കൂരയിൽ 

രാമ നാമം ജപിച്ചിരുന്നു 

മുത്തശ്ശി...

Saturday, 22 August 2020

പൂക്കളെ സ്നേഹിച്ച പൂത്തുമ്പിയാ പെണ്ണ്

 വസന്തമായിരുന്നു പൂ വസന്തമായിരുന്നു 

പൂക്കളെ സ്നേഹിച്ച പൂത്തുമ്പിയാ പെണ്ണ് 

കാട്ടിലും മേട്ടിലും തുള്ളിപ്പാറി നടന്നു 

പൂവിറുത്തു പൂതേൻ നുകർന്ന് വാസന പൂക്കൾ 

മുടിയിൽച്ചൂടി പാറിടുന്നു വസന്തമായിരുന്നു

ഭ്രഷ്ട ഇല്ലാത്തൊരു പൂക്കളം 

പോവിറുത്തോടിയ പെണ്ണെ 


Friday, 21 August 2020

ചിങ്ങപെണ്ണിന് ചേലുള്ള

 ചിങ്ങപെണ്ണിന്  ചേലുള്ള 

വട്ടക്കണ്ണുണ്ടെ

കൺമണിക്കൂളിൽ

പൂക്കളെ  പ്രണയിക്കും

വൃത്തങ്ങളുണ്ടെ  .


കുളിച്ചൊരുങ്ങി  ആ അത്തതിന് 

തൊടിയിൽ ഓടിനടക്കേണ്ടേ  

തുമ്പപ്പെണ്ണേ ആ കൺമണിക്ക് 

ഒരുകുമ്പിൾ പൂവ് നൽകേണ്ടെ .. 


ചിങ്ങപെണ്ണിന്  ചേലുള്ള 

വട്ടക്കണ്ണുണ്ടെ

ആ കൺമണിക്കൂളിൽ

പൂക്കളെ  പ്രണയിക്കും

ചിത്തിര  വന്നേ .

ആ ചിത്തിരക്കും തൊടിയിൽ 

ഓടിനടക്കേണ്ടേ ചെമ്പരത്തിപ്പെണ്ണേ

ആ കൺമണിക്ക് 

ഒരുകുമ്പിൾ പൂവ് നൽകേണ്ടെ .. 

ചോതിക്കു തരുമോ  

കനകാംബര പൂവേ  

അയലത്തും ചോദിക്കാം 

ഒരുകുമ്പിൾ പൂവ് നൽകേണ്ടെ.


 

Thursday, 20 August 2020

ദശരഥദുഃഖം .

  ദശരഥദുഃഖം . 


സന്താനങ്ങളില്ലാതെ രാജ്യമെന്തിന് 

സർവേശ്വരനോട്‌ പ്രാത്ഥിച്ചു 

സത്പുത്രന്മാർക്കായി പുത്രകാമേഷ്ടിയാഗം 

നടത്തുമ്പോൾ സരയൂ നദിതീരത്ത് 

കണ്ടത് ഒരു ഭക്തൻറെ ദുഃഖം ദശരഥദുഃഖം. 


ദേവാസുരയുദ്ധ൦ കൊടുമ്പിരിക്കൊള്ളവേ 

രഥ൦ ചക്രങ്ങൾ ഇളകവെ 

തൊടുത്ത ബാണങ്ങൾ  ലക്ഷ്യങ്ങൾ

 തെറ്റിപ്പാകവേ കണ്ടുവാ 

വീരയോദ്ധാവിൻ ദുഃഖം ദശരഥദുഃഖം .


കൈകേയിതനുടെ  അംഗുലീയം കൊണ്ട് 

ചക്രം ഉറപ്പിച്ചുനിർത്തി ഘര്‍ഷണമില്ലാതെ 

രഥമോടവേ ആ ഒലിച്ചിറങ്ങു൦ രക്തത്തിൽ

പത്നിയുടെ വേദനയിൽ തുടങ്ങി ദശരഥദുഃഖം .  

സര്‍വ്വവും സഹധര്‍മ്മിണിക്കു 

നൽകുന്ന ഒരു പതിയുടെ സ്നേഹം  .



രാമാവതാരത്തിൻ ലക്ഷ്യം നിറവേറ്റുവാൻ  

അരചനായി രാജ്യഭ്രഷ്ട്കൽപ്പിച്ചു 

പതിനാലുവർഷങ്ങൾ വനവാസത്തിന്

രാമനെ അയക്കുമ്പോൾ,  ഹൃദയദുഃഖത്തിൽ  

രോഗശയ്യയിൽ കിടന്നുകരയവേ കണ്ടു  

വിങ്ങിപ്പൊട്ടുമൊരു അച്ഛൻറെ ദുഃഖം.

ഒരു അച്ഛൻറെ  ദുഃഖം ദശരഥദുഃഖം. 


ആ സ്നേഹപൂന്തോട്ടത്തിൽ

 പൊക്കത്തിൽ ചാടി

കൈയ്യും മെയ്യും മറന്ന്

പച്ചപ്പിൽ ഉല്ലസിക്കും

ചങ്ങാതികൾ ഈ പുൽച്ചാടികൾ

അവരുടെ ചെല്ലചൊല്ല്

കേൾക്കാൻ വന്നെത്തി

അപ്പൂപ്പൻതാടികൾ

തൂമഞ്ഞിൻ പുതപ്പുമൂടി

ആ സ്നേഹപൂന്തോട്ടത്തിൽ

Wednesday, 19 August 2020

ഏർ കാളേ ഓ ഏർ കാളേ

 

ഏർ കാളേ ഓ ഏർ കാളേ
പാടങ്ങളിൽ ഓടിക്കേറ് കാളേ

ഏല ഏല ഏറ് കാളേ

ഏലേലയ്യാ ഏറ് കാളേ.

