Thursday, 30 May 2019

ആ പാവകൾ sex dolls

 
ആ പാവകൾ
പാവകൾ തൻ വില്പന ആദായ വില്പന
മനോഹരമാം കണ്ണുകൾ ഉരുട്ടി നോക്കുന്ന പാവകൾ.
ആദ്യമൊക്കെ മിന്നും കുപ്പായമിട്ടു
ആടി കൈകൊട്ടിചിരിച്ചു ചലിക്കുന്ന പാവകൾ.
ഇത്തിരി തുണിമാറിയാൽ ആ തടിയിൽ
ലജ്ജ തോന്നിക്കും മൂർത്തിഭാവങ്ങൾ
അത്യാര്‍ത്തികൂടിയ ഉപഭോക്തൃലോകo
മറന്നു ബന്ധങ്ങളും , ശില്പഭംഗികളും.
എല്ലാം ഇവിടെ പ്രദർശനവസ്തുക്കളാക്കി
വികലമാക്കി വശീകരിക്കുന്നു വീണ്ടും ഒരു തലമുറയെ
മെഴുകുമേനികൾ വീണ്ടും ഉടച്ചു വാർക്കുന്നു
ഒരു വ്യാപാരമുദ്രയോടെ "വില്പനയ്ക്ക് ഒരു സംസ്കാരം"
ഇത് ബന്ധങ്ങളുടെ വിൽപ്പനയാണ്
ഇത് ആത്മീയതയുടെ വിൽപ്പനയാണ്
ഇത് വികാരങ്ങളുടെ വിൽപ്പനയാണ്
കൊത്തിവെച്ച ദാരുശില്പങ്ങൾ അല്ല ,
സിരകളിൽ ശീഘ്രമാ കാമക്രീഡകൾ
നുരഞ്ഞുപൊങ്ങി തിമിരമായി
മനുഷ്യൻ അവിടെയും പുണർന്നുകിടക്കുന്നു.
ആ പാവകൾ ഡിംമ്പികയായിചിരിക്കുന്നു.

Wednesday, 29 May 2019

നാമജപഘോഷം.

അമ്പലത്തിൽ കന്മതിലിനോട്
ആ ചേർന്നുനില്കും ആൽമരത്തിൻ
ചില്ലകളിൽ സന്ധ്യാനേരം
കേൾക്കാം നാമജപഘോഷം.
എന്നും ആ നാമജപഘോഷo.

ദീപാരാധനക്ക് തിരുമേനി
ശ്രീകോവിൽ നട അടച്ചു
നാരായണ ശ്ലോകകങ്ങൾ
ഉരുവിടും നേരം ...

ആ നാളിൽ അമ്പിളിപാൽ പൊയ്കയിൽ
കുളിച്ചു തോർത്തി ചിറകുടഞ്ഞാ
ചേക്കേറും ചില്ലകളിൽ നാട്ടുകിളികൾ 
പല പല ശ്രുതികൾ  മീട്ടി
ചമ്രംപൂട്ടിയിരുന്നു പ്രണമിക്കുന്നു.

ചന്ദം മണക്കും കാവിൽ നിന്നും
മിന്നും ചിന്ന ദീപങ്ങളുമായി ഓടിയെത്തി
മിന്നാ മിന്നികൾ ആ തരുവിൽ
ആയിരം വിളക്കു കൊളുത്തുന്നു.

തങ്കമണികൾ കിലുങ്ങി
ശംഖിൻ  ധ്വനിമുഴങ്ങി
സോപാന വാതിൽതുറക്കവേ
ഏവർകും പുഷ്പവർഷമേകി 
ആ മരം സംതൃപ്തിനേടുന്നു ..
എന്നും നാമജപഘോഷo ഒരുക്കുന്നു.


