സഹ്യാദ്രി മാമലയിൽ കണ്ടോ
ഓണപ്പുലരി ഉടുത്തൊരുങ്ങി
കണ്ണാടിപ്പുഴയിൽ നോക്കി
സിന്ദൂര പൊട്ട് അണിഞ്ഞു
ഓളങ്ങളിൽ സ്വർണ്ണത്തുഴ
എറിഞ്ഞു തിതിത്തെയ് പാടി
മയിലാട്ടം കണ്ടു പുലികളികൾ
കണ്ടു ആർപ്പോ ഹീറോ വിളിച്ചു
ഈ സ്വർഗ്ഗീയസാനുക്കളിൽ
പൂമരങ്ങളാല് പൂക്കളങ്ങൾ തീർത്തു
വട്ടംകറങ്ങി തിരുവാതിരകളിച്ചു
ഇനി മാവേലിതമ്പ്രാന്റെ
എഴുന്നെള്ളിപ് ,തൂശനിലയിട്ട് ഒപ്പം
സദ്യയുണ്ട് ഊഞ്ഞാലാടി
സന്തോഷമോടെ കരുതലോടെ
കൊണ്ടാടാം പൊന്നോണം .
ഓർമ്മപൂക്കളം
കള൦ എത്രയുണ്ടെടി പെണ്ണെ
നിൻ പൂക്കളത്തിൽ നിറം എത്രയുണ്ടെടി പെണ്ണെ
പൂ കുടയെത്രയുണ്ടെടി പെണ്ണെ
നിൻ പൂക്കളത്തിൽ
കാലം ഇനിയെത്ര കഴിഞ്ഞാലും
ഹൃദയത്തിൽ
ഒരുകുമ്പിൾ പൂവുമായി നിൻ
ചിരികാണാൻ ഓടിയെത്തുമെടി
ആ പൂക്കളത്തിൽ.
അത്തം പത്തോണം കൂടാൻ
ഒപ്പം തൊടിയിലോടിപാറാൻ
നിറങ്ങൾ തൻ നിറവേകാൻ
ഓടിയെത്തുമെടി പെണ്ണെ
ഓർമ്മകൾ തൻ പൂക്കളത്തിൽ.
No comments:
Post a Comment