Wednesday, 30 September 2020

ഉദാസീനനായി മരുഭൂവിൽ

 ഉദാസീനനായി മരുഭൂവിൽ 

സന്ധ്യയിൽ അലയവെ 

ഉയരെ ഉണരും അവളെ 

ഞാൻ കണ്ടു ,മരുഭൂവിൽ 

ആ ചുണ്ടിൽ നിന്നും കുളിർ 

തെന്നൽ  തെന്നിവന്നു ,

മണൽപ്പരപ്പു നിളയായി മിന്നി 

ഒട്ടകങ്ങൾ വഞ്ചികളായി  

കുതിച്ചുചാടി ,പനയോലകൾ 

വിശറികളായി  ,മധുരക്കനികൾ 

പെട്ടിയിൽ അടച്ചു നിൻറെ 

സാമിപ്യം അണയാൻ 

കാത്തുനിന്നു 

മതിമുഖി എന്നെ നോക്കി 

പുഞ്ചിരിച്ചു നിന്നു ...




ഒരു വലയെറിഞ്ഞു

മുനി വലയിൽ  

ഒരുപൂന്തോപ്പ്

 ഭാര്യഭർത്തു ബന്ധം ഒരുപൂന്തോപ്പ് 

ഹൃദയങ്ങൾ കൈപിടിച്ചപ്പോൾ 

ഉറവപോലെ സ്നേഹമൊഴുകും

ചുളിവുകൾ പോലും കവിളിൽ 

പൂക്കളായി ചിരിയായി വിടർന്നു 

ഒരു വിശ്രമസ്ഥാനം കണ്ടു 

അവിടെ അവർ കൈപിടിച്ചിരുന്നു 

കണ്ണോടു നോക്കവേ പ്രണയ 

കിളികൾ ചുറ്റും പാടിപറന്നു 


Sunday, 27 September 2020

മകളെ നിനക്കു വേണ്ടി

 മകളെ നിനക്കു വേണ്ടി

ഇവിടെ അതിർത്തിരേഖകൾ
ഒത്തിരിയുണ്ട് ,അതു
കാണുമ്പോൾ അച്ഛനുവേദനയുണ്ട്
മകളെ നിനക്കു വേണ്ടി
പൊന്നിന് കമ്പോളമുണ്ട്
മകളെ നീ വളരുമ്പോൾ
ഓർത്താൽ വ്യാകുലതകൾ
ഏറെയുണ്ട് ..നീ ഇല്ലെങ്കിൽ
തലമുറകൾ ഇവിടെയില്ല
മംഗളങ്ങളൊന്നുമില്ല ...
എന്നിട്ടും നിന്നെ കയറ്റാത്ത
ദേവാലയങ്ങളുണ്ട് ...

സമത്വം

 സമത്വം 

നാക്കിന്  ഉളുക്കുകയില്ലെന്നു 

കരുതി ഒരു ഉളിപ്പുമില്ലാതെ 

പൂരംപാടിയ നായര് പിടിച്ച 

പുലിവാല് കണ്ടോ നാത്തൂനേ ..


പെൺപുലിപടയതു അലറി 

വിളിച്ചു ചെകിടം നോക്കിയടിച്ചു 

കാളികണക്കെ തുള്ളി 

കരിമഷിയേറാട്ടും  നടത്തി

ഭാഗ്യം കൊല്ലാതെവിട്ടു  കണ്ടോ നാത്തൂനേ.


തുലാസിൽ പഴകിനാറിയ ഈ 

പരിഹാസ കഥാപാത്രങ്ങളെ 

തൂക്കി നോക്കി സമത്വം 

പറയും ടി വി കോപ്രായം കണ്ട്   

ഇരിക്കാൻ സമയമില്ല നാത്തൂനേ.


കെട്ടിയോൻ ജോലി കഴിഞ്ഞു 

ക്ഷീണിതനായി വരുമ്പോൾ 

ഒരു പുഞ്ചിരിയോടെ ഒരു 

മൊന്ത കഞ്ഞിവെള്ള൦ 

കൊണ്ടുകൊടുക്കട്ടെ നാത്തൂനേ .


പച്ചപ്പുകാക്കുന്ന മുത്തി തള്ള

 പച്ചപ്പുകാക്കുന്ന മുത്തി തള്ള 

ആ മുത്തശ്ശി കാവിലുണ്ടെ 

കുടുംബത്തിനു കാവലാ൦ 

ദൈവത്തെ എന്നും സ്തുതിച്ചു  

കൽവിളക്കുകൾ  കൊളുത്തുന്നുണ്ടെ....


കൂനിപിടിച്ചൊരാ തള്ള 

ഭസ്‌മം വാരി പൂശിയിട്ടുണ്ടെ 

കൂനി കൂനി കുറ്റിച്ചൂലുമായി 

കരിയിലകൾ തൂത്തുവാരുന്നുണ്ടെ 

കരിയിലകൾ തൂത്തുവാരുന്നുണ്ടെ . 


ഇ മണ്ണിന് അവകാശികളാ൦ 

സർപ്പത്തിന് പുറ്റുകൾ മുട്ടകൾ 

അവിടെയുണ്ടെ ,പടർന്നുകേറുന്ന 

ചൂരൽ പഴങ്ങൾ തിന് 

കാകളി പാടും പല വർണ്ണക്കിളികളുണ്ടേ ...


ചുറ്റും മണക്കുന്ന ചന്ദനമുണ്ടെ 

തൊട്ടാൽപൊള്ളും  ചാരുമുണ്ടെ 

ആകാശം തൊട്ടുനിൽകുന്ന 

യക്ഷിപ്പാലയുണ്ട് വെട്ടിയെടുക്കുവാൻ 

ആരെങ്കിലും വന്നാൽ 

തുള്ളി വിറക്കുന്ന കാവിലെ 

മുത്തശ്ശി തള്ളയുണ്ടെ ...


