ഓണ നിലാവത്
ഓണ നിലാവത് ഓണ നിലാവത്
കോരന്റെ കൂരേൽ എത്തി
ആ കൂരേൽ കോണിലായി
മൂന്ന് കല്ലിൻമേൽ മിന്നും വെള്ളിയുരുളിയായി
ഉപവിഷ്ടയായി ചെറ്റക്കുടിലിൽ വെളിച്ചമായി
താരപഥത്തിൽ നിന്നും താഴേക്കുവരും വഴി
നാളികേരങ്ങൾ മണമുള്ള കേരജം
തന്നുവിട്ടു ,തേനൂറും കൂമ്പുള്ള
ഏത്തവാഴകൾ മധുരിക്കും വാഴക്കാ തന്നുവിട്ടു
ഓണ നിലാവത് ഓണ നിലാവത്
കോരന്റെ കൂരേൽ എത്തി .
മഞ്ഞളിച്ചെണ്ണയിൽ മിന്നി
പൊങ്ങി ചിരിക്കുന്ന ഏത്തക്കായുപ്പേരി
കോരിയെടുത്തു 'അമ്മ കുലുക്കി
വിളിക്കുന്നപോലെ സ്വപ്നനം
കണ്ട് കോരൻറെ മകളവൾ
ഉണർന്നു പുൽപ്പായയിൽ ഇരുന്നു .
അപ്പോൾ ഉരിയരിഅടുപ്പത്തു
അമ്മ വേവിക്കുന്നെ മൺകലം
കണ്ടുവാവാച്ചി മോളുചിരിച്ചു
ആവണി തിങ്കൾ പുലർകാല
സന്ധ്യയിൽ അവളെ നോക്കിനിന്നു
ഓണ നിലാവത് ഓണ നിലാവത്
കോരന്റെ കൂരേൽ എത്തി.
No comments:
Post a Comment