ഏമാന്റെ കണ്ടതിൽ
ഉഴുതുമറിച്ചു ഏറുകാളേ .

ഏർ കാളേ ഓ ഏർ കാളേ

പാടങ്ങളിൽ ഓടിക്കേറ് കാളേ.

ഏല ഏല ഏറ് കാളേ

ഏലേലയ്യാ ഏറ് കാളേ.


കുതിരശക്തിയിൽ ഓടുകാളേ

കലപ്പ വലിച്ചു  ഓടു കാളേ

ഏല ഏല ഏറ് കാളേ

oi ലാടത്താൽ ചവിട്ടി 

പാടത്തു മുമ്പേറു കാളെ..

ഏർ കാളേ ഓ ഏർ കാളേ
പാടങ്ങളിൽ ഓടിക്കേറ് കാളേ

ഏല ഏല ഏറ് കാളേ

ഏലേലയ്യാ ഏറ് കാളേ.


കാള മേഘങ്ങൾ
അലറിവരുംമുമ്പേ ഈ
പാടം ഉഴുതു മറിക്കവേണം
തരി തരി മണ്ണും വിയർപ്പും
തെറിപ്പിച്ചു കണ്ഠമണി
കുലുക്കി ഈ എഴന്റെ 
കാളേ .

ഏർ കാളേ ഓ ഏർ കാളേ

പാടങ്ങളിൽ ഓടിക്കേറ് കാളേ.


കിന്നാരം ചൊല്ലി മുതുകിൽ
കയറുവാൻ കൊറ്റിയും

മൈനയും കാക്കയും

വരുന്നനേരം കഥ
കേട്ട് നിൽക്കല്ലേ കാളെ.

അവ മണ്ണിരയെ കൊത്തി
പെറുക്കി പോകും കാളെ
ഏർ കാളേ ഓ ഏർ കാളേ
പാടങ്ങളിൽ ഓടിക്കേറ് കാളേ

ഏല ഏല ഏറ് കാളേ

ഏലേലയ്യാ ഏറ് കാളേ.

അസ്തമയം വരെ തണ്ടേറ്റി
ചുറ്റി കറങ്ങു൦ കാളെ
ഈ ചേറ്റുകണ്ടം
നമ്മളേ പോറ്റും കണ്ടം ഓര്ക്കു കാളേ

തോട്ടിൽ തിരുമ്മികുളിപ്പിക്കാം കാളേ

കാടിക്കഞ്ഞിയും നൽകി
കയറൂരി വിട്ടേക്കാം കാളേ
ഏർ കാളേ ഓ ഏർ കാളേ
പാടങ്ങളിൽ ഓടിക്കേറ് കാളേ

ഏല ഏല ഏറ് കാളേ

ഏലേലയ്യാ ഏറ് കാളേ.

Tuesday, 18 August 2020

കുപ്പത്തൊട്ടിൽ

 കാക്കൾകരഞ്ഞു പറഞ്ഞു 

കുപ്പയിൽ ഇന്ന് തിരഞ്ഞ 

തിന്നുവാൻ പന്നികളെ  

പട്ടികളെ  പോകരുതെ 

കുഞ്ഞുമൊട്ടുകൾ കരിഞ്ഞു 

കിടപ്പുണ്ടെ അവർ ഉറങ്ങട്ടെ 

മനുഷ്യ സംഭോഗങ്ളിൽ  

പിറവിയെടുത്ത ആരെന്നറിയാത്ത 

ആരുമില്ലാത്ത ചാപിള്ളകൾ

മനുഷ്യർക്കൊണ്ടിട്ടുപോയത്.

എച്ചിൽകുപ്പയിൽ ഉറങ്ങട്ടെ.

അവർക്കുള്ളതാണ് ഇന്ന്

ഈ  കുപ്പത്തൊട്ടിൽ  

Monday, 17 August 2020

പട്ടടയിൽ തെങ്ങിൻ ആത്മഗതം

 പട്ടടയിൽ  തെങ്ങിൻ  ആത്മഗതം

ചത്ത് ചത്ത് അകലും പലരും 

അങ്ങനെ പല പല പറമ്പിൽ 

അവ പട്ടടതെങ്ങായി മാറും    

കാറ്റിലും മഴയിലും തെക്കേത്തു 

നിന്നു വാനോളമുയർന്നു 

ചുറ്റുംനോകും അങ്ങനെ 

ചത്ത് ചത്ത് അകന്നവർ 

തമ്മിൽ വീണ്ടുംകാണും തലയാട്ടും.


തമ്മിൽ വീണ്ടുംകാണും തലയാട്ടും

തണലായി ചതിക്കാത്ത  തെങ്ങ്‌.

ഫലഭുഷ്ടിയുള്ള  ആ മണ്ണിൽ

പൊട്ടിമുളക്കുന്ന പുല്ലുകളും 

തുമ്പയും ചേമ്പും കാട്ടുവള്ളികളും 

കൂട്ടിനുരാത്രികളിൽ പെറ്റു 

പെറ്റു അടുത്ത കുറെ ചാവാലിപ്പട്ടികളും 

രാപ്പകലുകൾ തൂവൽസ്പർശമേറ്റ്‌ 

കളകൂജനങ്ങൾ കേട്ട്  

വീണ്ടും പലതുംകേട്‌ നിൽക്കും .


