# സ്വപ്നതീരത്തിൽ
ആവണി തിങ്കൾരാത്രി ഇന്ന്
മിന്നും നക്ഷത്ര മേനിയുള്ള
വെള്ളപ്പുള്ളി പശുവാകുന്നു .
അതിനകിടിൽ നിന്നും
ചുരത്തും പാലമൃതം
കുടിക്കുവാൻ കൊമ്പ്
കുലുക്കി പൂമരകിടാക്കൾ
കാറ്റിൽ തുള്ളിയിളകുന്നു.
അതിൻമേൽ ഇരുന്നു
രാക്കിളികൾ പ്രണയകവിത
മൂളികൊണ്ട് ഓരോ കവിൾ
അമൃതം കൊക്കുകളുരുമിപ്പകരുന്നു
മേഘ വള്ളിച്ചരടുകൾ
അഴിച്ചു വിട്ടാകാശക്കോട്ടയിൽ
നിന്നും ആവത് കടക്കണ്ണിട്ടു
നോക്കുമ്പോൾ ,നഗ്നയാം ഒരു നദി
വെള്ളച്ചേല ചുറ്റിയൊരുങ്ങുന്നു.
ആ സ്വപ്നതീരത്തു ഞാൻ
ഗോപാലനായി ഉല്ലാസമോടെ
കാവലിരിക്കുന്നു...
കുടമുല്ലപ്പൂവു ചൂടിവരും
രാധയെത്തേടുന്നു ,ഒരുകുടം
മധുര വെണ്ണ പകരുവാൻ
പൈക്കൾ തൻ ചാരെ കാത്തിരിക്കുന്നു.
No comments:
Post a Comment