 

Saturday, 26 September 2020

ഓർമ്മയിൽ ഓല വീട്

 ഓർമ്മയിൽ ഓല വീട്

ഓല വീടിനു പച്ചപ്പുണ്ട്
മേച്ചിൽ ഒരു ആഘോഷമാണ്
തെങ്ങോലപ്പീലി തുള്ളിയാട്ടി
തോട്ടിലും കുളത്തിലും ചാടി
മുക്കികെട്ടിവെച്ചുരാത്രികൾ
മൂന്ന് കഴിഞ്ഞു പൊക്കി
മുറുക്കിത്തുപ്പി മുറ്റത്തു
കുത്തിയിരുന്നു മെടഞ്ഞുണ്ടാക്കി
പൊക്കികെട്ടിയ ഓലക്കൂരയ്ക്കു
ഉള്ളിൽ ഒട്ടിക്കിടക്കുന്ന
ഓർമകൾക്കെന്നും പച്ചപ്പുണ്ട്
ചങ്കരി നിൻറെ പുഞ്ചിരിയുണ്ട്
ചങ്കോട് ചേർന്നിരുന്നു കണ്ട
ഒരായിരം വർണ്ണ സ്വപ്നങ്ങളുണ്ട്

കനാൽ

 നാട്ടിൻപുറം നന്മകളാൽ സമൃദ്ധം ,

അത്രമാത്രം നന്മകളും പച്ചപ്പും 

പുഞ്ചപ്പാടവും തോടും കുളവും നിറഞ്ഞ എൻറെ  ഗ്രാമ൦ 

അവിടെ ഏതാണ്ട് ഓർമ്മവെച്ച നാൾമുതൽ  കാണുന്ന 

"ഒരു കോൺക്രീറ്റ് പെരുപ്പാമ്പാണ് " കനാൽ അത് 

വിഴുങ്ങി പോയി ഒന്നായിക്കിടന്ന പല സ്ഥലങ്ങൾ ,

അധികാരികൾ ആ  കനാലിനെ  ശ്രദ്ധിക്കുനിലെങ്കിലും 

മഴവന്നുകഴിഞ്ഞാൽ അതിനെ പ്രകൃതി 

സുന്ദരമാക്കാറുണ്ട് .....അതിലൂടെ ഓർമ്മകളിൽ 

തെന്നിവീഴാതെ ഒന്നു കൂടി നടന്നു ...നടന്നു 

പോയി 

Friday, 25 September 2020

മിഴിയിണകൾ

 # മിഴിയിണകൾ 


മിഴിയിണകൾ പോലെ നീലാകാശവും 

നീലക്കടലും കലങ്ങികിടപ്പൂ 

അവിടെ കൺമണി സൂര്യൻ 

രക്ത ചുവപ്പിൽ കലങ്ങികിടപ്പൂ 

മഴയോ തിരയോ കണ്ണീരെന്നറിയാതെ 

തീരത്തൊരു ഒരു  തോണിയിൽ 

മിഴിയണകൾ വിടർത്തി 

ഞാൻ കാത്തിരിപ്പൂ....


Thursday, 24 September 2020

# സ്വപ്നതീരത്തിൽ

  #  സ്വപ്നതീരത്തിൽ  

ആവണി തിങ്കൾരാത്രി  ഇന്ന് 

മിന്നും നക്ഷത്ര മേനിയുള്ള  

വെള്ളപ്പുള്ളി പശുവാകുന്നു .

അതിനകിടിൽ നിന്നും 

ചുരത്തും പാലമൃതം 

കുടിക്കുവാൻ കൊമ്പ് 

കുലുക്കി പൂമരകിടാക്കൾ 

കാറ്റിൽ തുള്ളിയിളകുന്നു. 

അതിൻമേൽ ഇരുന്നു 

രാക്കിളികൾ പ്രണയകവിത 

മൂളികൊണ്ട്  ഓരോ കവിൾ 

അമൃതം കൊക്കുകളുരുമിപ്പകരുന്നു 




മേഘ വള്ളിച്ചരടുകൾ 

അഴിച്ചു വിട്ടാകാശക്കോട്ടയിൽ 

നിന്നും ആവത് കടക്കണ്ണിട്ടു

നോക്കുമ്പോൾ ,നഗ്നയാം ഒരു നദി

വെള്ളച്ചേല ചുറ്റിയൊരുങ്ങുന്നു. 

ആ സ്വപ്നതീരത്തു ഞാൻ

ഗോപാലനായി ഉല്ലാസമോടെ

കാവലിരിക്കുന്നു...

കുടമുല്ലപ്പൂവു ചൂടിവരും 

രാധയെത്തേടുന്നു ,ഒരുകുടം  

മധുര വെണ്ണ പകരുവാൻ  

പൈക്കൾ തൻ ചാരെ കാത്തിരിക്കുന്നു. 

Tuesday, 22 September 2020

ഏത്തക്കുല

  ഏത്തക്കുല

ആ കർഷകന് വീണ്ടും 

കിട്ടി ഏത്ത വാഴക്കുല 

കർമഭൂമിയിലുള്ളൊരു 

തുണ്ട് മണ്ണിൽ പട്ടിണിയിലും 

നട്ടുനനച്ചു വളർത്തി 

തീർത്തു മരതക പച്ചത്തോട്ടം 

ആ ഏത്തവാഴക്കുലതോട്ടം

കൊമ്പനാനയും പന്നിയും 

കേറിയില്ല  കുത്തിമലർത്തിയില്ല  

വവ്വാലുകൾ ചപ്പിയില്ലാ ,നോക്കുവിൻ 

സ്വർണ്ണക്കനി കിനിയും വാഴക്കുലതോട്ടം

സ്വർണ്ണം നിറയുമാ മണ്ണും.

അവകാശികൾ ഇനി ഏറും 

വമ്പരാം  കമ്പനി ജന്മിമാർ 

വന്നു ചൊല്ലി  കുലയുടെ 

ചന്തം  ,സുഗന്ധമുള്ള തേനൂറും

കൂമ്പും ചങ്കും കവർന്നു ,

നൽകും ജപ്തി നോട്ടീസ്സും..


