Saturday, 31 October 2020

Judges please note

 Judges please note

Judges please note
Bullets broken her lovely heart
Acid burnt her smiley face
Rods pierced deeply in womb
Scattered like an earthen pot.
Judges please note
She is like a statue stares
Wearing tattered black petticoat
Her chest number public noted
Ow ! Starts to cry with roses
Boldly she is on the stage
Judges please note..
Face to face for the tableau
Judges please note..
vblueinkpot

Tuesday, 27 October 2020

ഈ പൂവാടിയിൽ

 ഇന്ന് കണ്ടവർക്കായി 

ഒരു സ്നേഹസമ്മാനം  

ഈ  പൂവാടിയിൽ 

പങ്കുവെച്ചിടുന്നു ....


എത്ര ധന്യമായിരുന്നു 

സൂര്യനുണ്ടായിരുന്നു 

കിലുകിലുക്കും തീർത്തു 

കൊച്ചു മഴമുത്തുകൾ 

വന്നിരുന്നു ....

സന്ധ്യവരെ കാത്തിരുന്നു 

ഓർമ്മകളെ ഉണർത്തി 

ആ  ഉല്ലാസക്കാറ്റ് വന്നു 

ബദാമിന് ചില്ലകളെ 

ചിരിപ്പിച്ചു കറങ്ങിനിന്നു.


എവിടെയൊക്കെയോ 

നമ്മൾ എവിടെയൊക്കെയോ 

എങ്കിലും വരാന്തകളിൽ 

കൗമാരചിത്രശലഭങ്ങളായി 

പാറിപറന്നിരുന്നു  

ആ പൂവാടിയിൽ ഒന്നു 

ഇന്ന് പോയിവന്നു.....


മാർകഴിമാസം മാനത്തെ

മാർകഴിമാസം മാനത്തെ  

 വെള്ളിച്ചൂണ്ട   

ഒരു മാർകഴിമാസം മാനത്തെ

മുല്ലവള്ളിപൂങ്കാവനത്തിൽ  

മഞ്ഞ മുളംതണ്ടൊടിച്ചെടുത്തു

ആരോ മഴവില്ലുപോലെ വളച്ചു  

അതിനറ്റത്തു വള്ളികൾ ചേർത്തു 

കൊണ്ടൊരു വെള്ളിചൂണ്ട കെട്ടി


ആഴക്കടലിൻ നടുവിലേക്ക്

ആഞ്ഞുവലിച്ചെറിഞ്ഞു

ആടിയാടി കളിക്കും തിരയെ

പൊന്മുടിപോലെ ആക്കി

വെള്ളിചൂണ്ട ഉയർന്നുനിന്നു.

ഇരച്ചുവന്നെത്തി ചാകരയെ 

തീരത്തു  കൂട്ടിവെച്ചു വെള്ളിച്ചൂണ്ട   

വാനിലേക്ക് മറഞ്ഞു പോയി 

Sunday, 25 October 2020

എൻ പനിനീർപ്പൂവേ

 എൻ പനിനീർപ്പൂവേ  

അളവറ്റ അനുരാഗം പകരുവാൻ 

ഞാൻ നിൻ അരികെയന്നു വന്നു. 

എൻറെ നിശ്വാസം നിൻറെയിതൾ

വിടരുംചുണ്ടിൽ മന്ദം പകർന്നുതന്നു 

നിന്നിൽ ചെറുപുഞ്ചിരി നിറയുമ്പോൾ 

എൻ പേശികളിൽ ഊർജം നിറഞ്ഞു.


ഗാഢമായി നിന്നെപ്പുണർന്നു 

എൻറെ ഹൃദയത്തോട് ചേർത്തു 

ആ മാംസള ദളങ്ങൾ എന്നിൽ 

ഉരസി രോമഹർഷ൦ തീർത്തു 

അരുംകൊതിക്കും പരിമണം

പകർന്നു ഹൃദയരാഗം ഉയർന്നു.


ഒഴുകുന്നു എൻ കൈകളിൽ 

നിന്നും ചുടുരക്തം , ആംഗ്യങ്ങൾ 

കാട്ടിവിളിച്ചിട്ടു നീയും മുള്ളുകൾ 

കുത്തിനിറച്ചെൻ രക്തം നുകരും 

ചുണ്ട് ചുവക്കുമ്പോൾ  കാണാൻ .