Monday, 27 May 2019

മേഘഗവ്യം

  മേഘഗവ്യം
ഒരുപക്ഷെ ഈ ഭൂമിയിൽ
എനിക്ക്‌ ദിവ്യ സിദ്ധികിട്ടിയാൽ
ഭൂസ്വാമികൾ അറിയാതെ
ഒരു പിടി മണ്ണിൽ പാനീയപാത്രങ്ങൾ തീർക്കും .
ഗിരിശിഖരങ്ങളിൽ കയറി
ദിക്പാലന്മാർ അറിയാതെ
മേഘങ്ങളെ നിങ്ങളെ പാൽപേടയാകും .
ധരാധരങ്ങളിൽ തട്ടി ചിതറാതെ
ധൂമധൂളികളിൽ മലിനമാകാതെ
എൻ കൈകളിലെ പാനീയ പാത്രത്തിൽ വാങ്ങും .
ഈ മേഘങ്ങൾ  നവനീതമല്ലോ
കാത്തിരിപ്പൂ നികുഞ്ജങ്ങളിൽ കിളികൾ ,
നഗ്നരാ൦ മെലിഞ്ഞ പുണ്യനദികൾ .
പൊള്ളുന്ന ഭൂഖണ്ഡങ്ങളിൽ മാനവ ഹൃദയങ്ങൾ .

ഈ സ്നേഹഗവ്യം ഇങ്ങനെ നൽകി
ആനന്ദാനുഭൂതിയിൽ പാൽപേടകൾ
പാനീയപത്രങ്ങൾ തീർത്തും ..
അലഞ്ഞു സ്വപ്നം കണ്ടുനടക്കും
മധുരം അമൃതം ഈ മേഘഗവ്യം .


Sunday, 26 May 2019

അച്ഛൻറെ പാട്ട്

അച്ഛൻറെ പാട്ട്
അച്ഛൻ പാടും ആ ഗാനം കേൾക്കാ൦
മകളെ പൊൻ മകളെ ആ സുദിനംനാളെ
നിനക്കായി നേരുന്ന ആശംസകൾ.
രാക്കുയിലായി നിർത്താതെ പാടാം
മയിലായി പീലിവിരിച്ചു ആടാം
നക്ഷത്ര ദീപങ്ങൾ മിന്നുമ്പോൾ
രാവിൽ നിലാവിൻ പുഞ്ചിരി തീർക്കാം.
അച്ഛൻറെ മാറിൽ സ്നേഹച്ചൂടിൽ
ഉറക്കി വളർത്തി വലുതാക്കി
മംഗല്യ പന്തലിൽ നവവധുവായി
വരുന്നതുകാണാൻ കനവുകൾ
കണ്ടു അനന്തശക്തിയായി പാടാം
അപ്പോൾ വിധിയോ തീർത്ത മൃതിയിൽ
ആ താതന്‍വിടപറയും രാവായി.
ഇടറും സ്വരമായി വിതുമ്പി വിതുമ്പി
കാറ്റിൽ ആ ഗാനം നിശ്ശബ്‌ദമായി.

കുഞ്ഞിന് പേരിടൽ ചടങ്ങ്‌.

കുഞ്ഞിന് പേരിടൽ ചടങ്ങ്‌.
"ചരിത്രം" മൂന്നു കുഞ്ഞുങ്ങൾക്കുപേരിട്ടു.
ആ സൽപ്പേരുകൾ അന്ന് നാടറിഞ്ഞു
ഏഴ് ദിവസം എടുത്തു രാജ്യം അറിഞ്ഞു
ഇരുപത്തിയെട്ടുദിവസംകൊണ്ടു ലോകമറിഞ്ഞു
അവരുടെ പാൽമൊഴികൾ മാറി
അവർ ശാഠ്യംപിടിച്ചു ..
അവരെ സംവവത്സരങ്ങൾ കൊടും കാട്ടിൽ,
മരുഭൂവിൽ ,നരക ജീവിതങ്ങൾ അറിയാൻവിട്ടു.
യാതനകൾ ലോകത്തോടു പറഞ്ഞപ്പോൾ ക്രൂശിലിട്ടു.
ദൈവം അവരെ തിരികെ വിളിച്ചു
അവരുടെ മനോഹരചരിതങ്ങൾ
മാതൃകയാക്കി സ്തുതിച്ചു...
"ഇക്കാലത്ത്‌" പിന്നെയും അവരുടെപേരുകൾ
പര്യായപദങ്ങൾ ഓരോ കുഞ്ഞിനും കൊടുത്തു.
പേരിലും പിന്നെ സ്പർദ്ധവളർന്നു.
കൊടുക്കു പുതിയ പുതിയ പേരുകൾ
രാജ്യം സൃഷ്ഠിച്ചാ അഹിംസാവാദിതൻപേരും .
മാറ്റുവിൻ ചട്ടങ്ങളെ പറഞ്ഞ വിപ്ലവക്കാരന്റെ പേരും .
ഇന്ന് നേതൃപാടവമുള്ള നേതാവിൻറെപേരും.
ഭാവിയിൽ ആ കുഞ്ഞുങ്ങൾ കീർത്തികേൾക്കും
സ്പർദ്ധ വളർത്തരുത് ഇനി പേരിൻറെ പേരിൽ.
"സത്കർമ്മമല്ലേ കുലീനജാതി .
സത്പേരു മനുഷ്യൻ എന്നും".
Vinod Kumar V