പോറ്റിവളർത്തിയ  കൊച്ചുമക്കൾ   

പച്ചപ്പരിഷ്കാരികൾക്കിപ്പോൾ 

ദോഷങ്ങൾ കൂടിയത്ര,

പ്രാർത്ഥിച്ച ദൈവത്തിനും 

സുഗന്ധധൂമദ്രവ്യങ്ങളിൽ 

പട്ടട തെങ്ങിൻ പൂവും വേണ്ടത്രെ 

കരിക്കും നേദ്യം വേവിക്കാൻ 

കൊതുമ്പും വേണ്ടത്രെ...

ദോഷങ്ങൾകൊണ്ട് അകന്നുപോകും 

മുമ്പേ എന്നെ വെട്ടിക്കളയണം 

പട്ടടയിൽ തെങ്ങിൻ  ആത്മഗതം.

Vinod kumar V

# തമസ്സ്

# തമസ്സ് 

അവളറിയാതെ അവളെ 

പിൻതുടരുന്നു തമസിന്റെ കണ്ണുകൾ 

അവൾനോക്കുമ്പോൾ എവിടെയും 

കാണാത്ത കരിം കണ്ണുകൾ 

അവളറിയാതെ അവളെ 

പിൻതുടരുന്നു തമസിന്റെ കണ്ണുകൾ 


കണ്ണുകൾ തുറന്ന്‌അവൾ 

ചുറ്റുംനോക്കുന്നു അവൾ 

കണ്ടു കുഞ്ഞുനക്ഷത്രങ്ങൾ മിന്നുന്നു 

അവിടിവിടെ മിന്നാമിന്നികൾ 

 അണയാദീപങ്ങൾ തെളിക്കുന്നു 

അവളറിയാതെ അവളെ 

പിൻതുടരുന്നു തമസിന്റെ കണ്ണുകൾ 



തണുപ്പേറുന്നു അകലം കൂടുന്നു 

കുളമ്പടികൾ കേൾക്കുന്നു 

തിരിഞ്ഞുനോക്കുമ്പോൾ ഭീകരമാം 

ആ തുറിച്ചുനോട്ടങ്ങൾ 

അവളുടെമുടിക്കെട്ടിൽ പിടിമുറുക്കുന്നു 

കുത്തഴിക്കുന്നു കുപ്പയിൽ 

അവളുടെ മാംസം ഞരങ്ങുന്നു.

അവളുടെ രക്തം നക്കികുടിച്ച 

തമസ്സെ നിൻറെ കണ്ണിൽ 

കഞ്ചാവും കള്ളുമെരിയുന്നു.


കണ്ണീർവാർത്തുലോകം 

മെഴുകുതിരികൾ തെളിച്ചു 

വീണ്ടും തമസ്സിൽ ഇറങ്ങുന്നു  

അവളറിയാതെ അവളെ 

പിൻതുടരുന്നു തമസിന്റെ കണ്ണുകൾ .


Saturday, 15 August 2020

സമരപോരാട്ടത്തിൻറെ സ്മരണകൾ

 സമരപോരാട്ടത്തിൻറെ സ്മരണകൾ

വിസ്മരിക്കുന്നവരിൽ വേർതിരിവിന്
മതം ഭാഷ വേഷഭൂഷകൾ ജനിക്കുന്നു
അവർ വീണ്ടും പാരതന്ത്ര്യത്തിൽ
അടിപിടികൂടി ചോരയൊഴുക്കുന്നു
വിഭജന മതിലുകൾ തീർക്കുന്നു
എന്നാൽ ത്രിവര്ണപതാക ഉയർത്തുമ്പോൾ
അതിൻ ചുവട്ടിൽ അണിചേരുമ്പോൾ
വേർതിരിവുകളില്ലാ ജനാധിപത്യഭൂവിൽ
അഹിംസതന് പാതയിൽ " ഇന്ത്യൻ" ജനിക്കുന്നു
വിശാല സ്വാതന്ത്യ്രം ഉജ്ജ്വലിക്കുന്നു.

Thursday, 13 August 2020

അവൾ എന്നും അടിമ

 കതിർ മണ്ഡപം സ്വപ്നങ്ങൾ 

ചിറകേകുവാൻ അവൾ  ജീവിത

സഖിയായി കൂടെയിരുന്ന മണ്ഡപം

അമ്പലവും ആളുകളും ആരവങ്ങളും 

മുമ്പിൽ  നിറഞ്ഞ ആശീര്‍വ്വാദം

പുഷ്പങ്ങൾ വിരിഞ്ഞ മണ്ഡപം.

ഇന്ന് ശൂന്യം പലരും മറയുമ്പോൾ 

ഓർത്തെടുക്കാൻ പോയിരിക്കാം . 

  


 അവൾ എന്നും അടിമ 

അതെ അവൾ ഈ കടൽ  

ഒരു അടിമയായി കാണാം 

ആകാശത്തിനും കരക്കും 

നടുവിൽ രാപ്പകലുകൾ 

നഗ്നയായി കിടക്കുന്നവൾ, 

ഗോളങ്ങൾ അവളെ 

ഭോഗിക്കുമ്പോൾ അവളുടെ  

ആർത്തനാദം ഇരമ്പുക  

കേൾകാം ,ഓട്ടകണ്ണാൽ നോക്കി 

ഒത്തിരിനക്ഷത്രങ്ങൾ നിൽക്കും .