ഒരു സുഖമുണ്ട്  പനിനീർപ്പൂവേ  


Saturday, 24 October 2020

വഴിയമ്പലം

  വഴിയമ്പലം 

വഴിയമ്പലമാകുന്നു  മനസ്സ് 

ഉലച്ചിലേറ്റ മേൽക്കൂരയുമായി 

ചുറ്റും നോക്കുന്ന വഴിയമ്പല൦ 

അവിടെ ദുഖഭാണ്ഡവും ചുമ്മി 

ഒരുവൻ വന്നിരുന്നു 

കണ്ണീർമഴയിൽ ആ മിന്നലിൽ 

ഉണ്ടായിരുന്നു അവൻറെ 

കയ്യിൽ ഒരു പൊതിച്ചോറ്.

തട്ടി തുടച്ചു കിടക്കാൻ 

ഞാൻ ഒരു തഴപ്പായിടുന്നു,

പൊതിച്ചോറു പങ്കിട്ട് തിന്നും .

എന്നോടൊപ്പം ഉറങ്ങുന്നു 

അതിലൂടെ വിഷം 

തന്ന് എന്നേ  ഉറക്കികെടുത്തി  

പുലരവേ പോയിമറയുന്നു 

ഈ രാത്രിയിൽ ഇനി നീ 

ദുഖഭാണ്ഡവും ചുമ്മിവരുമോ  

വഴിയമ്പലമാകുന്ന ഈ  മനസ്സിൽ 

സുന്ദരി സാഗരകന്യകേ

 സായംസന്ധ്യയിൽ നീ എത്ര 

സുന്ദരി സാഗരകന്യകേ 

നിൻറ്റെ അരികെ ഞാനിരുന്നു 

നിൻറെ കല്ലോലമാ ഹാർമോണിയ 

പെട്ടിയിൽ നിന്നും അനുരാഗ 

സംഗീത സ്വരവീചികൾ 

ഉയർന്നു, ചിതറികുലുങ്ങി 

മുത്തുകൾ തുള്ളുമാ കട്ടകൾ 

നിൻകൈകൾ തൊട്ടു താഴുന്നെ കണ്ടു ....

ഈ സംഗീതത്തിൽ അലിഞ്ഞ 

രോഹിതസൂര്യൻ മടിയിൽ 

ഉറങ്ങുന്നേ കണ്ടു ,ശരറാന്തൽ 

തെളിഞ്ഞു ആകാശമുല്ലകൾ 

വിരിഞ്ഞു  അതുകണ്ട് 

ആ സന്ധ്യയിൽ 

സംഗീത സ്വരവീചികൾ...

സ്മരണയിൽ ആ സുദിനം

 സ്മരണയിൽ ആ സുദിനം 

ദിനം തോറും ഓർക്കാറുണ്ട്  

പ്രവാസിക്ക്   ആ സുദിനം 

ഇക്കരെ  പറനെത്തുന്ന 

ആ മനോഹര സുദിനം 

ഈ മരുഭൂവിൻ മൗനത്തിന് 

കൂട്ടായി എത്തും മധുര 

സ്മരണകൾ പകരും ആ സുദിനം ,

 ആ മലനാടിൻ പ്രൗഢികണ്ട്

 മഴ കണ്ട് തുടിക്കുന്നു ഹൃദയം 

പച്ചനെല്ലിൻ  പാടങ്ങൾ   

തലോടി തീർക്കുന്ന കുളിർകാറ്റു 

തീർക്കുന്നു രോമഹർഷം   

പുളകം തീർക്കും പുഴകൾ 

തെന്നി പോകും പള്ളിയോടങ്ങൾ

കണ്ട് ആ ഗ്രാമത്തിൽ 

വാത്സല്യനിധിയാം അമ്മയെ 

കാണും സ്നേഹനിധിയാം 

പ്രിയതമയെ  കാണും ...പോന്നോമന 

തൻ പുഞ്ചിരി കാണും 

ഒന്നു സ്വസ്ഥമായി ഉറങ്ങും 

നിമിഷം മധുര ഓർമ്മകൾ 

പേറിയെത്തും ആ  സുദിനം.   


