Saturday 1 August 2020

കുടുക്കവഞ്ചി

കുടുക്കവഞ്ചി 
കുലുങ്ങുന്ന കുടുക്കവഞ്ചി 
മണ്ണിൽ അലിയുമാ കുടുക്കവഞ്ചി 
എങ്കിലും പൂവിൻറെ ഇതൾപോലെ 
ഉള്ളിൽ മൃദുലമാം കുടുക്കവഞ്ചി 
ക്ലാവ് പിടിക്കാത്ത കുടുക്കവഞ്ചി 
പണക്കൊഴുപ്പടിയുന്ന കുടുക്കവഞ്ചി 
കുത്തിയാൽ തട്ടിയാൽ  പൊട്ടി
ചിന്നിച്ചിതറുമാ കുടുക്കവഞ്ചി 
ചോരത്തിളപ്പുള്ള  കുടുക്കവഞ്ചി.

ചില്ലറകൾ ഓരോന്ന് മിന്നി 
ചിലത് ബാക്കികിട്ടിയതു 
ചിലർ അറിഞ്ഞു തന്നത്  
അടുക്കളയിൽ അമ്മ
അളന്നുനോക്കാതെ തന്നതും 
അദ്ധ്വാനിച്ചു വരുന്ന അച്ഛൻ 
ഞാൻ പോലും അറിയാതെ
ഇട്ടുനിറച്ചതും ഈ കുടുക്കവഞ്ചി 
സൂക്ഷിച്ചുവെച്ച നിധിയായി 
ഇന്നെൻ കുടുക്കവഞ്ചി
കഠിന ദുഃഖത്തിലും ആ 
കരുതലായി, പൊട്ടിക്കാതെ 
എടുത്തു കൊടുക്കാൻ കഴിയും 
സ്നേഹച്ചിലറകൾ  നിറയുമെൻ 
ഹൃദയമാം കുടുക്കവഞ്ചി.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...