കവി VS നടൻ
അയാൾ കവിയാണ്
കവിപ്പട്ടം വാങ്ങാത്ത കവിയാണ് അയാൾ
കവിത പാടവേ ശബ്ദമിടറി കണ്ണീരൊഴുകി
അഭിവന്ദ്യസദസിന്നു മുന്നിൽ അയാൾ
കവിത ചൊല്ലിതീരവേ പല മനസുകൾ
വിങ്ങികരഞ്ഞിരുന്നു.
ലഹരിയിൽ ആയിരുന്നില്ലയാൾ
നേർക്കാഴ്ചകൾ എഴുതുന്ന കവി .
അയാൾ നടനാണ്
അയാൾ അഭിനയ പുരസ്‌ക്കാരം
നേടാത്ത നടനാണ് അയാൾ നടനാണ്
നാട്യങ്ങളുടെ ലോകത്ത്
കുമ്പസാരകൂട്ടിൽ കയറ്റി ചോദ്യശരം
എറിയുമ്പോൾ അസ്വസ്ഥനായി
കുപിതനായി പച്ചമനുഷ്യനായി അയാൾ .
ആത്മാവിഷ്‌കാരത്തിന് സ്വാതന്ത്ര്യമുള്ള നാട്ടിൽ
ഇകഴ്ത്തുകയും പുകഴ്ത്തുകയും നിങ്ങൾക്ക് ചെയാം ,
കണ്ടുനിന്നവരോടും കേൾക്കുന്നവരോടും
അയാൾ ഉച്ചത്തിൽ പറഞ്ഞു
"സൗകര്യമില്ല" അണിയും
ആടും ഇനിയും പല വേഷം
ജീവിക്കാൻ വേണ്ടി ആടണം
പല പല വേഷം
അയാള് ജയിച്ചു ...
No comments:
Post a Comment