Thursday, 22 October 2020

വഴിവിളക്ക്

 വഴിവിളക്ക്

കിഴക്കു പടിഞ്ഞാറു റോഡിലാണ്
അതിനരികത്തു ഒരു കവുങ്ങിൻറെ
വലിപ്പത്തിൽ ആ വഴിവിളക്കതുണ്ട്
തെക്കുവടക്കോട്ട് നോക്കിയിരിക്കുന്ന
മിഴികൾപോലെ ചിമ്മി തെളിയുന്ന
രണ്ടു ഉരുണ്ട ബൾബുകൾ അതിലുണ്ട്
സന്ധ്യക്ക്‌ ചിമ്മികത്തുമ്പോൾ
ചാറ്റൽ മഴയത്തു ഈയാംപാറ്റകൾ
അവിടെ എത്താറുണ്ട് അവ മിന്നുമാ
മഴ മുത്തുകൾ തട്ടികളിക്കാറുണ്ട് ...
അമ്പിളിമാമനും താരങ്ങളും
ചിരിക്കാത്ത ആ രാവിൽ
ഓരിയിട്ട എത്തിയ കുറുക്കന്മാർ
വിളക്കു മരത്തിൻ ചുവട്ടിൽ
രാക്കുയിലിനെ കടിച്ചു കീറവേ
ആ മിഴികൾ ചുവക്കുന്നുണ്ട്
ആ രാത്രിയിൽ കാറ്റിൽ പെരുമഴയിൽ
മരച്ചില്ലയിൽ ചാഞ്ഞുനിൽക്കുമ്പോഴും
മരതകം പോലെ ഇലകളെ ഒരുക്കുന്നുണ്ട്
സൂക്ഷിച്ചു നോക്കിയാൽ വഴിവിളക്കു
പറയും ഈ വെളിച്ചത്തിൽ പിടഞ്ഞ
എത്രയോ ഈറൻ രാവുകൾ തൻ കഥ

ഉലകിൽ ഊഴം കാത്ത്

 ഉലകിൽ ഊഴം കാത്ത് 

പാപികളാം മനുഷ്യർ

വായ്‌മൂടിക്കെട്ടി വീട്ടിലിരുന്നു  

അന്ന് തൊട്ടു പക്ഷികൾ 

മൃഗങ്ങൾ സ്വച്ഛ സുന്ദരം 

സ്വാതന്ത്യ്രം എന്തെന്ന് 

അറിഞ്ഞു ഇത് അവരുടെ 

ഊഴം ഈ ഉലകിൽ....

Wednesday, 21 October 2020

കൂട്ടായ്മ കണ്ടു

 കൂട്ടായ്‌മ

കൂട്ടായ്‌മ കണ്ടു കൂട്ടായ്മ കണ്ടു 

മണ്ണിൽ കീടങ്ങൾ  തൻ കൂട്ടായ്മ കണ്ടു  

വിണ്ണിൽ മിന്നും നക്ഷത്രങ്ങൾ 

തൻ കോടിക്കണക്ക് കൂട്ടായ്മ കണ്ടു 

നോക്കികാണുമാ കൂട്ടത്തിൽ 

ഒരുവൻ ചൂണ്ടിപ്പറഞ്ഞു നോക്കുവിൻ 

സ്വർഗ്ഗ൦ അവിടേക്കു നോക്കി ഒരു 

കൂട്ടായ്മ പിറന്നു ,ഒറ്റിചിലരൊട്ടിചിലർ 

കശാപ്പുചെയ്തു വെട്ടിപിടിച്ചവർ

ചീഞ്ഞമാംസത്തിൽപോലും 

തീട്ടത്തില്പോലും കൂട്ടായി തീർന്നു.  

മണ്ണിൽ കീടങ്ങൾ  തൻ കൂട്ടായ്മ കണ്ടു  

കഴുതാക്കോൽ പൂട്ടുമായി  അസ്വസ്ഥത 

തീർക്കും കൊട്ടാര ആലയങ്ങൾപണിതു..

സ്തുതിപാടുവാൻ അവർ ഒന്നിച്ചിരുന്നു 

ആഘോഷങ്ങള്ളിൽ തിമിർത്തിരുന്നു 

ജീവിത ഗൃഹത്തിന്  ഗൃഹണം 

പിടിക്കുമ്പോൾ കൈപ്പിടിക്കുവാൻ 

ആരുമില്ലാതെ ഹൃദയങ്ങൾ വീണുടഞ്ഞു 

കൂടി കൂടി കണ്ണീർ  കടൽനിറഞ്ഞു  

ആ കൂട്ടായ്‌മ കണ്ടു കൂട്ടായ്മ കണ്ടു.


