Saturday 19 September 2020

ഇ പ്രകാരമെന്തേ തൊട്ടാവാടിപ്പെണ്ണേ

വീണ്ടും ആ അമ്പലക്കുള കരയിൽ   

നിന്നെ ഞാൻ കണ്ടു. 

ലാവണ്യവതിയായി മൗനംപൂണ്ടു 

വാനിൽ നോക്കി നിൽക്കും 

തൊട്ടാവാടിപ്പെണ്ണേ ....

മെല്ലെചാരെച്ചെന്നു 

ചിങ്കാരം ചൊല്ലിയരികെ  നിന്നു 

തൊട്ടപ്പോൾ നുള്ളി നോവിച്ചു നീ എന്നേ.

ഇപ്രകാരമെന്തേ  തൊട്ടാവാടിപ്പെണ്ണേ .

ഇപ്രകാരമെന്തേ  തൊട്ടാവാടിപ്പെണ്ണേ .




കാലിൽ തട്ടിതള്ളിയിട്ടു നീയന്നും 

മഞ്ഞു മൂടിയ ആ കുളക്കടവിൽ .

കുളിരിൽ വിറകൊണ്ടു എൻ 

ചുണ്ടുകൾ പഞ്ചാര മണ്ണുപുരണ്ടു 

മെയ്യാകെ തട്ടിക്കുടഞ്ഞു  

നീരസത്തിൽ നിന്നെനോക്കി 

ചോരപൊടിഞ്ഞിരുന്നു എന്റെകരങ്ങൾ .

കണ്ടിട്ടും കാറ്റിലാടിചിരിച്ചു നിന്നു  

ഇ പ്രകാരമെന്തേ തൊട്ടാവാടിപ്പെണ്ണേ .




നീന്തിക്കുളിച്ചു   ഞാൻ വരുമ്പോൾ 

കടക്കണ്ണാൽ  നീ എന്നെ നോക്കി 

നിൻമിഴികളാം  കൂമ്പിയദളങ്ങൾ. 

തുറന്നു പകർന്നു  സ്നേഹവസന്തങ്ങൾ   .

പ്രണയ ശലഭങ്ങൾ ചുറ്റി പറന്നു.

ആരുംകാണാതെ  കുളക്കടവിൽ 

മുത്തം പകർന്ന നിന്നെ ലാളിച്ച 

ആ സുദിനങ്ങൾ ഓർത്തു ...

ഇപ്രകാരമെന്തേ തൊട്ടാവാടിപ്പെണ്ണേ ..

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...