അപ്പോഴും കന്നിന്റെ 

ചാണകം വാഴക്കന്നിന് 

വിതറി കടക്കൊള്ളിയായി 

ചെളിയിൽ വിയർത്തു നിന്നു  

വേലയില്ലാത്തനാട്ടിൽ തീർപ്പൂ  

ആ ഏത്തവാഴക്കുലതോട്ടം.

മണ്ണും കൂരയും കനിയും പോയി 

ആ കർഷകൻ ചാക്കുകെട്ടിൽ 

വാരിനിറച്ചു കുറച്ചു വാഴക്കന്നും  

മണ്ണും ,പലായനം തുടരുമ്പോൾ 

കടിച്ചുകീറുവാനായി വഴിയിൽ

രാഷ്ട്രീയ നരികൾ ഏറ്റുമുട്ടും  

അതിലകപ്പെട്ടു  പൊട്ടിയൊഴുകും 

വീണ്ടും ആ കർഷകൻറെ രക്തം. .

Sunday, 20 September 2020

# വെല്ലുവിളികൾ Challenge

 # വെല്ലുവിളികൾ 

തുടയിൽ നോക്കാ൦ 

ഈ മഹാഭാരതത്തിൽ 

ആദ്യം നോക്കേണ്ടത് 

തുടയിലാണ് ദുരിയോധൻറെ 

ജീവൻ അവിടെയാണ് 

തുടയിലടിച്ചു ഭീമൻ 

ഒതുക്കി ജയിച്ചു ആ യുദ്ധം . 

# Challenge 

യുദ്ധക്കളം വീണ്ടും കൊഴുത്തു.

തുട കാട്ടി തുടികൊട്ടി 

ആടിയ അപ്സരസുകളെ 

ദേവസദസ്സിൽ സ്വർണ്ണക്കിഴിവാങ്ങി  

തുടകൾ തുടകളുമായി 

വീണ്ടു൦ ചേർന്ന് നൃത്തക്കാലം 

വീണ്ടും കൊഴുത്തു.# challenge


സൃഷ്ടിക്ക് തുടകളുമായി ബന്ധമുണ്ട് 

തുടകീറിയെടുത്തിട്ടു കുഞ്ഞുങ്ങളെ 

തുടകള്കറ്റി സൃഷ്ടിച്ചു പിന്നെ തുടകൾക്കിടയിലൂടെ 

തുടർകഥയായി വലിച്ചെടുത്തു 

ഈ കാണും ജന്മങ്ങളെ, തുണിപൊക്കി 

തുടികൊട്ടി  തുടകാട്ടി തുടങ്ങി # challenge 

പുതിയ കളിയിൽ ചിത്രങ്ങൾ നിറഞ്ഞു..


തുടയിൽ മുറിവേറ്റു രക്തം 

വാർന്നൊലിക്കും  ഒരു കർണ്ണൻ 

വേദന സഹിച്ചു മിണ്ടാതിരിപ്പൂ ... 

തുടക്ക്  ഭംഗിയുണ്ട്    

കോൺക്രീറ്റ് ഉറപ്പുണ്ട്  

പങ്കുചേർന്നു കളിക്കാം 

തൊഴിച്ചു തൊഴിച്ചു

കളത്തിൽവീണ് ഒടിഞ്ഞു 

വീഴാതെ നോക്കാ൦

താറുടുത്തു തുടയിൽ കൊട്ടി 

ഞാനും ഇറങ്ങി # Challenge 

ഇതൊക്കെയാണ് വെല്ലുവിളികൾ !

കൊയ്ത്തു തമാശകൾ

 


തഞ്ചത്തിൽ  അരക്കെട്ട്‌ തിരിച്ചവൾ 

കൊയ്തരിവാളും തലക്കെട്ടിൽ തിരുകിയവൾ  

മുടിയൊന്നു വട്ടംകറക്കികെട്ടിയവൾ 

കൊയ്തുകെട്ടിയ  കറ്റകൾ പൊക്കിക്കൊടുക്കുവാൻ 

കെട്ടിയോനെ കണ്ടപ്പോൾ പോകുന്നെ

കണ്ടോടി കല്യാണി,ഒത്തിരി കൊയ്ത്തു 

തമാശകൾ കേട്ട് നെല്മണികൾ കാറ്റിലാടി

കുലുങ്ങിച്ചിരിക്കുന്നേ കേട്ടോടി    

Saturday, 19 September 2020

ഇ പ്രകാരമെന്തേ തൊട്ടാവാടിപ്പെണ്ണേ

വീണ്ടും ആ അമ്പലക്കുള കരയിൽ   

നിന്നെ ഞാൻ കണ്ടു. 

ലാവണ്യവതിയായി മൗനംപൂണ്ടു 

വാനിൽ നോക്കി നിൽക്കും 

തൊട്ടാവാടിപ്പെണ്ണേ ....

മെല്ലെചാരെച്ചെന്നു 

ചിങ്കാരം ചൊല്ലിയരികെ  നിന്നു 

തൊട്ടപ്പോൾ നുള്ളി നോവിച്ചു നീ എന്നേ.

ഇപ്രകാരമെന്തേ  തൊട്ടാവാടിപ്പെണ്ണേ .

ഇപ്രകാരമെന്തേ  തൊട്ടാവാടിപ്പെണ്ണേ .




കാലിൽ തട്ടിതള്ളിയിട്ടു നീയന്നും 

മഞ്ഞു മൂടിയ ആ കുളക്കടവിൽ .

കുളിരിൽ വിറകൊണ്ടു എൻ 

ചുണ്ടുകൾ പഞ്ചാര മണ്ണുപുരണ്ടു 

മെയ്യാകെ തട്ടിക്കുടഞ്ഞു  

നീരസത്തിൽ നിന്നെനോക്കി 

ചോരപൊടിഞ്ഞിരുന്നു എന്റെകരങ്ങൾ .

