ഏർ കാളേ ഓ ഏർ കാളേ
ഏഴന്റെ കാളേ ഏർ കാളേ
പാടങ്ങളിൽ ഓടിക്കേറ് കാളേ
ഏല ഏല ഏറ് കാളേ
ഏലേലയ്യാ ഏറ് കാളേ.
ഏമാന്റെ കണ്ടതിൽ
ഉഴുതുമറിച്ചു ഏറുകാളേ .
കുതിരശക്തിയിൽ ഓടുകാളേ
കലപ്പ വലിച്ചു ഓടു കാളേ
ഏല ഏല ഏറ് കാളേ
ആ ലാടത്താൽ ചവിട്ടി
പാടത്തു മുമ്പേറു കാളെ..
ഏർ കാളേ ഓ ഏർ കാളേ
ഏഴന്റെ കാളേ ഏർ കാളേ
പാടങ്ങളിൽ ഓടിക്കേറ് കാളേ
ഏല ഏല ഏറ് കാളേ
ഏലേലയ്യാ ഏറ് കാളേ.
കാള മേഘങ്ങൾ
അലറിവരുംമുമ്പേ
പാടം ഉഴുതു മറിക്കവേണം
തരി തരി മണ്ണും വിയർപ്പും
തെറിപ്പിച്ചു കണ്ഠമണികൾ
കുലുക്കി വേണം
ഏറു കാളേഓ ഏർ കാളേ
പാടങ്ങളിൽ ഓടിക്കേറ് കാളേ.
ഏല ഏല ഏറ് കാളേ
ഏലേലയ്യാ ഏറ് കാളേ.
അസ്തമയം വരെ തണ്ടേറ്റി
ചുറ്റി കറങ്ങു൦ കാളെ
ഈ ചേറ്റുകണ്ടം നമ്മളേ
പോറ്റും ഓര്‍ക്കു കാളേ
തോട്ടിൽ തിരുമ്മികുളിപ്പിക്കാം കാളേ
കാടിക്കഞ്ഞിയും നൽകി
കയറൂരി വിട്ടേക്കാം നാളേക്ക് കാളേ
ഏർ കാളേ ഓ ഏർ കാളേ
പാടങ്ങളിൽ ഓടിക്കേറ് കാളേ
ഏല ഏല ഏറ് കാളേ
ഏലേലയ്യാ ഏറ് കാളേ. vblueinkpot
No comments:
Post a Comment