കതിർ മണ്ഡപം സ്വപ്നങ്ങൾ
ചിറകേകുവാൻ അവൾ ജീവിത
സഖിയായി കൂടെയിരുന്ന മണ്ഡപം
അമ്പലവും ആളുകളും ആരവങ്ങളും
മുമ്പിൽ നിറഞ്ഞ ആശീര്‍വ്വാദം
പുഷ്പങ്ങൾ വിരിഞ്ഞ മണ്ഡപം.
ഇന്ന് ശൂന്യം പലരും മറയുമ്പോൾ
ഓർത്തെടുക്കാൻ പോയിരിക്കാം .
അവൾ എന്നും അടിമ
അതെ അവൾ ഈ കടൽ
ഒരു അടിമയായി കാണാം
ആകാശത്തിനും കരക്കും
നടുവിൽ രാപ്പകലുകൾ
നഗ്നയായി കിടക്കുന്നവൾ,
ഗോളങ്ങൾ അവളെ
ഭോഗിക്കുമ്പോൾ അവളുടെ
ആർത്തനാദം ഇരമ്പുക
കേൾകാം ,ഓട്ടകണ്ണാൽ നോക്കി
ഒത്തിരിനക്ഷത്രങ്ങൾ നിൽക്കും .
അവളുടെ ഗർഭത്തിൽ
പല പല ജീവനുകൾ
തുടിക്കുന്നു സന്തതികൾ
ആകാശത്തിനോട് പക
ചോദിക്കട്ടെ കരയോട്
ചോദിക്കട്ടെ ,അവൾ
കണ്ണീരിൽ ഉപ്പും പേറി
ഗർഭം ധരിച്ചുകിടക്കട്ടെ
മിനലുകളാ൦ ചാട്ടവാറുകൾ
അവളെ വീശി തല്ലാം
ചുറ്റിവരിഞ്ഞ തീരങ്ങളിൽ
കൽഭിത്തികൾ തീർക്കാം
വെള്ളിചങ്ങലകൾ കിലുക്കും
അടിമയാ൦ നീലക്കടൽ
അങ്ങനെ അവൾ കിടക്കട്ടെ
ആ തടവറയിലേക്ക് നോക്കി
ശാന്തമായിരുന്നു ഒരുവൾ
ആ വഞ്ചിക്കപ്പെട്ടവൾ
കാമുകനെ തേടിയിരുന്നു .
ഒടുവിൽ ആത്മഹത്യാക്കുറിപ്പു
കീറിക്കളയവേ തിരകൾ
ഉയർന്നു അതുവാങ്ങിപ്പോയി ...
ശ്വാസക്കുളിർ ചിതറി
കരിങ്കലുകളിൽ അവൾ
അലറിക്കരഞ്ഞു കടലും
തീരവും അഗാധമൗനമായി
കടന്നാക്രമിക്കാൻ കഴിവുള്ളവളേ
അതെ അവൾ ഈ കടൽ.
No comments:
Post a Comment