Monday 17 August 2020

# തമസ്സ്

# തമസ്സ് 

അവളറിയാതെ അവളെ 

പിൻതുടരുന്നു തമസിന്റെ കണ്ണുകൾ 

അവൾനോക്കുമ്പോൾ എവിടെയും 

കാണാത്ത കരിം കണ്ണുകൾ 

അവളറിയാതെ അവളെ 

പിൻതുടരുന്നു തമസിന്റെ കണ്ണുകൾ 


കണ്ണുകൾ തുറന്ന്‌അവൾ 

ചുറ്റുംനോക്കുന്നു അവൾ 

കണ്ടു കുഞ്ഞുനക്ഷത്രങ്ങൾ മിന്നുന്നു 

അവിടിവിടെ മിന്നാമിന്നികൾ 

 അണയാദീപങ്ങൾ തെളിക്കുന്നു 

അവളറിയാതെ അവളെ 

പിൻതുടരുന്നു തമസിന്റെ കണ്ണുകൾ 



തണുപ്പേറുന്നു അകലം കൂടുന്നു 

കുളമ്പടികൾ കേൾക്കുന്നു 

തിരിഞ്ഞുനോക്കുമ്പോൾ ഭീകരമാം 

ആ തുറിച്ചുനോട്ടങ്ങൾ 

അവളുടെമുടിക്കെട്ടിൽ പിടിമുറുക്കുന്നു 

കുത്തഴിക്കുന്നു കുപ്പയിൽ 

അവളുടെ മാംസം ഞരങ്ങുന്നു.

അവളുടെ രക്തം നക്കികുടിച്ച 

തമസ്സെ നിൻറെ കണ്ണിൽ 

കഞ്ചാവും കള്ളുമെരിയുന്നു.


കണ്ണീർവാർത്തുലോകം 

മെഴുകുതിരികൾ തെളിച്ചു 

വീണ്ടും തമസ്സിൽ ഇറങ്ങുന്നു  

അവളറിയാതെ അവളെ 

പിൻതുടരുന്നു തമസിന്റെ കണ്ണുകൾ .


No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...