Friday, 24 May 2019

ഇഷ്ടം.

നിറമുള്ള പൂക്കളെക്കാളും എനിക്കേറെ ഇഷ്ടം.
നിൻ കൂന്തലിൽ നിറയും മുല്ല പൂക്കളെ.
ചന്തവും സുനഗന്ധവും മേകി തൊട്ടുതലോടാൻ  
എനിക്കേറെ ഇഷ്ടം ...ആ മുല്ല പൂക്കളെ .


ഭൂമിതൻ നെറുകയിൽ സിന്ദൂരരെശ്മികൾ
വാരി വീതറുന്ന സൂര്യനെക്കാളും
സൗഭാഗ്യവതി  എനിക്കേറെ ഇഷ്ടം
നിൻ നെറുകയിൽ തൊട്ടുവരുന്ന സിന്ദൂരരേഖ.
എനിക്കേറെ ഇഷ്ടം ആ സിന്ദൂരം .


സുസ്മേരവദനയായി നീ വരുമ്പോൾ
കാതിൽകിണുങ്ങും കാഞ്ചനകമ്മലും,
ഒട്ടികിടപ്പൂ ഹൃത്തിൽ ആലിലതാലിയും
നിറമുള്ള കുപ്പിവളകൾ കസവുംമിന്നുന്നു
ആശ്ലേഷിക്കാൻ കൊതിപ്പൂ എൻ ഹൃദയം .

കടലാസുതോണികൾ

കടലാസുതോണികൾ
ഓട്ടുപുരതൻ പടിയിലിരുന്നു
ഓർത്തുപോയി നിന്നെ ,എൻ ആത്മസഖീ.
ബാല്യത്തിൽ തോരാത്ത കർക്കിടമാരിയിൽ
സ്നേഹത്തിൻ കുളിർപറ്റി നാമിരുന്നു.
ആർദ്രമായി തുളളി തുള്ളി
ഇലകളെ തഴുകിവീഴുന്ന മഴമുത്തുകൾ.
ആ തൊടിയിൽ തീർത്തു നീർച്ചാലുകൾ.
ഒട്ടും വൈകാതെ പരമാനന്ദത്തോടെ
നമ്മൾ കടലാസുതോണികൾ ഒഴുക്കി,
മഴയിൽ കുതിരുമാ ഉറുമ്പിന്‍പുറ്റുകൾ കണ്ടു.
ആ മുങ്ങിത്താഴുന്ന കുഞ്ഞുറുമ്പുകൾ ,
ചെമന്ന മണ്ണിരകൾ വന്നു കൈപിടിച്ചു.
അതുകണ്ട് തമാശകൾ പറഞ്ഞിരുന്നു .
നിർഭാഗ്യവശാൽ കാറ്റ് അടർത്തിയ
മാവിൻ ചുള്ളികമ്പുകൾ തട്ടി
തെറിച്ചാകടലാസുവഞ്ചികൾ മുങ്ങവേ.
നിൻ കണ്ണിൽ നിറയും തെളിനീർ
കരിമഷി പടർത്തി പൂകവിളിൽ..
പുരികംചുളിച്ചുനീരസമോടെ ഓടി പോകവേ
മേഘങ്ങൾ വിതുമ്പാതെ നിന്നു.
ആ ഓർമകളിൽ നിർലീനമാകുവാൻ
വീണ്ടും കടലാസു വഞ്ചികൾ തീർത്തു
ഓട്ടുപുരതൻ പടിയിലിരുന്നു ഏകനായി
ഓർത്തുപോയി നിന്നെ എൻ ആത്മസഖീ.
Vinod Kumar V

Thursday, 23 May 2019

ഒരുമാരത്തോൺ ഓട്ടം ..