അവളുടെ ഗർഭത്തിൽ 

പല പല ജീവനുകൾ 

തുടിക്കുന്നു  സന്തതികൾ 

ആകാശത്തിനോട് പക 

ചോദിക്കട്ടെ കരയോട് 

ചോദിക്കട്ടെ  ,അവൾ 

കണ്ണീരിൽ ഉപ്പും പേറി 

ഗർഭം ധരിച്ചുകിടക്കട്ടെ 

മിനലുകളാ൦ ചാട്ടവാറുകൾ 

അവളെ വീശി തല്ലാം 

ചുറ്റിവരിഞ്ഞ തീരങ്ങളിൽ   

കൽഭിത്തികൾ തീർക്കാം 

വെള്ളിചങ്ങലകൾ കിലുക്കും 

അടിമയാ൦ നീലക്കടൽ 

അങ്ങനെ അവൾ കിടക്കട്ടെ 

ആ തടവറയിലേക്ക് നോക്കി 

ശാന്തമായിരുന്നു  ഒരുവൾ 

ആ വഞ്ചിക്കപ്പെട്ടവൾ 

കാമുകനെ തേടിയിരുന്നു .

ഒടുവിൽ ആത്മഹത്യാക്കുറിപ്പു 

കീറിക്കളയവേ തിരകൾ 

ഉയർന്നു അതുവാങ്ങിപ്പോയി ...

ശ്വാസക്കുളിർ ചിതറി 

കരിങ്കലുകളിൽ അവൾ

അലറിക്കരഞ്ഞു കടലും 

തീരവും  അഗാധമൗനമായി

കടന്നാക്രമിക്കാൻ കഴിവുള്ളവളേ 

അതെ അവൾ ഈ കടൽ.


Wednesday, 12 August 2020

കുട്ടിക്കുറുമ്പുകൾ

 കുതറിയോടലെ കുഞ്ഞേ നിൻ കുഞ്ഞാട്

വീണു കണ്ണീരു പൊഴിക്കല്ലേ മണ്ണിൽ
ചിരിതൂകും ഓമൽ വദനങ്ങൾ വാടലെ
പിടി വിടരുതേ കൊച്ചുമകളെ നിൻകയർ
ആ കരിപ്പട്ടി കയർ കൊണ്ടുനോവലെ
കുഞ്ഞാടിന്റെ കഴുത്തും കുഞ്ഞുങ്ങളെ
നിങ്ങളുടെ കൈകളും,മുത്തശൻ ഈ
പൂമുഖത്തിരുന്നു കാണട്ടെ കുട്ടിക്കുറുമ്പുകൾ

മലനാടുകാണാൻ വന്ന സഞ്ചാരികളെ.

 മലനാടുകാണാൻ  വന്ന സഞ്ചാരികളെ.


അകലെ അകലെ ആ മലകണ്ടോ 

സഞ്ചാരികളെ ദൈവത്തിന് സ്വന്തം 

നാടുകാണാൻ വന്ന സഞ്ചാരികളെ.

അവിടെ ഒരു കുറവനും കുറത്തിയും 

ഉണ്ടായിരുന്നെ അവരുടെ പരമ്പര

കാത്തുവെച്ച പൂ പൂമ്പാറ്റകൾ കിളികൾ 

കാട്ടുപഴങ്ങൾ  കാവുകൾ ഉണ്ടായിരുന്നെ.

 

അവരുടെ ആദിവാസി കുടിലുകൾ 

അവരുടെ കാട്ടുമൃഗങ്ങൾ  ഉണ്ടായിരുന്നെ 

ദൈവത്തിന്സ്വന്തം നാടുകാണാൻ 

വന്ന പ്രിയ സഞ്ചാരികളെ.

അവരെ കാണാൻ മലയുടെ മുകളിൽ 

വരുമോരോ  മേഘങ്ങൾ പകർന്നത്  

മഴവിൽ നിറങ്ങൾ ഒളിമങ്ങാ കിരണങ്ങൾ  

പ്രഭയോടൊഴുകും പാൽപുഴകൾ നേര്കാഴ്ച്കൾ

ഉണ്ടായിരുന്നെ ദൈവത്തിന്സ്വന്തം 

നാടുകാണാൻ വന്ന സഞ്ചാരികളെ.


അവരുടെ വിശ്വാസ കരിങ്കലുകൾ 

ഇളകുകയില്ലായിരുന്നെ ഇളക്കിയവർ 

മറയും  അവരുടെഭൂമിയെ ഊറ്റിയെടുത്തു 

കെട്ടിടം പൊക്കി പട്ടടയാക്കിയകാഴ്ചകൾ 

കാണാമവിടെ കണ്ണീരൊപ്പാൻ അവരെ 

കാണാൻ വരുമോ പ്രിയ സഞ്ചാരികളെ.

പറയുവാൻ ഉണ്ടാകും ആദിവാസികൾക്ക്   

മലനാടുകാണാൻ  വന്ന സഞ്ചാരികളെ.