Tuesday, 20 October 2020

വെയിലും മഴയും

   വെയിലും മഴയും 

മുടികെട്ടാത്തവൾതൻ മുഖത്തു 

നിന്നും ഇറ്റിറ്റുവീഴും മുത്തുകൾ

കണ്ടു , ഇടയക്കിടെ ആലില

താലി ആട്ടി ആനന്ദമോടെ 

ആലിൻ ചില്ലയിൽ ഇരിക്കുന്നെ കണ്ടു, 

പൂവിതൾച്ചുണ്ടിൽ കടിച്ചൊന്നു 

ചെറുചില്ലകൾ ഓടിക്കുന്നെ കണ്ടു   

അപ്പോൾ ഇലപ്പടർപ്പിൽ കിളികൾ 

കോലാഹലം തീർക്കുന്നെ കേട്ടു . 

അവൾ ഓടി നിലത്തുവീഴുന്നെ കണ്ടു   

വീണ്ടും ഓടിവന്നു  മഴപെണ്ണ് 

ചില്ലയിൽ ഇരിക്കുന്നെ കണ്ടു 

മഴവിൽ കുടചൂടി കുലുങ്ങി 

ചിരിക്കണനേരം  പെണ്ണിൻ 

മിന്നും കവിളിൽ ചുംബിക്കാൻ  

ചെങ്കതിരോൻ മേഘങ്ങൾക്ക്  

ഇടയിലൂടെ സ്വർണ്ണ പ്രഭയോടെ  

പുണരുന്നേ കണ്ടു,ഇലകൾ മറച്ചു 

കുളിർ കാറ്റുവീശി വെയിലും 

മഴയു൦ ക്രീഡകളാടി നിന്നു  


Monday, 19 October 2020

പത്തുമണി പൂക്കൾ

  പത്തുമണി പൂക്കൾ

മിണ്ടാതെ മാനവർ മാസ്ക്കിട്ടു 

മണ്ടുന്ന ഈ മണ്ണിൽ മിണ്ടുവാനായി 

എനിക്ക്  പൂക്കൾ മതി ,കാലോചിതം 

മിണ്ടിപ്പറയുവാൻ പത്തരമാറ്റുള്ള 

പത്തുമണി ചെടി പൂക്കൾ  മതി .


മഞ്ഞുപുതപ്പിൽ നിന്നും മെല്ലെ 

സുന്ദരിപ്പൂക്കൾ എന്നേ തന്നെ നോക്കി 

നീളെ സൂര്യപ്രകാശ ശ്യംഗാര 

അഭിലാഷ൦ പകർന്ന് ആരാമപൂക്കൾ 

എന്നിലെ ഏകാന്ത ആലസ്യം മാറ്റി  .


വർണ്ണചിത്രം വരച്  മരുഭൂവിൽ 

ചാരിപ്പടർന്നു കിടക്കുന്നൂ ഈ 

പൂവിൻ കവിളിൽ മുത്തംനൽകി 

കാതിൽ പറഞ്ഞു....  നാളെയും  

കാണുമ്പോൾ പകരണം മധുരമൊഴി .

Sunday, 18 October 2020

കാട്ടുകുയിൽ

 ചൂടിൽ കരിഞ്ഞ മരച്ചില്ലയിൽ 

കൊത്തി വിളിച്ചിട്ടും  മിണ്ടിപ്പറഞ്ഞിട്ടും 

തൂവലാൽ തഴുകിനോക്കിയിട്ടും 

സങ്കടം ഒരു മൊട്ടുംപോലും പറഞ്ഞില്ല

ആ കിളി കൂടില്ല അഴകില്ലാ 

പാടാൻ അറിയാത്ത കാട്ടുകുയിൽ 

എന്നിട്ടും പോകാതിരുപ്പൂ 


കുപ്പിവളക്കാരി

 കുപ്പിവളക്കാരി  

നിൻ ചുണ്ടിലെ ചിരിയോ 

കുപ്പിവളകൾ തൻ  ചിരിയോ 

എനിക്കിഷ്ടം എന്ന് എന്നോട് 

കുണുങ്ങി കിലുങ്ങി ചോദിക്കും  

കുപ്പിവളക്കാരി ...പെണ്ണെ   

നിന്നോട് ഞാൻ ചൊല്ലാം 

കൈപ്പിടിയില്  മുറുക്കെ പിടിക്കില്ല  

നിൻ കൈകളിൽ പുണരുന്ന 

പൊള്ളയാ൦ കുപ്പിവളകൾ 

സപ്തവർണ്ണമേകാം സപ്തസ്വരങ്ങൾ ഏകാം 

എങ്കിലും സ്നേഹം ഞാൻ കണ്ടില്ല...