കണ്ടിട്ടും കാറ്റിലാടിചിരിച്ചു നിന്നു  

ഇ പ്രകാരമെന്തേ തൊട്ടാവാടിപ്പെണ്ണേ .




നീന്തിക്കുളിച്ചു   ഞാൻ വരുമ്പോൾ 

കടക്കണ്ണാൽ  നീ എന്നെ നോക്കി 

നിൻമിഴികളാം  കൂമ്പിയദളങ്ങൾ. 

തുറന്നു പകർന്നു  സ്നേഹവസന്തങ്ങൾ   .

പ്രണയ ശലഭങ്ങൾ ചുറ്റി പറന്നു.

ആരുംകാണാതെ  കുളക്കടവിൽ 

മുത്തം പകർന്ന നിന്നെ ലാളിച്ച 

ആ സുദിനങ്ങൾ ഓർത്തു ...

ഇപ്രകാരമെന്തേ തൊട്ടാവാടിപ്പെണ്ണേ ..

ഞാൻ പകർത്തിയ പാഠം

 ഞാൻ പകർത്തിയ പാഠം

ഞാൻ പകർത്തിയ പാഠങ്ങൾ

ഏറെയും കളിത്തോഴരിൽ 

നിന്നുമായിരുന്നു.....

ആദ്യ൦ പകർത്തിയത് 

തെറ്റുകൾ തിരിച്ചറിയാതെ 

അവരുടെ തെറ്റുകളായിരുന്നു 

തെറ്റുകൾ തിരുത്തിതന്നു 

സ്നേഹത്താൽ തലോടി 

എഴുതിത്തന്നു അച്ഛനു൦ 

അമ്മയും ഗുരുവും ശരിയായ 

ഗുണപാഠങ്ങൾ കാണാപാഠം പഠിപ്പിച്ചു.

ഒടുവിൽ ഉരുകുന്ന 

സൂര്യനായി ഏകാന്ത 

പഥികനായി അലഞ്ഞു  

തീർത്തുപൂവാടിയും 

അതിൽ എഴുതിവെച്ചു 

അതിവിശിഷ്ടമാം ആത്മകഥ

ആർക്കും പകർത്താൻകഴിയാത്ത 

എൻറെ ജീവിതപാഠം.


Thursday, 17 September 2020

ക്രൂരമ്പേറ്റ പക്ഷിരാജൻ

  ക്രൂരമ്പേറ്റ പക്ഷിരാജൻ

കിരാതാ നിൻറെ ക്രൂരമ്പേറ്റ വേട്ടക്കാരൻ  ഞാൻ 

വിശക്കുമ്പോൾ വയറിനായി വേട്ടയാടും പരുന്താണ്  ഞാൻ 

നീ തൊടുത്ത ആ ശരം മിന്നൽ വേഗതയിൽ

എൻറെ മുതുകിലൂടെ ഹൃദയത്തിൽ  തുളച്ചിറങ്ങി,എൻ വിധി 

മിഴികളിൽ  ഉത്താപം നിറഞ്ഞു ചിറകുകൾ മെല്ലെ ഒതുക്കി 

മൂർച്ചയുള്ള കൊക്കും റാഞ്ചി പിടിക്കും നഖങ്ങളുംവിറക്കുന്നു 

ഉയരങ്ങളിൽ എന്നിട്ടും വേദനയോടെ പിടിച്ചിരുന്നു 

എൻ ചെറുനാവ്  ഇറ്റുവെള്ളം മോഹിച്ചെന്തോ മന്ത്രിച്ചു.



ആ ശരം ചുവന്ന് രക്ത൦ ചൊരിയുമ്പോൾ 

നീ വിജയഭേരി മുഴക്കി കാട്ടാളനൃത്തമാടുന്നു 

"ഹൃദയം തുടിക്കുന്നു "പറയുന്നു...സൂര്യകിരണങ്ങളേ 

വഴികാട്ടു മേഘരഥങ്ങളെ നിങ്ങൾ തോളേറ്റു 

ചക്രശ്വാസമെടുത്തു ചങ്കൂറ്റമൂടെ ഈ ക്രൂരമ്പുമായി 

പറക്കും ഈ പക്ഷിരാജൻ ,കിരാതാ നിൻറെ 

കാൽച്ചുവട്ടിൽ വീണു ഞാൻ പിടയില്ല 

കിരാതാ ആ കാൽച്ചുവട്ടിൽ മരിക്കില്ല .. 

Tuesday, 15 September 2020

മുല്ലേ നീ ഒരു കഴുത

 മുല്ലേ നീ ഒരു കഴുത


നിൻറെ പുഞ്ചിരിയിൽ  

നന്മയാം വെണ്മയുണ്ടെങ്കിലും ആരെയും

ആകർഷിക്കും അഴകുണ്ടെങ്കിലും .

മുല്ലേ നീ ഒരു പാവം കഴുത.

നൂലിൽ കോർത്തുനിന്നെ 

അണിയുമ്പോൾ  കൂന്തലിൽ 

നീ പിടഞ്ഞു പരിമണം പകർന്നു  

ഓരോരുത്തരുടെ മുടി ചുമ്മന്ന 

കഴുത ...ഊർന്നുവീഴുമ്പോൾ 

കരിങ്കലുകളുടെ  ശല്യം സഹിക്കണം.

കല്ലിനും സൗരഭ്യം പകരണം .

കോവിലിലും കൊട്ടാരത്തിലും 

കിടക്കയിലും കുണ്ടിലും കുഴിയിലും 

കർദമകരങ്ങളിലും കാൽച്ചുവട്ടിലും 

നീ ഞരങ്ങുന്ന  ഒരു കഴുത




ദുഃഖം തന്നെ നിൻ ഇതൾമിഴികളിൽ  

മുറിവോടെ  മണ്ണിൽകിടക്കുന്ന ലതകളിൽ 

ജന്മം കൊണ്ട് തന്നെ നീ ഇങ്ങനായിപ്പോയി ....

