ഏത്തക്കുല
ആ കർഷകന് വീണ്ടും
കിട്ടി ഏത്ത വാഴക്കുല
കർമഭൂമിയിലുള്ളൊരു
തുണ്ട് മണ്ണിൽ പട്ടിണിയിലും
നട്ടുനനച്ചു വളർത്തി
തീർത്തു മരതക പച്ചത്തോട്ടം
ആ ഏത്തവാഴക്കുലതോട്ടം
കൊമ്പനാനയും പന്നിയും
കേറിയില്ല കുത്തിമലർത്തിയില്ല
വവ്വാലുകൾ ചപ്പിയില്ലാ ,നോക്കുവിൻ
സ്വർണ്ണക്കനി കിനിയും വാഴക്കുലതോട്ടം
സ്വർണ്ണം നിറയുമാ മണ്ണും.
അവകാശികൾ ഇനി ഏറും
വമ്പരാം കമ്പനി ജന്മിമാർ
വന്നു ചൊല്ലി കുലയുടെ
ചന്തം ,സുഗന്ധമുള്ള തേനൂറും
കൂമ്പും ചങ്കും കവർന്നു ,
നൽകും ജപ്തി നോട്ടീസ്സും..
അപ്പോഴും കന്നിന്റെ
ചാണകം വാഴക്കന്നിന്
വിതറി കടക്കൊള്ളിയായി
ചെളിയിൽ വിയർത്തു നിന്നു
വേലയില്ലാത്തനാട്ടിൽ തീർപ്പൂ
ആ ഏത്തവാഴക്കുലതോട്ടം.
മണ്ണും കൂരയും കനിയും പോയി
ആ കർഷകൻ ചാക്കുകെട്ടിൽ
വാരിനിറച്ചു കുറച്ചു വാഴക്കന്നും
മണ്ണും ,പലായനം തുടരുമ്പോൾ
കടിച്ചുകീറുവാനായി വഴിയിൽ
രാഷ്ട്രീയ നരികൾ ഏറ്റുമുട്ടും
അതിലകപ്പെട്ടു പൊട്ടിയൊഴുകും
വീണ്ടും ആ കർഷകൻറെ രക്തം. .
No comments:
Post a Comment