പൊള്ളയാണ് പൊട്ടിയാൽ 

നിൻറെ രക്തം പൊടിഞ്ഞാൽ 

കണങ്കൈ നീറും  എൻ സ്നേഹം

നിശ്വാസമായി പകരം ഞാൻ ചുണ്ടിൽ 

ചുംബനമേകാം  പൊട്ടിച്ചെറിയരുതേ

കുപ്പിവളകൾപോലെ എന്നേ..

കിലുങ്ങി ചിരിക്കുമോ 

നീ എൻ  കുപ്പിവളക്കാരി. 

 


തന്ത്രികൾ പൊട്ടിയ തംബുരു.

 തന്ത്രികൾ പൊട്ടിയ തംബുരു. 

പൊട്ടിയ തംബുരു കിട്ടിയ നൂലിനാൽ 

കെട്ടിവെച്ചു ശ്രുതി മീട്ടി  

നോക്കി ആ പാട്ടുകാരൻ 

ഒപ്പം നിർത്താതെ തന്ത്രികൾ കൂട്ടി 

ഉരസി അതിനേയും പൊട്ടിച്ചുവീണ്ടും മാറ്റി 


ആ മൂന്നു  കമ്പികൾ അതിൽ 

തുടരുന്ന കമ്പനം നിറക്കുന്ന 

തേങ്ങലുകൾ  കണ്ടപ്പോൾ  

വിശപ്പുമറന്നയാൾ ഒരു   

സ്വർണനൂലുകെട്ടി ഏകമനസ്സാക്കി 


കച്ചേരിയില്ലാത്ത  ഈ കഷ്ടകാലത്തിൽ 

മടിയിൽ വെച്ചുതഴുകി ശ്രുതിമീട്ടി

ഹൃദയത്തോട് ചേർത്ത്  മധുരമായി പാടി ..

അവർ ഒന്നിച്ചു പുണർന്നുറങ്ങി 

Saturday, 17 October 2020

കാണാമറയത്തു പൊന്നുണ്ടേ

 കാണാമറയത്തു പൊന്നുണ്ടേ 

കാണാപ്പൊന്നും തേടി പോയി 

പൊഴിയുന്നു എത്ര ജീവിതം 

ആഴക്കടലിൽ ഉയരും തിരയിൽ 

വലയും വഞ്ചിയുമായി സാഹസം   

 കാട്ടി പുലരവേ  കരയിൽ 

ആ കൂരയിൽ  തിരിച്ചെത്തിയാൽ 

പറയാം, കാണാം കിട്ടിയ

പിടക്കുന്ന മിന്നുന്ന പൊന്നും 

ചങ്കുനിറഞ്ഞ സ്നേഹവും.... 

Friday, 16 October 2020

വിശപ്പ് പഠിക്ക്

   വിശപ്പ് പഠിക്ക്  

ജീവശാസ്ത്രത്തിൽ ദഹനേന്ദ്രിയ

വ്യവസ്ഥ പഠിപ്പിക്കവേ 

ഭൂമിശാസ്ത്രം ഓർമിപ്പിച്ചു 

അദ്ധ്യാപകൻ പറഞ്ഞു 

കാണുവിൻ മക്കളെ ആഫ്രിക്ക 

അന്നത്തിനായി  ശ്വസിക്കുന്ന   

മനുഷ അസ്ഥികൂടത്തിനു  

പതിവുപോലെ മരവിച്ചു   

കാവലിരിപ്പൂ  "ഒരു കഴുകൻ" 

മതി ഇന്നത്തെ പഠിപ്പ് ....

Wednesday, 14 October 2020

അക്കിടിപറ്റിയത് ആർക്ക്?

 അക്കിടിപറ്റിയത് ആർക്ക്?