ഒരുമാരത്തോൺ ഓട്ടം ..
ഇന്ന് ലോകം നോക്കിയ ഒരു കിടമത്സരം
റഫറി തോക്കുമായി പിന്നിൽ നിന്നു
ജയിക്കാനായി നാടുനീളെ ഓടണം
ഒരുമാരത്തോൺ ഓട്ടം ..
അവനവനുള്ള ട്രാക്കിൽ അവർനിന്നു
വെടിപൊട്ടി ചിലർ ട്രാക്ക് തെറ്റിച്ചോടി
ചിലർകൈപിടിച്ചോടി ..
ഈശ്വരന്മാരെ വിളിച്ചോണ്ടും ഓടി
പക്ഷെ റഫറി മിടുക്കനാ നിഷ്പക്ഷനാ
ഫിനിഷിങ് പോയിന്റ് എത്തുമ്പോഴേക്കും
കാലുകൾ നോക്കി വെടിവെച്ചു..
ചിലർക്കുമനസിലായി ഗർവുകാട്ടിയാൽ
റഫറി ചതിക്കും ..അപ്പോഴേക്കും
ചിലർതഞ്ചത്തിൽ ഓടിജയിച്ചു
റഫറി കൈയടിച്ചു ....അവർ
കപ്പുമായി ചിരിച്ചുനിന്നു....ഇനി
കളിയുടെ നിയമം അവരുടെ കൈപ്പടയിൽ.

The Lilac bells


The sweet lilac bells in the wind
The floral scent flings to attract
The hummingbird that oscillating wings
The hymns in heart share with a kiss
The dawn glitter its plumage
The leaf pats and shatters raindrops
The petal fills nectar in its beaks.
The blissful bird inhales the love.

Wednesday, 22 May 2019

Beauty Of Life

Beauty Of Life
In this tilted earth
Anyone can trip
The bond of love
Is the beauty of life?
See the flowers
Sways smile and shine
That’s the children.
See the leaf in the hot sun
That cooks, pats, and cares.
That’s the mother.
See the rough and tough stem
That holds all in the hands.
That’s the father.
Now check the roots
Like grandparents
Fixed you with home soil
With the beauty of life.
Know the root to flower
Care the root to flower.
Remember tilted this earth.
Anyone can trip.

Vinodkumarv
vblueinkpotpoems


Sunday, 19 May 2019

ഗംഗോത്രിയിൽ നിന്നും


ഗംഗോത്രിയിൽ നിന്നും
ഗംഗോത്രിയാം പർവ്വത ശിഖരങ്ങളെ
ഗഗനചരിയാം മേഘങ്ങളെ
ഗംഗ ഉണർന്നില്ലേ ...ഗുഹാമുഖങ്ങളിൽ
തപസ്സിരുന്ന സന്യാസിമാർ അറിഞ്ഞില്ലേ
ഗമനം മന്ത്രിച്ചു പിറാവുകൾ പാറി.
വെണ്ണഴകിൽ ചുംബിച്ച സൂര്യനോടൊപ്പം
വസുന്ധര തൻ മാറിൽ വസന്തമേകി.
നിൻ അലകളിൽ മലകളോ ശിലകളായി
നീ ശിവഗംഗയായി നടനം ആടി.
ഗംഗ ഉണർന്നില്ലേ ..
ഹര ഹര മംഗള കീർത്തനം പാടി
തുളളി തുളളി പല വഴികൾ തേടി.
ഹരിമുരളീരവം നിറയുംകാനനഛായതേടി.
ദേഹിവെടിയുന്ന ദേവദാസന്നു ആത്മയർപ്പണമേകി.
കോടി കോടി ബ്രഹ്മാണ്ഡം നിന്നെ സ്തുതിക്കുമ്പോൾ
ധ്വനിഉണർത്തി ഭാരത ഭൂമിക്കുപുണ്യസ്‌നാനമേകി.
ഹിമഗിരീശ്വര മലീമസമാകാതെ
ഗംഗയൊഴുകട്ടെ സ്നേഹമായി .

