Saturday 19 September 2020

ഞാൻ പകർത്തിയ പാഠം

 ഞാൻ പകർത്തിയ പാഠം

ഞാൻ പകർത്തിയ പാഠങ്ങൾ

ഏറെയും കളിത്തോഴരിൽ 

നിന്നുമായിരുന്നു.....

ആദ്യ൦ പകർത്തിയത് 

തെറ്റുകൾ തിരിച്ചറിയാതെ 

അവരുടെ തെറ്റുകളായിരുന്നു 

തെറ്റുകൾ തിരുത്തിതന്നു 

സ്നേഹത്താൽ തലോടി 

എഴുതിത്തന്നു അച്ഛനു൦ 

അമ്മയും ഗുരുവും ശരിയായ 

ഗുണപാഠങ്ങൾ കാണാപാഠം പഠിപ്പിച്ചു.

ഒടുവിൽ ഉരുകുന്ന 

സൂര്യനായി ഏകാന്ത 

പഥികനായി അലഞ്ഞു  

തീർത്തുപൂവാടിയും 

അതിൽ എഴുതിവെച്ചു 

അതിവിശിഷ്ടമാം ആത്മകഥ

ആർക്കും പകർത്താൻകഴിയാത്ത 

എൻറെ ജീവിതപാഠം.


No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...