ഒരു കുടിപ്പക
അറിയാത്തവനോ ആ കുടിപ്പക
മനുഷ്യൻ തീർത്ത കുടിപ്പക
അറിയാതെയായിരിക്കാം
അയാൾ കാടുകേറി നദിയിലിറങ്ങി.
അന്നയാൾകണ്ടത് "നദിയുടെ കുടിപ്പക"
മണൽ മാറിടം മുറിച്ചിട്ടവരെ
നദിയാ മുലകൾ ഊറിപകർന്നു
പാലുറവകൾ ചെറുവേരുകൾക്ക്
നൽകി വളർത്തവേ ലേലം
പിടിച്ചു തകർത്തതാലിവ്.
എണ്ണമറ്റമുറിവുകൾ പഴുത്തു
ചീഞ്ഞഴുകി തീർത്ത ചതുപ്പു
നിറയും ചെളിയിൽ താഴവേ ,
ആപലമിത്രമായി കിട്ടി
അമൃതുവള്ളികൾ
ആ വള്ളികൾ ഞാന്നുകിടക്കുന്ന
ആ "ചെറുമരത്തിന്റെ കുടിപ്പക"
അതിൽ ചേർത്തുപിടിച്ചു അയാൾ
മുകളിലേക്കുയരവേ..
മരമോർത്തു മഴുവെച്ചു
കൈയേറിക്കൊന്നില്ലേ
കാട്ടുമുത്തശ്ശിമരങ്ങളെ
അടപടലം ആ മരം തലമണ്ടിയിൽ വീണു
വേദനിച്ചയാൾ ചോരയുമായി
വീണ്ടുംനീന്തിമാറി ഉയരവെ ....
തുടർന്നു "മലകളുടെ പക"
ഗിരിശ്രിഖങ്ങൾ അകലെ
നിന്നും കണ്ടു തുരനില്ലേ
തകർത്തില്ലേ കരിമ്പാറമക്കളേ
നശിപ്പിച്ചില്ലേ നദിയാം മകളെ
നിനക്കീ കയത്തിൽനിന്നും
രക്ഷയില്ല അലറിയുള്ള൦ നീറി
ഉരുൾപൊട്ടി ഒഴുകിയെത്തിയ
കല്ലുകൾ മനുഷ്യന്റെ കാലുകൾ
കുടുക്കി നിലംതൊടാ കയത്തിലേക്ക്
താഴ്ത്തിനിർത്തി
ആ കുടിപ്പക തുടർന്നു.
No comments:
Post a Comment