രാവിൽ ഉറങ്ങാത്ത നീ നോക്കു 

തൊട്ടടുത്തുള്ള തൊട്ടാവാടിയെ, 

തണ്ടോടെ നിൽക്കുന്ന ആ സുന്ദരി 

റോസയെ ,ആരും അവരെ തൊടാൻ

ഒന്നുമടിക്കും കയ്യിൽ കൂർത്ത 

മുള്ളുകളുണ്ട്‌ നുള്ളിയെടുത്താൽ 

രക്തം പൊടിക്കും ....കരുതുക 

നീയും മുള്ളുകൾ മുല്ലേ 

ചന്തവും ഗന്ധവും എളിമയും 

ഉള്ള  മുല്ലേ നീ പാവം കഴുത



മുല്ലേ നീ ഒരു കഴുത

 മുല്ലേ നീ ഒരു കഴുത

നിൻറെ പുഞ്ചിരിയിൽ  

നന്മയാം വെണ്മയുണ്ടെങ്കിലും 

ആരെയും ആകർഷിക്കും 

നൂലിൽ കോർത്തുനിന്നെ 

അണിയുമ്പോഴും നീ പിടഞ്ഞു 

പരിമണം പകരുന്ന കഴുത 

ഓരോരുത്തരുടെ മുടി ചുമ്മുന്ന 

കഴുത ...ഊർന്നുവീഴുമ്പോൾ 

കരിങ്കലുകള് ശല്യം സഹിക്കണം 

കല്ലിനും സൗരഭ്യം പകരണം .

മുല്ലേ നീ ഒരു കഴുത

ദുഃഖം തന്നെ നിൻ 

ഇതൾമിഴികളിൽ ഞാൻ കണ്ടതു 

ജന്മം കൊണ്ട് തന്നെ 

നീ ഇങ്ങനായിപ്പോയി ....

രാവിൽ ഉറങ്ങാത്ത നീ 

നോക്കു ചുറ്റുവട്ടത്തുള്ള 

റോസയെ ആരും ഒന്നു

ഏതൊരുപ്രാണിയും 

ഒന്നുമടിക്കും അവളുടെ 

കയ്യിൽ കൂർത്ത മുള്ളുകളുണ്ട്‌ 


മുത്തശ്ശി മരം

 മുത്തശ്ശി മരം 

ഏകയാണ്  ആ മരം 

ഒട്ടാകെ കരിവാളിച്ച  മരം 

ഇല പൊഴിഞ്ഞ ചുള്ളി 

ചില്ലകൾ എല്ലുകൾ പോലെ ഞരങ്ങുന്ന മരം

ആ തൊലി പൊട്ടിക്കീറിയ മരത്തിന്റെ 

ജീവദ്രവവും കണ്ണീരുകൂടി   

അരക്ക്‌ ആയി മാറുമ്പോൾ 

അത് ഇളക്കികളയാൻ 

കൊക്കുകൾ കൊണ്ട് മുത്തമിടാൻ 

ഉത്സാഹമോടെ എത്തി  

അതിൽ ചേക്കേറിയ 

ചില ദേശാടനപ്പക്ഷികൾ 

അതൊരു ആശ്വാസമായി 

ഏകയാ൦ ആ മുത്തശ്ശി മരത്തിനു 

കൊച്ചുമക്കളെ പോലെതോന്നി 

Monday, 14 September 2020

ഏർ കാളേ ഓ ഏർ കാളേ

 ഏർ കാളേ ഓ ഏർ കാളേ

ഏഴന്റെ കാളേ ഏർ കാളേ

പാടങ്ങളിൽ ഓടിക്കേറ് കാളേ

ഏല ഏല ഏറ് കാളേ

ഏലേലയ്യാ ഏറ് കാളേ.


ഏമാന്റെ കണ്ടതിൽ

ഉഴുതുമറിച്ചു ഏറുകാളേ .

കുതിരശക്തിയിൽ ഓടുകാളേ

കലപ്പ വലിച്ചു  ഓടു കാളേ

ഏല ഏല ഏറ് കാളേ

ആ  ലാടത്താൽ ചവിട്ടി 

പാടത്തു മുമ്പേറു കാളെ..

ഏർ കാളേ ഓ ഏർ കാളേ

ഏഴന്റെ കാളേ ഏർ കാളേ

പാടങ്ങളിൽ ഓടിക്കേറ് കാളേ

ഏല ഏല ഏറ് കാളേ

ഏലേലയ്യാ ഏറ് കാളേ.




കാള മേഘങ്ങൾ

അലറിവരുംമുമ്പേ

പാടം ഉഴുതു മറിക്കവേണം

തരി തരി മണ്ണും വിയർപ്പും

തെറിപ്പിച്ചു കണ്ഠമണികൾ 

കുലുക്കി വേണം 

ഏറു കാളേഓ ഏർ കാളേ

പാടങ്ങളിൽ ഓടിക്കേറ് കാളേ.

ഏല ഏല ഏറ് കാളേ

ഏലേലയ്യാ ഏറ് കാളേ.




അസ്തമയം വരെ തണ്ടേറ്റി

ചുറ്റി കറങ്ങു൦ കാളെ

ഈ ചേറ്റുകണ്ടം നമ്മളേ 

പോറ്റും  ഓര്‍ക്കു കാളേ

തോട്ടിൽ തിരുമ്മികുളിപ്പിക്കാം കാളേ

കാടിക്കഞ്ഞിയും നൽകി

കയറൂരി വിട്ടേക്കാം നാളേക്ക് കാളേ

ഏർ കാളേ ഓ ഏർ കാളേ

പാടങ്ങളിൽ ഓടിക്കേറ് കാളേ

ഏല ഏല ഏറ് കാളേ

ഏലേലയ്യാ ഏറ് കാളേ.                                                                                                                             vblueinkpot

Sunday, 13 September 2020

പ്രതിജ്ഞ

  പ്രതിജ്ഞ 

സൂര്യൻ ഓരോ  കുഞ്ഞുപൂവിനു 

പറഞ്ഞുകൊടുക്കുന്നു 

പ്രതിജ്ഞ .