The Nest

ഓലകിളികൂട്
കൈതോടിനു അരികത്ത്
തെക്കേത്ത് ഒരു തെങ്ങുണ്ട്
ആ ഒറ്റ കൊന്നതെങ്ങിൽ
തുഞ്ചത്ത് ഒരുകൂടുണ്ട്
തന്നനേ താനന  തന്നനേ താനന
താനാനെ തന്നനേ താന്നെ താനോ (2)

മഞ്ഞളിന് നിറമുള്ള
കുരുത്തോല ആടുമ്പോൾ
പൂക്കുലകൾ കയ്യിലെടുത്തു
അണ്ണാക്കണ്ണൻ തുള്ളുന്നെ.
കിളികള്തന് കച്ചേരിക്ക്
മദ്ദളം  ഇലത്താളo
ഓലകിളികൂട് അതിന്നു കാറ്റിലാകെചാഞ്ചാട്ടം.
തന്നനേ താനന  തന്നനേ താനന
താനാനെ തന്നനേ താന്നെ താനോ (2)

തെക്കോട്ടും വടക്കോട്ടും
തെങ്ങാകെ അനങ്ങുമ്പോൾ
അമ്മക്കിളി ആകൂട്ടിൽ പുലമ്പാറുണ്ട്.
കാലം തെറ്റിമഴപെയ്യും
കടലാകെ തിരയുണ്ട്.
കുഞ്ഞുകിളികൾ നനയാവിധം
ഓലകീറുമെടയണം
തുള്ളിയെത്തും മഴയൊലിക്കാപവിഴകൂടുകാക്കണം.
തന്നനേ താനന  തന്നനേ താനന
താനാനെ തന്നനേ താന്നെ താനോ (2)


വാനം മേലെ മുടിവെടുത്തു
ഇടിമിന്നൽ പറന്നടുത്തു
ഒറ്റ കൊന്നതെങ്ങിൽ ആകെ
തീ പടർന്നു .
അയോ ..തീ പടർന്നു
അമ്മക്കിളി കരഞ്ഞു
മേലേക്ക് ഉയർന്ന് പൊങ്ങി;
കുഞ്ഞിക്കിളികൂടോ
കരിഞ്ഞു കരിഞ്ഞു
തോട്ടിൽവീണു..
തന്നനേ താനന  തന്നനേ താനന
താനാനെ തന്നനേ താന്നെ താനോ (2)

Saturday, 18 May 2019

പോർകോഴികൾ

പോർകോഴികൾ ഞങ്ങൾ പോർകോഴികൾ
ചിറകിട്ട് അടിക്കുമീ നാട്ടുകിളികൾ
ഉണരുമ്പോൾ ഞങ്ങൾ കൂവിവിളിക്കും
പുലർകാല സൂര്യൻ പുഞ്ചിരിക്കും.
മലർവാടിയാകെ പൊൻ പൂക്കൾ നിറയും.
അവിടാകെ കൊക്കുരുമ്മി നാട്ടുകിളികൾ.

        ലേലം വിളിക്കാൻ അന്ന് അവരെത്തി
       കൈയ്യിൽ കൊടിയും വിഷസൂചിയും
       നിറമുള്ള നോട്ടും ഈ വേലിക്കെട്ടും തീർത്തു ,
       ജീവിതംവെറുപ്പിച്ച തത്വങ്ങളും
       പോർകോഴികൾ ഞങ്ങൾ പോർകോഴികൾ
       ചിറകിട്ട് അടിക്കുമീ നാട്ടുകിളികൾ.

ഞങ്ങൾ തൻ കാലിൽ അവർകെട്ടിവെച്ചു
വെള്ളി നിറമുള്ള ചെറു മട കത്തികൾ.
കൊത്തിമുറിച്ചു സ്വപ്നതൂവലുകൾ
കൂർത്ത കത്തിയാൽ കുത്തിതകർത്തു ഹൃദയങ്ങൾ.
പോർകോഴികൾ ഞങ്ങൾ പോർകോഴികൾ
ചിറകിട്ട് അടിക്കുമീ നാട്ടുകിളികൾ.
          ക്രോധാഗ്നിയിൽ ഞങ്ങൾ എല്ലാം മറന്നു
          സായാഹ്ന സൂര്യൻ സാക്ഷി
           സഹയാത്രികർ സാക്ഷി
          നിണമിറ്റു ഞങ്ങൾ തെരുവിൽ മരിച്ചു.
         പോർകോഴികൾ ഞങ്ങൾ പോർകോഴികൾ
          ചിറകിട്ട് അടിക്കുമീ നാട്ടുകിളികൾ.