ഒറ്റ വികാരം

   ഒറ്റ വികാരം 

പുഴുകുത്തിയ  ഫാസിസ്റ്റുകളും  വിഘടനവാദികളും  എല്ലാ സീമകളു൦ കടക്കുമ്പൾ, നിങ്ങൾ തമ്മിൽ തുടര്ന്ന് വിദ്വേഷ വർത്തമാനങ്ങൾ ഏറ്റുമുട്ടി കത്തുമ്പോൾ ,കരയുനുണ്ടാകുമാ ആത്മാക്കൾ  .ഓർക്കുക നിങ്ങളുടെ വായിലെ രാക്ഷസ പല്ലുകൾക്ക് കടിച്ചു കീറൻ കഴിയില്ല ഇ മഹാഭാരതത്തിന്റെ ചിറകുകൾ ഇന്ത്യൻ സ്വാതന്ത്യ്ര സമരനേതാക്കളുടെ രക്തപശയുണ്ട്,അതിൽമുക്കിയെടുത്തതല്ലെ ഈ ചാർത്തി നടക്കുന്ന സ്വതന്ത്രത, ആ രക്തത്തിൽ ഇപ്പോഴും തിളയ്ക്കുന്ന   ഒറ്റ വികാരം  വന്ദേമാതരം "Vande mataram" എന്നതാകണം.

  "സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ",അഹിംസാമന്ത്രം ജപിച്ചുകൊണ്ട് ഒരു കാലചക്രത്തിൽ  പല പല ഭാഷയുടെയും  ജാതിയുടെയും  സംസ്കാരത്തിൻറേം പൊട്ടിപോകാവുന്ന നൂലുകൾ കോർത്ത് തുന്നിയെടുത്ത സ്വാതന്ത്ര്യത്തിന് വർണ്ണച്ചിറകുകൾ തന്നു  "ആ തുന്നൽക്കാരൻ".ഇന്നത്തെ നേതാക്കളെ പോലെ ,അത്ര സുന്ദരനായിരുന്നില്ല  എന്റെ ഗാന്ധി കരുത്തനായിരുന്നില്ല എന്റെ ഗാന്ധി  ആ  പാവം മനുഷ്യൻ , തളർന്നു കുത്തിയിരുന്നു  പോയി തമ്മി തല്ലുകളും  കുത്തിത്തിരുപ്പുകൾ കണ്ട് ആ  "അർദ്ധനന്ഗ്നനായ  ഫഖീർ"  ,എങ്കിലും  ഒരു വടിയും കുത്തിയിറങ്ങി നയിച്ചു  തളരാതെ ഏകോദരാക്കി നമ്മളെ  മോഹിപ്പിച്ചു  The Swaraj .

 അത്രമാത്രം  അടിമത്തവും ലഹളകളും  ജീവനുകൾ  നഷ്ടപ്പെടുന്നത് കണ്ടതാ  ഈ മണ്ണ് . നട്ടാലെന്തും മുളക്കുമിവിടം The land of beautiful diversity   ഇവിടെമുളച്ച ഓരോ പുല്ലിലും ആ ആവേശമുണ്ട് ഉയരേണ്ടതു ഓരോ കയ്യിലും Tricolor flag, നിറയട്ടെ വർണ്ണ പുഷ്പങ്ങൾ  ഒപ്പം  മനസുകളിൽ  "The principles of  Mahatma " കന്യാകുമാരി മുതൽ കാശ്മീരുവരെ ഏതു മഹാമാരിയുലും ഏതു ദുരന്തങ്ങളിലും  നമ്മുക്ക്  ഒന്നിച്ചുയരാ൦ ....."ഐകമത്യം മഹാബലം"

For the world more than in creed , proud to be an indian  in humanity

സ്വാതന്ത്ര്യത്തിന് വർണ്ണ ചിറകുകളിൽ  പറക്കാം 


Tuesday, 11 August 2020

പൊതിച്ചോറ്

  പൊതിച്ചോറ് 

കോടിപ്പണമുള്ള പൊതിച്ചോറ് 

സ്നേഹമണമുള്ള പൊതിച്ചോറ് 

പലതരം കറിയുള്ള പൊതിച്ചോറ് 

ഇണ്ടലിലും ഉണ്ടാക്കിയാ പൊതിച്ചോറ്  

കാലവര്ഷത്തിലും നനയാതെ 

വിശപ്പ് മാറ്റി കണ്ണീരൊപ്പി പൊതിച്ചോറ്   

ഇലത്തുറന്നപ്പോൾ നാടിൻറെ 

ഹൃദയം നിറച്ചു ആ പൊതിച്ചോറ് 

കളയല്ലേ   ഒരുതരി ചോറ് 

ഒരയമ്മ ഉണ്ടാക്കിതന്ന ചോറ്  

Monday, 10 August 2020

ഒരു കുടിപ്പക

  ഒരു കുടിപ്പക

അറിയാത്തവനോ ആ കുടിപ്പക 

മനുഷ്യൻ തീർത്ത  കുടിപ്പക

അറിയാതെയായിരിക്കാം

അയാൾ  കാടുകേറി നദിയിലിറങ്ങി.

 

അന്നയാൾകണ്ടത് "നദിയുടെ കുടിപ്പക"  

മണൽ മാറിടം മുറിച്ചിട്ടവരെ 

നദിയാ മുലകൾ ഊറിപകർന്നു  

പാലുറവകൾ ചെറുവേരുകൾക്ക്

നൽകി വളർത്തവേ ലേലം 

പിടിച്ചു തകർത്തതാലിവ്.