ഉണരാം സ്നേഹിക്കാം

അതേറ്റു ചൊല്ലുന്നു കിളികൾ 

ഉണരാം സ്നേഹിക്കാം 

അതു കേട്ട് ഓരോ ഹൃദയങ്ങളും

തുടിക്കുന്നു ഉണരാം  സ്നേഹിക്കാം 

കടയും കൂരയും

 ഓലമേഞ്ഞ കൂരയോടൊപ്പം

കുട്ടേട്ടന് ഒരു കടയുണ്ട്
ഇരുമ്പ് ദണ്ട് കുലുക്കി ഇളക്കി
തുറക്കും ആ ആറുപലകകടയുണ്ട്
അതിൽ പലവക സാധനങ്ങളുണ്ട്
കടം തരില്ല എന്ന ബോർഡും
തൂക്കി അവർ ആറു പേര്
തങ്ങും കടയും കൂരയും നാട്ടിലുണ്ട്

Saturday, 12 September 2020

ഞാൻ അറിഞ്ഞ കവിത

 # ഞാൻ അറിഞ്ഞ കവിത 

അവൾ എന്നോടൊപ്പമുണ്ട് 

ചിലപ്പോൾ ചിരിക്കാറുണ്ട് 

ചിന്തിപ്പിക്കാറുണ്ട് ചിലപ്പോൾ 

ശോകാകുലമാക്കാറുണ്ട് 

അക്ഷരങ്ങളാം മധുരം 

നൽകാറുണ്ട് എന്നിട്ടു ചുംബിച്ചു 

നീലശലഭങ്ങളെ  പോലെ 

പൂവാടികളിൽ  പരിധിയില്ലാതെ 

ഞാൻ പറത്തിവിടാറുണ്ട് 

പുത്തൻ തലമുറയും മനസ്സാക്ഷിയും

 # പുത്തൻ തലമുറയും 

മനസ്സാക്ഷിയും

 


കാലങ്ങൾ കഴിയുമ്പോൾ 

ഏതു  പുത്തൻ തലമുറ

പഴമപേറുന്നു എങ്കിലും 

മുഖത്തുനോക്കി 

കാര്യങ്ങൾ പറഞ്ഞിരുന്നു 

കേട്ടിരുന്നു പലതും 

നേടിയിരുന്നു ...ഓർക്കാൻ 

അവർക്കിന്നു പലതുമുണ്ട് .


ഇന്നത്തെ പുത്തൻതലമുറ 

ചുറ്റുപാടറിയാതെ 

തലയുംകുനിച്ചു 

ഒന്നും കേൾക്കാതെ    

കാണാതെ ഇ യർഫോണും 

വെച്ച് കീഴ്‌പ്പെട്ടുമോയി 

മൊബൈലുകൾക്കു .

Friday, 11 September 2020

ഇക്കുവിനു വേണ്ടി ഈ ഇഷ്‌ക്ക്

 ഇക്കുവിനു വേണ്ടി ഈ ഇഷ്‌ക്ക്


മയിൽപ്പീലിയാൽ മണവാളൻ നീ

മിഴികളിൽ തൊട്ടു കനവുകൾ

പകർന്നു കവിളിൽ തൊട്ടു

അധരങ്ങളാൽ പ്രണയ മധുരം പകർന്നു .

അത് എൻ സിരകളിൽ പടർന്നു

ഇക്കുവിനു വേണ്ടി ഈ ഇഷ്‌ക്ക്.


ഇഷ്‌ക്ക് കൊണ്ട് നമ്മൾഇക്കു

തീർത്തു പൂന്തോപ്പുകൾ

കാതിൽ സുഖമേറും കഥകൾ പറഞ്ഞു

അവിടെ പാറി പാറി കളഹംസങ്ങളായി

ഓരോ പൂക്കളിൽ ഓരോ പത്രികളിൽ

തൂലികകൊണ്ട് എഴുതി പ്രണയഗീതങ്ങൾ


ഒട്ടിയൊട്ടി ചേർന്നു ഖല്ബുകൾ

ഒന്നായിമാറി എന്നിൽ ഒരു

കുരുന്ന് ഹൃദയം തുടിച്ചു

സമ്പാദ്യങ്ങൾ എല്ലാം നൽകി

എന്നിട്ടും എന്തേ എന്നെ വിസ്മരിച്ചു 

ഇക്കു അന്നേ ഞാൻ മരിച്ചു 


രക്തംകൊണ്ട് എഴുതട്ടെ

ഈ പ്രണയ ലേഖനം ,നക്ഷത്രമായി

വാനിൽ നിൽക്കുമ്പോഴും ബാങ്ക്

വിളികേൾക്കുമ്പോൾ വീണ്ടും

പ്രാർത്ഥിക്കുന്നു ...ഖല്ബിൽ

നീ മാത്രമാണ് മരിച്ചാലും

ആരാലും മറക്കാൻ പറയില്ല

ആകാശക്കോട്ടയിൽ ഊഞ്ഞാലിൽ

ആടുവാൻ അരികെ നീ വരണം

ഇക്കുവിനു വേണ്ടി ഈ ഇഷ്‌ക്ക്.

