Tuesday 15 September 2020

മുല്ലേ നീ ഒരു കഴുത

 മുല്ലേ നീ ഒരു കഴുത


നിൻറെ പുഞ്ചിരിയിൽ  

നന്മയാം വെണ്മയുണ്ടെങ്കിലും ആരെയും

ആകർഷിക്കും അഴകുണ്ടെങ്കിലും .

മുല്ലേ നീ ഒരു പാവം കഴുത.

നൂലിൽ കോർത്തുനിന്നെ 

അണിയുമ്പോൾ  കൂന്തലിൽ 

നീ പിടഞ്ഞു പരിമണം പകർന്നു  

ഓരോരുത്തരുടെ മുടി ചുമ്മന്ന 

കഴുത ...ഊർന്നുവീഴുമ്പോൾ 

കരിങ്കലുകളുടെ  ശല്യം സഹിക്കണം.

കല്ലിനും സൗരഭ്യം പകരണം .

കോവിലിലും കൊട്ടാരത്തിലും 

കിടക്കയിലും കുണ്ടിലും കുഴിയിലും 

കർദമകരങ്ങളിലും കാൽച്ചുവട്ടിലും 

നീ ഞരങ്ങുന്ന  ഒരു കഴുത




ദുഃഖം തന്നെ നിൻ ഇതൾമിഴികളിൽ  

മുറിവോടെ  മണ്ണിൽകിടക്കുന്ന ലതകളിൽ 

ജന്മം കൊണ്ട് തന്നെ നീ ഇങ്ങനായിപ്പോയി ....

രാവിൽ ഉറങ്ങാത്ത നീ നോക്കു 

തൊട്ടടുത്തുള്ള തൊട്ടാവാടിയെ, 

തണ്ടോടെ നിൽക്കുന്ന ആ സുന്ദരി 

റോസയെ ,ആരും അവരെ തൊടാൻ

ഒന്നുമടിക്കും കയ്യിൽ കൂർത്ത 

മുള്ളുകളുണ്ട്‌ നുള്ളിയെടുത്താൽ 

രക്തം പൊടിക്കും ....കരുതുക 

നീയും മുള്ളുകൾ മുല്ലേ 

ചന്തവും ഗന്ധവും എളിമയും 

ഉള്ള  മുല്ലേ നീ പാവം കഴുത



No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...