എണ്ണമറ്റമുറിവുകൾ പഴുത്തു

ചീഞ്ഞഴുകി തീർത്ത ചതുപ്പു 

നിറയും ചെളിയിൽ താഴവേ ,

ആപലമിത്രമായി കിട്ടി 

അമൃതുവള്ളികൾ 


ആ വള്ളികൾ ഞാന്നുകിടക്കുന്ന 

ആ "ചെറുമരത്തിന്റെ കുടിപ്പക" 

അതിൽ ചേർത്തുപിടിച്ചു അയാൾ 

മുകളിലേക്കുയരവേ..

മരമോർത്തു മഴുവെച്ചു

കൈയേറിക്കൊന്നില്ലേ 

കാട്ടുമുത്തശ്ശിമരങ്ങളെ 

അടപടലം ആ മരം തലമണ്ടിയിൽ വീണു 

വേദനിച്ചയാൾ ചോരയുമായി

വീണ്ടുംനീന്തിമാറി  ഉയരവെ ....


തുടർന്നു "മലകളുടെ പക" 

ഗിരിശ്രിഖങ്ങൾ അകലെ 

നിന്നും കണ്ടു തുരനില്ലേ

തകർത്തില്ലേ  കരിമ്പാറമക്കളേ 

നശിപ്പിച്ചില്ലേ നദിയാം മകളെ 

നിനക്കീ കയത്തിൽനിന്നും 

രക്ഷയില്ല അലറിയുള്ള൦ നീറി 

ഉരുൾപൊട്ടി ഒഴുകിയെത്തിയ 

കല്ലുകൾ മനുഷ്യന്റെ കാലുകൾ

കുടുക്കി നിലംതൊടാ കയത്തിലേക്ക് 

താഴ്ത്തിനിർത്തി 

ആ കുടിപ്പക തുടർന്നു.


Sunday, 9 August 2020

കൊച്ചരിപ്രാവ്

വാതുക്കൽ കൊച്ചരിപ്രാവ്



ചില്ലക്കൊമ്പിൽ  നിന്നും പറന്ന്


എന്റെ ചില്ലുജാലകത്തിനരികെ 


വന്നു ഉച്ചവെയിലിൽ കുറുകിക്കുലുമ്പി 


ഒരു തവിട്ടുനിറമുള്ള കൊച്ചരിപ്രാവ്. 




ചിറകുകൾ പതുക്കിയിരുന്നു  കുറുമ്പി


കഴുത്തുചരിച്ചു ചേലുള്ള ചേഷ്ടകൾ കാട്ടി 


ചേവടികളിലുയർന്നു  ഏറുകണ്ണിട്ടെന്നെനോക്കി  


അടുപ്പംതോന്നി ചിത്രമൊപ്പിയെടുത്തു 




ഇത്തിരി വാരി നൽകി പാട്ടിലാക്കാൻ 


അരുമയാമവളുടെയരികിൽ ചെല്ലവേ 


മുകളിലേക്ക്‌ സൂര്യ താപനമേല്കുവാൻ 


ചിറകുകൾ വിടർത്തി പറന്നുവാപ്രാവ്.



Friday, 7 August 2020

My poetry

 Feelings are fluctuating

I tried to keep them in lines

And nurtures with wordings

But they are not obeying

some roars, smiles and cries

At last I set them free

Without any parameter

Like blue butterflies

Now they flutters ie,"My poetry"

Thursday, 6 August 2020

നീയാ പൊന്നുമോൾ ...

കോലോത്തെ പറമ്പിൽ
പണിക്കുപോയൊരു മുത്തച്ഛനു
കാത്തിരുന്നു തെങ്ങിൻചോട്ടിൽ
ചാഞ്ഞുകിടക്കുന്നെ കണ്ടോ നീ
കുടിവെള്ളവും കഞ്ഞിയും
കപ്പയുമായി പാറിപ്പറന്നെത്തി
ആ കുഞ്ഞുപൂത്തുമ്പി നിൻ
ചിരികാണുമ്പോൾ വേദനമാറുന്നു
നിനക്കൊരു ഉരുള വാരിത്തന്നിട്ടു
കഴിക്കുമ്പോൾ എന്തൊരു
സ്വാദെന്നും എന്നും മുത്തച്ഛനു
നീയാ പൊന്നുമോൾ
നീയാ പൊന്നുമോൾ ...

Wednesday, 5 August 2020

ചക്കരകുട്ടാ

ചിരിക്കുന്ന ചക്കരകുട്ടാ 
ചിലങ്കകൾ കിലുക്കു൦ കുട്ടാ 
കാൽച്ചുവട്ടിൽ നിൽപ്പൂ
 ഈ മുത്തമ്മ മുത്തംതരാം
കണ്ണുപൊത്തി കളിക്കാം 
ഏത്തക്കാകുറുക്കും തരാം 
നിൻറെ നേഴ്സ് 'അമ്മ  
വരുംവരെ വിതുമ്പി 
കരയല്ലേ കണ്ണൻ കുട്ടാ
ഈ വാത്സല്യം പകരുവാൻ 
കിടാങ്ങൾക്കു മുത്തമ്മ 
എന്നും കാണും ചക്കരകുട്ടാ 

Tuesday, 4 August 2020

The Green buds

The Green buds

Lonesome in the night

But someone in the green

The jasmine green buds

And a grasshopper hops

 

Clarinet holding in hands

Making musical sounds,

Dance and flies to the crown

Chirps in their sepalous ears

 

Jumps on leaves and ground

Camouflage to emerald green

Delighted the moon and stars

That Showers light and smiles.