Thursday, 10 September 2020

ഒന്ന് കാവി ഒന്ന് പച്ച

 പല നിറങ്ങൾ കണ്ടു 

അതിൽ ഒന്ന് കാവി ഒന്ന് പച്ച 

ഭീകരതയുടെ കൊടും ചൂടിൽ

ശോഷിച്ചുപോകും കരുവാളിച്ചുപോകും  

ഉപരക്തമായി മൃതിയടയും 

ആശ്വാസമേകി പരസ്പരം 

പകരാം സ്നേഹമാം ജലം 

വരക്കാം വൈവിധ്യത്തിന് ചിത്രങ്ങൾ 


മണ്ണിനെ അറിയണം

 അതേ മണ്ണിനെ അറിയണം 

ബാല്യം സ്നേഹത്തിൻ 

പച്ചപ്പ് നട്ടുവളർത്തണം 

ബാല്യം വട്ടിയും മൺവെട്ടിയും 

എന്തിനെന്നു അറിയാതെ 

നെറ്റിൽ പബ്‌ജി കളിച്ചു 

കണ്ണട വെച്ച് കൃഷിസ്ഥലം 

തിരയുന്നു ഇന്ന് ബാല്യം  

Wednesday, 9 September 2020

എവിടെ നീ വെണ്ണ കള്ളാ

 എവിടെ നീ വെണ്ണക്കള്ളാ 

ഉച്ചഭാഷണിയിൽ പഞ്ചാരിമേളം 

തിമിർത്തു, കാണുവാൻ കേൾക്കുവാൻ   

ഉണ്ണിത്തേവരെ ആ  നടയിൽ ,

പഞ്ചാരമണലിൽ നൃത്തമാടും 

നിൻ ഉള്ള൦ കാലുകൾ 

എൻ ഉള്ളം തേടിവന്നു  ... 

എവിടെ നീ വെണ്ണക്കള്ളാ 

എൻറെ ഉറി  നീ കണ്ടില്ലേ ...

.

നിൻ മുമ്പിൽ കൈകൂപ്പി 

ആള്‍ത്തിരക്കിൽ  ഞാൻ നിൽപ്പൂ ...

ഹൃദയമാ൦ എൻറെ ഉറിയിൽ 

വ്യസനങ്ങൾ നിറയുമ്പോഴും 

തുടരുമീ കണ്ണീർമഴയും  കണ്ടിട്ടും 

കള്ളച്ചിരിയുമായി ചാഞ്ചാടി മറയുന്നോ  

എവിടെ നീ വെണ്ണക്കള്ളാ 

എൻറെ ഉറി  നീ കണ്ടില്ലേ 


അരയാലിൻ  ഇലയിൽ  ശയിച്ചോ

ചെമ്പകപ്പൂക്കളിൽ പോയൊളിച്ചോ 

കാഞ്ചനകാഞ്ചികൾ  കുലുക്കാതെ 

ഓടക്കുഴലുമായി ഏതോ 

ആനന്ദമധുരം നിറയും ഉറിയിൽ  

ഒളിച്ചോ ,ഉല്ലോലമാടു൦ കണ്ണാ   

മാനസപൂജ  അറിയൂ നീ 

എവിടെ നീ വെണ്ണക്കള്ളാ 

എൻറെ ഉറി  നീ കണ്ടില്ലേ ....

Tuesday, 8 September 2020

അരുണോദയം

  അരുണോദയം 

നീലവിഹായസ്സിൽ മിന്നുംകാഞ്ചന-

ത്തോണിയുമായി തെന്നി നീങ്ങുമാ 

ചെങ്കതിരോന്നൊരു  മുക്കുവൻ 

സ്വർണ്ണനൂൽ വലകളെറിഞ്ഞത് 

വീണതോ കാറ്റിലാടു മലമന്താരങ്ങൾ  

നിറയും മലയടിവാരത്തായി. 

Sunday, 6 September 2020

ശാസ്ത്രം

 ശാസ്ത്രം

കാരണം അറിയണമെങ്കിൽ

ശാസ്ത്രംവേണം

കല്‍പിതകഥകൾ കേൾക്കണമെങ്കിൽ

മാസ്കിട്ട് മന്ത്രം ജപിക്കും

അമ്പലവും പള്ളിയും വേണം

മാസ്കിട്ട് മന്ത്രം ജപിക്കും.

ഏല്ലാ മാസ്‌ക്കുകൾ അഴിക്കാൻ

ശാസ്ത്രം വേണം

തീർച്ചയായും വിജയിക്കും

നാട്ടുവഴി കാഴ്ചകൾ

 നടന്നകന്ന നാട്ടുവഴി കാഴ്ചകൾ

ഒരു കൊട്ടയിൽ പച്ചമരുന്നുകൾ
നിറച്ചുകോണ്ടുപോകവേ
മുത്തിത്തള്ള മുറുക്കിതുപ്പിയ
ആ നാട്ടുവഴികൾ ...മഴയും
കാറ്റും അടിച്ചുവാരിപോകവേ
എത്തുന്നു പൊന്മകുടം
ചൂടിയ അരുണകിരണങ്ങൾ ..
വഴിതെളിക്കും നാട്ടുവഴികൾ .
മലർക്കുലകൾ കാറ്റിലാടും
കിള്ളിപ്പാട്ടുകൾ നിറയും
ചില്ലകൾ ആ മരത്തണലുകൾ
നിറയും നാട്ടുവഴികള്ളിലൂടെ
നടന്നുപോകവേ കണ്ടു
മണികിലുക്കിപോകും
കാളവണ്ടികൾ ,ചേറ്റുകണ്ടത്തിൽ
നിന്നും ചിറകുവീശി
വഴിയുടെ കുറുകെനിൽപ്പൂ
കുട്ടിത്താറാവുകൾ ...
പാടങ്ങളിൽ വേലചെയ്യുന്നവർ
ഒരു കൂസലില്ലാ കുളിച്ചൊരുങ്ങി
തോട്ടിൽ നിന്ന് വെണ്ണ
കസവുമേനി കാട്ടിചിരിക്കും
വെള്ളാമ്പല്ലുകൾ ..ഒറ്റാൽ
പോലെ കൂർത്തകൊക്കുമായി
ഒറ്റക്കാലിൽ ഇരുന്നു
മീൻ പിടിക്കും കൊറ്റികൾ
കാഴ്ചകൾ തീരാത്ത
വർണ്ണകാഴ്ചകൾ ഒട്ടിച്ചുവെച്ച
മനസ്സുമായി നടന്നകന്നു
ജീവിതം തേടിപ്പോകവേ 