Friday, 17 May 2019

സ്വാഹയാക്കി.

ജീവിതങ്ങൾ സ്വാഹ.
വേദങ്ങൾ പഠിച്ചു,ദൈവത്തെയും വിളിച്ചു
ദൈവം പ്രത്യക്ഷപ്പെട്ടില്ല..ഇനി എന്തുചെയ്യും.
ദേവാലയങ്ങൾ ഒത്തിരി കയറിയിറങ്ങി.
അക്കരെ ചെക്കെന്റെ ജോലിയും പോയി.
ഇക്കരെ പെണ്ണിൻറെ ഗർഭവും അലസി
തെക്കിനിയിൽ തട്ടും മുട്ടും കേൾക്കാം.
പടുതിരി എരിയുന്ന സന്ധ്യകൾ കൂടി
ഉറക്കം ഇല്ലാത്ത ദിനരാത്രങ്ങളായി.
അച്ഛനും അമ്മക്കും പിരിമുറുക്കമേറി.

പിശാശുക്കൾ കൂടി മന്ത്രവാദം നടത്തണം.
ആഭിചാരക്രിയകൾക്കായി രസീതും കൈപ്പറ്റണം.
കഷ്ടം ! ഇത് ഇരുപത്തൊന്നാം നൂറ്റാണ്ട്...
വീട് സ്വർഗ്ഗമാകും മണ്ണ് സ്വർണമാകും
മൂടിക്കിടക്കുന്ന നിധികുംഭം ഉയർന്നുമെത്തും.
മന്ത്രവാദി തൻ സ്തുതികൾ പാടി പലരും ഒത്തുകൂടി
.
ഉറ്റവർ പരികർമ്മികളായി..
പരിക്ഷീണയായി കിടക്കുന്ന പെണ്ണിൻ
ഉദരത്തിൽ പിശാശു കേറി .
അവളെ മന്ത്രവാദിതൻ മുന്നിലിരുത്തി
കുരവയായി ,മണികിലുക്കമേറി ചൂരലടികൾ ആയി..
അവളുടെ രോദനങ്ങൾ ആരും കേൾക്കാതെയായി.
പട്ടിണിക്കിട്ടു൦ ,പീഡനകൾ ഏറ്റും
പാവം അവളും ബലിയാടായി.

നിറപൊലിയായി,പണക്കിഴികൾ വാങ്ങി
നട്ടലില്ലാത്ത പതിയും പതുങ്ങിനിന്നു.
ഇനി പുതിയ വിവാഹ ആലോചന....
ഇടിമിന്നലോടെ ആകാശം ഗർജ്ജിച്ചു
പലരും ഇരകളെ തേടി പലവഴികളിലേക്കുo
രാക്കിളികൾ പാറി കരഞ്ഞു
പൂക്കൾ വിടരാതെനിന്നു,ദുഃഖം പ്രളയമായി വന്നു
അറിയണം മാനവ "ജീവിതം ഒരു പോരാട്ടം
അവിടെ വേണ്ടത് യുക്തിബോധം".
സങ്കല്പങ്ങളിൽ എന്തുസത്യം
സ്വർഗം നോക്കി നിധിയും നോക്കി പോയി
എത്രയോ സുന്ദര "ജീവിതങ്ങൾ സ്വാഹ ".