 

Little green buds will open

With white radiance in dark

To fill fragrance in wind

Fill hope and beauty to eyes

Awaiting, the lovely moments.

 


ചിത്രകാരൻ

ചിത്രകാരൻ
സർവ്വപ്രപഞ്ചത്തിന് 
ചിത്രകാരൻ ഈ  സൂര്യൻ 
എന്നും ചക്രവാളത്തിൽ 
സ്വർണ്ണപീലിയുമായി എത്തവേ 
ക്യാൻവാസും  നിറങ്ങളുമായി 
ജലസുന്ദരി തിരമാലകളും 
എത്തിയെ  അവർ വർണ്ണങ്ങൾ 
വിതറി ആടുമ്പോൾ  
അതുകാണുവാൻ കിളികൾ 
ചിറകടിച്ചു പാടിപാറുന്നു 
പൂക്കൾ വിരിഞ്ഞാടുന്നു 
അതുകാണാൻ കഴിയുന്ന 
സൗഭാഗ്യമാണ് ഓരോ ദിനവും 

ഈ പച്ചക്കുതിര .

കണ്ടൂവാമുല്ലച്ചെടിയിൽ  
കരിമ്പച്ചകസവുടുത്ത മൊട്ടുകളേ  
പൂക്കളെ കാത്തിരിപ്പൂനിശയിൽ 
നിശബ്ദനായി കൂട്ടില്ലാത്ത 
നിൻ മേനിതൻ അഴകുള്ള
ഈ പച്ചക്കുതിര ഭാഗ്യം.
നിലാവുനിറയട്ടെ വാനിൽ 
കൊഞ്ചുമീ കാറ്റിൽ 
അലിയട്ടെ നിത്യസൗരഭ്യം 
തലോടാൻ മന്ത്രിക്കാൻ
നിങ്ങളോടൊപ്പം ചാടികളിക്കാൻ 
കുഞ്ഞുമൊട്ടുകളെ     
കാത്തിരിപ്പൂ ഈ പച്ചക്കുതിര .

Monday, 3 August 2020

എൻറെ മഴപ്പെണ്ണ്

എൻറെ മഴപ്പെണ്ണ് 
 മഴപ്പെണ്ണേ നിന്നെ കാണാൻ
തേൻമാവിൻചോട്ടിൽ ചെന്നു
അനുരാഗമോടെ കുശലം ചൊല്ലാ൦
തനിയെ ഞാൻ എന്നും കാത്തുനിന്നു

ഊടുവഴികളിൽ സുലഭം സുന്ദരം
ആടും വർണ്ണപ്പൂങ്കുലകൾ നിൻ
ഘനശ്യാമകൂന്തൽ തട്ടിതുള്ളുന്നു
ചുവടുവെച്ചോടുമ്പോൾ വഴുതിവീഴുന്നു.

മേഘധ്വനി മേലെ കേട്ടുഞാൻ
നിൻ മുഖത്തു മിന്നൽ പുഞ്ചിരി
കണ്ടു ഇന്ദ്രധനുസിന് ചേലയുടുത്തു
പച്ചിലയാട്ടി നനഞ്ഞരികെവന്നപ്പോൾ


കാറ്റിൽ വീണൊരു തേൻമാമ്പഴ൦ ,ഞാൻ
ഓടിചെന്ന് ചുണ്ടോടുചേർക്കുമ്പോൾ
പുൽകിരോമാഞ്ചമേകി മഴപ്പെണ്ണേ നീ 
മുത്തമേകിയെൻ ചുണ്ടുകളിൽ അലിയുന്നു.                                                                                                           ✍️vblueinkpot☔

Sunday, 2 August 2020

കലിയുഗ൦

കലിയുഗ൦ 
കലി കലി കലിയുഗത്തിൻ 
കലിയെ കണ്ടവർ വാമൂടി 
നടക്കണം ,കണ്ണുകളിൽ 
തുറിച്ചുനോക്കുകയും വേണ്ട 
ശത്രുവെന്നോ മിത്രമെന്നോ
ഇല്ലാത്ത ഈ കലിയെ കണ്ടാൽ 
ഓടിയൊളിക്കണം ദരിദ്രനും 
പണക്കാരനും വിശ്വാസിയും 
അവിശ്വാസിയും തർക്കികവേണ്ട 
മാറ്റിനിർത്താ൦ ഈ  തീക്കളി 
ചാവേറായി മാറരുത് ചാമ്പൽനിറയും 
അതിരുകളില്ലാതെ കുതിച്ചു
പായുന്ന ഈ കലി ഓർമ്മിപ്പിക്കുന്നു 
പാപത്തിൻ കൂലി മരണം .
ഇവിടെ പറയേണ്ട വേദാന്തം.

ഹൃദയനോവായ് ഇന്നും

ഹൃദയനോവായ് ഇന്നും
പ്രിയപെട്ടവരുടെ വേർപാടുകൾ
തീർക്കുന്ന നോവ് ഇന്നും
എന്നും "ഹൃദയത്തിൻ നോവ്"
ഇന്നും എന്നും . കടലിനുമക്കരെ
ഇരുന്ന് ഉരുകുന്ന ആ മനസ്സിൽ ,
നിറയുന്നു തിരമാലകൾ ഏകനാം
വഞ്ചിക്കാരനെപ്പോലെ അതിൽ
ദിശയറിയാതെ അലയുകയാണ്
കാർമേഘങ്ങളുടെ ഓട്ടമാണ്
കൺമുന്നിൽ മിന്നലുകൾ തീർത്തു
എരിയുകയാണ് ഞെട്ടിയുണരുകയാണ്
അലറിക്കരയാൻ കഴിയാതെ
അവരെ കാണാൻകഴിയാതെ
ഒറ്റക്കുള്ള ഒരുവൻറെ നോവ്.

