എൻറെ മഴപ്പെണ്ണ്
മഴപ്പെണ്ണേ നിന്നെ കാണാൻ
തേൻമാവിൻചോട്ടിൽ ചെന്നു
അനുരാഗമോടെ കുശലം ചൊല്ലാ൦
തനിയെ ഞാൻ എന്നും കാത്തുനിന്നു
ഊടുവഴികളിൽ സുലഭം സുന്ദരം
ആടും വർണ്ണപ്പൂങ്കുലകൾ നിൻ
ഘനശ്യാമകൂന്തൽ തട്ടിതുള്ളുന്നു
ചുവടുവെച്ചോടുമ്പോൾ വഴുതിവീഴുന്നു.
മേഘധ്വനി മേലെ കേട്ടുഞാൻ
നിൻ മുഖത്തു മിന്നൽ പുഞ്ചിരി
കണ്ടു ഇന്ദ്രധനുസിന് ചേലയുടുത്തു
പച്ചിലയാട്ടി നനഞ്ഞരികെവന്നപ്പോൾ
കാറ്റിൽ വീണൊരു തേൻമാമ്പഴ൦ ,ഞാൻ
ഓടിചെന്ന് ചുണ്ടോടുചേർക്കുമ്പോൾ
പുൽകിരോമാഞ്ചമേകി മഴപ്പെണ്ണേ നീ
മുത്തമേകിയെൻ ചുണ്ടുകളിൽ അലിയുന്നു. ✍️vblueinkpot☔
No comments:
Post a Comment