Thursday, 3 September 2020

തിരുവോണ നാളിലെ സെൽഫി

 തിരുവോണ നാളിലെ സെൽഫി 


മണിച്ചേട്ടന്റെ നാടൻപ്പാട്ടുകൾ പാടിയാടി 

ലോക മലയാളികളുടെ ഹൃദയത്തോടെ 

ചേർന്നു നിൽക്കുന്ന ഹബീബി  

"ഹാഷിം അബ്ബാസ്"  എന്ന താരം 

ഓണ സദ്യയുമായി ലുലുവിൽ നിന്നും 

വരുന്നതുകണ്ടപ്പോൾ  ഹജ്‌നബികളായ ഞങ്ങൾക്ക് 

"ഓണാശംസകൾ നേർന്നു. കേരളീയ വേഷത്തിൽ 

സ്വർണകസവ്‌ മുണ്ടുമുടുത്തു 

കണ്ടപ്പോൾ ആ കലാകാരനോട് ആരാധനയായി  

സതോഷമായി എടുത്തു ഒരുസെൽഫി 

ആ സെൽഫി എടുക്കുന്ന ചിത്രമെടുത്ത 

ആ മിത്രത്തിനും  നന്ദി.പുഞ്ചിരിപ്രതിഫലിക്കുന്ന 

വിനയമുള്ള ആ അതിരുകളില്ലാത്ത കലാകാരൻ 

അത് മുഖപുസ്തകത്തിൽ പങ്കുവെച്ചപ്പോൾ 

ഒത്തിരി സ്നേഹവും ബഹുമാനവും തോന്നി 


ഇടവഴിയിൽ കാത്തുനിന്നത്

 ഇടവഴിയിൽ കാത്തുനിന്നത് 

നിൻ പുഞ്ചിരികാണുവാൻ 

കയ്യില്ലേ  മണ്ണെണ്ണക്കുപ്പിയും 

സഞ്ചിയിലെ  അരിയും പയറും 

വാങ്ങി സൈക്കളിന് പിന്നിൽവെച്ചു  

നിന്നെ ഇടനെഞ്ചോട് ചേർത്ത്  

മുന്നിലിരുത്തി നാടാകെ ചുറ്റണം  

കുലുസ്സിന് കിളിക്കൊഞ്ചൽ കേട്ടു 

കാറ്റത്തുപാറി ഇളകുന്ന കൂന്തൽ 

തലോടി പകരുന്നു വാസന 

എൻ ശ്വാസത്തിൽ നിറഞ്ഞു  

സൈക്കിൾ  ബെല്ലു കിലുക്കി   

ഒരു  പ്രണയ ഗാനമൊരുക്കി 

Tuesday, 1 September 2020

ഓർമ്മപൂക്കളം

 സഹ്യാദ്രി മാമലയിൽ കണ്ടോ 

ഓണപ്പുലരി ഉടുത്തൊരുങ്ങി

കണ്ണാടിപ്പുഴയിൽ നോക്കി 

സിന്ദൂര പൊട്ട് അണിഞ്ഞു 

ഓളങ്ങളിൽ സ്വർണ്ണത്തുഴ

എറിഞ്ഞു തിതിത്തെയ് പാടി 

മയിലാട്ടം കണ്ടു പുലികളികൾ

കണ്ടു ആർപ്പോ  ഹീറോ വിളിച്ചു  

ഈ സ്വർഗ്ഗീയസാനുക്കളിൽ 

പൂമരങ്ങളാല് പൂക്കളങ്ങൾ തീർത്തു 

വട്ടംകറങ്ങി തിരുവാതിരകളിച്ചു 

ഇനി മാവേലിതമ്പ്രാന്റെ 

എഴുന്നെള്ളിപ് ,തൂശനിലയിട്ട് ഒപ്പം 

സദ്യയുണ്ട് ഊഞ്ഞാലാടി 

സന്തോഷമോടെ കരുതലോടെ 

കൊണ്ടാടാം പൊന്നോണം .


 ഓർമ്മപൂക്കളം 

കള൦ എത്രയുണ്ടെടി പെണ്ണെ 

നിൻ പൂക്കളത്തിൽ നിറം എത്രയുണ്ടെടി പെണ്ണെ 

പൂ കുടയെത്രയുണ്ടെടി പെണ്ണെ 

നിൻ പൂക്കളത്തിൽ 

കാലം ഇനിയെത്ര കഴിഞ്ഞാലും 

ഹൃദയത്തിൽ 

ഒരുകുമ്പിൾ പൂവുമായി നിൻ  

ചിരികാണാൻ ഓടിയെത്തുമെടി 

ആ  പൂക്കളത്തിൽ.

അത്തം പത്തോണം കൂടാൻ 

ഒപ്പം തൊടിയിലോടിപാറാൻ 

നിറങ്ങൾ തൻ  നിറവേകാൻ 

ഓടിയെത്തുമെടി പെണ്ണെ 

ഓർമ്മകൾ തൻ പൂക്കളത്തിൽ.


ഈ പുഴയിലേ കല്ല്

 ഈ പുഴയിലേ കല്ല്  

ഈ പുഴയിൽ ആ കല്ലെന്നും 

സ്വർഗ്ഗീയ അനുഭൂതിയിൽ

ആകാശത്തിനു ആമുഖമായി 

കിടന്നു നിൻ മുഖം കണ്ടു.  

അണിയാൻ അലങ്കാരങ്ങൾ

വേണ്ട ,തരംഗിണി രാഗത്തിൽ  

പാട്ടുകൾ കേട്ട് ,അലകളാൽ തീർക്കും 

കുളിരിൽ ആ കരിങ്കല്ല് ഹൃദയം

മുങ്ങികിടന്നു ചിതറവേ ഉണ്ടായ 

മുറിവിൻ നീറ്റലുകൾ മറന്നു  

എത്രത്തോളം നീ തഴുകിയോ 

അത്രെത്തോളം ആ  കരിങ്കല്ല് 

വെണ്ണകല്ലായി മാറി . 

ഈ പുഴയുടെ പ്രാണനായിമാറി ..

..

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...