Saturday, 1 August 2020

ചൊല്ല് വേണോ ഇനി പൊന്ന്

ചൊല്ല് വേണോ  ഇനി  പൊന്ന്
ചെല്ലപ്പെണ്ണേ നീ ചൊല്ല്
ചൊല്ല് വേണോ പൊന്ന്
പൊന്നേ അച്ഛനു വേണ്ടത് 
നിൻ ചിരിമാത്രം എന്നും    
കുത്താൻ മടിച്ചു നിൻകാത് 
വീട്ടാരും നാട്ടാരും ചൊന്നു
ചെവിയിൽ ചാർത്തു പൊന്ന്
ചോരപൊടിഞ്ഞപ്പോൾ
നീറിയതു അച്ചൻറ് ചങ്കതല്ലേ.
പെണ്ണെ ചെല്ലപ്പെണ്ണേ
40000 എങ്കിലും നിനക്കു
വേണമെങ്കിൽ അച്ഛന്
വാങ്ങിത്തരും 101 പൊന്ന്
കമ്മൽ കാതിലിടാൻ
നിറമാല്യം മാറിലിടാൻ
ഒഡ്യാണംഅരയിലിടാൻ
കൊലുസ്സുകൾ കാലിലിടാൻ
കങ്കണങ്ങൾ  കയ്യിലിടാൻ
കുലുങ്ങി കുലുക്കി ചിരിക്ക് 
കാഞ്ചനശിലയായി മാറുമ്പോൾ 
മരുഭൂവിലച്ഛൻ  ഉരുകും 
ചെല്ലപ്പെണ്ണേ നീ ചൊല്ല്
ചൊല്ല് വേണോ ഇനി  പൊന്ന്
നവവധുവായി ഒരുങ്ങുമ്പോൾ 
എന്തെല്ലംവേണോന്നു ചൊല്ല്
ചെല്ലപ്പെണ്ണേ നീ ചൊല്ല്
ചൊല്ല് വേണോ ഇനി  പൊന്ന്
നീ ചൊല്ല് വേണോ ഇനി പൊന്ന് .

ചൊല്ല് വേണോ പൊന്ന്

ചെല്ലപ്പെണ്ണേ നീ ചൊല്ല് 
ചൊല്ല് വേണോ പൊന്ന് 
ഏതാണ്ട് നാലുവയസുവരെ 
കുത്തിയില്ല നിൻറെ കാത്  
വീട്ടാരും നാട്ടാരും ചൊന്നു
ചെവിയിൽ ചാർത്തു പൊന്ന്  
ചോരപൊടിഞ്ഞപ്പോൾ 
നീറിയതു അച്ചൻറ് ചങ്കതല്ലേ  
ഇന്ന് 40000 എങ്കിലും നിനക്കു 
വേണമെങ്കിൽ അച്ഛന് 
വാങ്ങിത്തരും പൊന്ന് 
ചെല്ലപ്പെണ്ണേ നീ ചൊല്ല് 
ചൊല്ല് വേണോ പൊന്ന് 
നിൻറെ കല്യാണത്തിനു
നീ  ചൊല്ല് വേണോ പൊന്ന് .

കുടുക്കവഞ്ചി

കുടുക്കവഞ്ചി 
കുലുങ്ങുന്ന കുടുക്കവഞ്ചി 
മണ്ണിൽ അലിയുമാ കുടുക്കവഞ്ചി 
എങ്കിലും പൂവിൻറെ ഇതൾപോലെ 
ഉള്ളിൽ മൃദുലമാം കുടുക്കവഞ്ചി 
ക്ലാവ് പിടിക്കാത്ത കുടുക്കവഞ്ചി 
പണക്കൊഴുപ്പടിയുന്ന കുടുക്കവഞ്ചി 
കുത്തിയാൽ തട്ടിയാൽ  പൊട്ടി
ചിന്നിച്ചിതറുമാ കുടുക്കവഞ്ചി 
ചോരത്തിളപ്പുള്ള  കുടുക്കവഞ്ചി.

ചില്ലറകൾ ഓരോന്ന് മിന്നി 
ചിലത് ബാക്കികിട്ടിയതു 
ചിലർ അറിഞ്ഞു തന്നത്  
അടുക്കളയിൽ അമ്മ
അളന്നുനോക്കാതെ തന്നതും 
അദ്ധ്വാനിച്ചു വരുന്ന അച്ഛൻ 
ഞാൻ പോലും അറിയാതെ
ഇട്ടുനിറച്ചതും ഈ കുടുക്കവഞ്ചി 
സൂക്ഷിച്ചുവെച്ച നിധിയായി 
ഇന്നെൻ കുടുക്കവഞ്ചി
കഠിന ദുഃഖത്തിലും ആ 
കരുതലായി, പൊട്ടിക്കാതെ 
എടുത്തു കൊടുക്കാൻ കഴിയും 
സ്നേഹച്ചിലറകൾ  നിറയുമെൻ 
ഹൃദയമാം കുടുക്കവഞ്ചി.

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...