Wednesday 19 August 2020

ഏർ കാളേ ഓ ഏർ കാളേ

 

ഏർ കാളേ ഓ ഏർ കാളേ
പാടങ്ങളിൽ ഓടിക്കേറ് കാളേ

ഏല ഏല ഏറ് കാളേ

ഏലേലയ്യാ ഏറ് കാളേ.

ഏമാന്റെ കണ്ടതിൽ
ഉഴുതുമറിച്ചു ഏറുകാളേ .

ഏർ കാളേ ഓ ഏർ കാളേ

പാടങ്ങളിൽ ഓടിക്കേറ് കാളേ.

ഏല ഏല ഏറ് കാളേ

ഏലേലയ്യാ ഏറ് കാളേ.


കുതിരശക്തിയിൽ ഓടുകാളേ

കലപ്പ വലിച്ചു  ഓടു കാളേ

ഏല ഏല ഏറ് കാളേ

oi ലാടത്താൽ ചവിട്ടി 

പാടത്തു മുമ്പേറു കാളെ..

ഏർ കാളേ ഓ ഏർ കാളേ
പാടങ്ങളിൽ ഓടിക്കേറ് കാളേ

ഏല ഏല ഏറ് കാളേ

ഏലേലയ്യാ ഏറ് കാളേ.


കാള മേഘങ്ങൾ
അലറിവരുംമുമ്പേ ഈ
പാടം ഉഴുതു മറിക്കവേണം
തരി തരി മണ്ണും വിയർപ്പും
തെറിപ്പിച്ചു കണ്ഠമണി
കുലുക്കി ഈ എഴന്റെ 
കാളേ .

ഏർ കാളേ ഓ ഏർ കാളേ

പാടങ്ങളിൽ ഓടിക്കേറ് കാളേ.


കിന്നാരം ചൊല്ലി മുതുകിൽ
കയറുവാൻ കൊറ്റിയും

മൈനയും കാക്കയും

വരുന്നനേരം കഥ
കേട്ട് നിൽക്കല്ലേ കാളെ.

അവ മണ്ണിരയെ കൊത്തി
പെറുക്കി പോകും കാളെ
ഏർ കാളേ ഓ ഏർ കാളേ
പാടങ്ങളിൽ ഓടിക്കേറ് കാളേ

ഏല ഏല ഏറ് കാളേ

ഏലേലയ്യാ ഏറ് കാളേ.

അസ്തമയം വരെ തണ്ടേറ്റി
ചുറ്റി കറങ്ങു൦ കാളെ
ഈ ചേറ്റുകണ്ടം
നമ്മളേ പോറ്റും കണ്ടം ഓര്ക്കു കാളേ

തോട്ടിൽ തിരുമ്മികുളിപ്പിക്കാം കാളേ

കാടിക്കഞ്ഞിയും നൽകി
കയറൂരി വിട്ടേക്കാം കാളേ
ഏർ കാളേ ഓ ഏർ കാളേ
പാടങ്ങളിൽ ഓടിക്കേറ് കാളേ

ഏല ഏല ഏറ് കാളേ

ഏലേലയ്യാ ഏറ് കാളേ.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...