Thursday, 16 May 2019

സ്നേഹത്തിൻ ഗ്രെനേഡുകള്‍

സ്നേഹത്തിൻ ഗ്രെനേഡുകള്‍
ആദ്യം തീർത്തു വെറുപ്പിൻറെ വേലികൾ
തിരുകിവെച്ചു മൂർച്ചയുള്ള ജാതിമതചിന്തകൾ.
പിന്നെ എറിയുംഗ്രെനേഡുകൾ
പൊട്ടിത്തെറിക്കും മനുഷ്യമാംസങ്ങൾ
തളം കെട്ടികിടക്കുന്ന രക്തതടാകങ്ങൾ.
പക്ഷെ ഇന്നലെ കണ്ടൊരുമാലാഖയെ..
എങ്ങും പിറക്കണം മാലാഖമാർ.
ആരോ കൊല്ലാൻ എറിഞ്ഞ ഓരോ ഗ്രെനേഡുകൾ
ഹൃദയതുടിപ്പാകും മണ്ണ് നിറച്ചു
വിത്തുനട്ടു കണ്ണീരാൽ നനച്ചു.....
പോരിൽമുഴുകാതെ സ്വപ്നങ്ങളുമായി കാത്തിരിപൂ.
വരും പുലരികളിൽ കറുത്ത മേഘങ്ങൾ വഴിമാറും
നെടുവീർപ്പുകളിൽ കണ്ടു ഓരോ ഗ്രെനേഡുകൾ
വേലികളിൽ പടർന്നു പൂക്കളേകി നിറങ്ങളേകി..
ആ മനസിന് ഇത്തിരി ആശ്വാസമേകും
നാലുപാടും ആ സ്നേഹസുഗന്ധം നിറയട്ടെ.

Crazy Shopping

The trolley is empty that moving towards to me
The pocket is empty
While the mind is running
to buy, to buy for all.
Even the shopping mall
Lulu, Nesto or Panda.
Haha, then the trolley
Is not enough...
That much rich my heart.
Or that much greed I had.
when I think of you all. Making crazy shopping malls.
    Vblueinkpot

Wednesday, 15 May 2019

Her Dreams

Her Dreams
The splendor of a misty forest.
She heard a horse neighing
so gazed up in the drizzles
the lushly wood dancing.
Keeping chilled hands on cheeks
she wondered to see the foggy car
with headlights on and sounds.
In her dreams, she walks with a book.
A journey through the forest
When she touches the foggy car
Suddenly changes into a horse
As a princess, she begins the ride.
Overwhelmingly hooves striking the earth
Birds and animals begin the hum.
So picturesque woods in deep
Her blithesome laughs and songs
Echoes far and wide flow
The splendor of a misty forest
The snowy horse melts as a stream.
Her mother calls dear …
Hey hey, wake up get ready
Take the book to go over.

Monday, 13 May 2019

ഗജവീരനൊരു മോഹം

ഗജവീരനൊരു മോഹം
തക തക മേളം കൊഴുക്കുന്നു പൂരം തിമിർക്കുന്നു
ഗജയൂഥത്തിലെ വില്ലാളി വീരനൊരു മോഹം
ഘണ്ടാമണി കിലുക്കി ആ നെറ്റിപ്പട്ടം മിന്നി
ആ തുമ്പികൈ ഉയർത്തി പൂരത്തിന് വീരഭേരിമുഴക്കി
ആ മനസിൽ നിറയുന്നാ മോഹം.


കളക്ടർ പറഞ്ഞതും സത്യം....മദ൦ പൊട്ടിയ
ആന ചവിട്ടിയും കുത്തിയും കൊല്ലുന്നു
അപകടങ്ങൾ വരരുത് അവരുടെ മോഹം.
ആനപ്രേമികളും പറഞ്ഞതും പരമസത്യം
തിടമ്പേറി നിൽക്കുന്ന ആ ഗജരാജ ചന്തം
ഇല്ലാതെ ശിവ ശിവ ഓർക്കാൻ കഴിയുമോ പൂരം.


വാക്ക് പോരുകൾ ,ആർപ്പുവിളികൾ വെടികെട്ടുകൾ .
അതെല്ലാം കാണുന്ന ഗജവീരനൊരു മോഹം..
പൂരം പൊടിപൂരം കഴിയുമ്പോൾ, ഈ ഇരുമ്പു
ചങ്ങലകൾ അഴിച്ചു കാട്ടിലേക്കു ഒന്നു വിട്ടേക്കുക .
കാഴ്ചമങ്ങി വിളക്കുകളുടെ മുമ്പിൽ നിൽക്കുന്നു
ഇടത്താന്ന വലത്താന കേൾക്കാനും കഴിയില്ല .
കൊലയാളി ആക്കാതെ കല്ലുകൾ എറിയാതെ
ആ കാട്ടിലെ കാവിൽ ചെല്ലാൻ മോഹം.


Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...