കൂവി വിളിച്ചു പൂങ്കോഴി
പൂനിലാവിൽ രസിച്ചു കൂവി
കിനാവള്ളി കണ്ടൊരു
കുറുക്കൻ കച്ചിത്തുറുമേലെ
ഇരിക്കും കോഴിയെ
കണ്ണുചിമ്മാതെ നോക്കി ,
പുലരുവോളം നാവുനീട്ടിയിരുന്നു....
അങ്ങോട്ടുമിങ്ങോട്ടും നോക്കി.
കൂവി വിളിച്ചു പൂങ്കോഴി
ചിറകുകൾവിരിച്ചു കുടഞ്ഞു
വാലുകൾ കുലുക്കി
ശിരോഭൂഷണം ചുവപ്പിച്ചു
ഉദിച്ചസൂര്യനെ നോക്കി കൂവി.
ഊശിയായി കുറുക്കൻ
ആ രാവിലും വന്നുപോയി.
അക്കിടിപറ്റിയത് ആർക്ക്
അങ്ങോട്ടുമിങ്ങോട്ടും നോക്കി
കുറുക്കനും കോഴിയും കൂവി.
Vinod kumar V

അമ്മ

 അമ്മ 

കനം കൂടുന്നുദരത്തിൽ 

നടുവളഞ്ഞിട്ടും ഇരുന്നിട്ടില്ല 

ഒടുവിൽ പൊട്ടിയൊലിച്ചു 

രക്തവും ദ്രവങ്ങളും പൂർണ്ണ

വളർച്ചക്കായികാത്തിരുന്നു  

വേദന സഹിച്ചു കാത്തിരുന്നു  

നെഞ്ചോട് ചേർത്ത് മുത്തം 

തന്നു ഇനി അമൃതം തരാം 

മകനേ ...

Tuesday, 13 October 2020

പൂമ്പൊടിയോ പുംബീജമ

 രണ്ട് മുല്ലമൊട്ടുകൾ

മുറ്റത്തോടിക്കളിച്ചു കാറ്റത്താടുമാ  

മുല്ലമൊട്ടുകൾ തൻ കുഞ്ഞുകുലുസിട്ട 

വേരുകൾ പറിച്ചെടുത്തു ഇതൾ 

പോലെ ആടും വെള്ളപ്പാവാടകൾ 

ഞെരുക്കി ഞെരുക്കി വലിച്ചുകീറവേ 

നിണമിറ്റു താങ്ങിനായി പിടിച്ചകൊമ്പിൽ  

കെട്ടിതൂക്കി  ആട്ടിയോ ലോകമേ  

ആ മേനിയിൽ തിരയുന്നത് 

പൂമ്പൊടിയോ കാപാലികർ 

നിറച്ച  പാപ രേതസുകളോ 

കണ്ണുമൂടിയ  നീതിദേവതെ 

പൂക്കൾ ഇനി വിടരില്ല 

പൂമ്പാറ്റകൾ ഇനി പാറുകയില്ല....


Sunday, 11 October 2020

മാമ്പഴക്കാലം

 മാമ്പഴക്കാലം 

ആ കാലമെങ്ങനെ ഞാൻ മറക്കും 

ഒച്ചവെച്ചാ  മാവിൻചോട്ടിൽ 

ഓടിയെത്തും ഒപ്പം കുളിരേകി 

ചിരിക്കുമാ വേനൽമഴയിൽ 

വീഴും ഓരോ മാങ്ങാപെറുക്കും ...

തേൻകനി നോക്കി കണ്ണുകൾ ഓരോ 

ചില്ലകളിലുടക്കും, ഇടിമിന്നൽ 

പൂരമൊരുക്കും ,കൊഴിവെട്ടി 

ചില്ലകളിൽ  ആഞ്ഞെറിഞ്ഞു 

വീഴ്ത്തും ,ചുനചുരണ്ടി ചപ്പി

ചപ്പി നാവുനീട്ടി ചുറ്റിക്കറക്കി 

ചുണ്ടുകളിൽ കവിഞ്ഞു ഒഴുകുമാ 

തേൻമധുരം ഒന്നുകൂടി നക്കും.  

പച്ചപ്പിൻ  കഥപറയും ചില്ലകളെ  

വിദൂരമാകുന്നു ഇന്നെൻ കാഴ്ചകൾ  ..

മിണ്ടാതെ ചുറ്റിപ്പിടിച്ച ഇത്തിള്‍ക്കണ്ണികൾ 

കവർന്നത് ,ഒരേറിൽ ഒരുകുല മാമ്പഴ൦  

ഹൃത്തടത്തിൽ നിറച്ചമാവിന്നു 

ഉണങ്ങി കരിഞ്ഞു കരയുന്നുണ്ട് .

പത്മവ്യൂഹം

 പത്മവ്യൂഹം

മലകൾക്കിടയിൽ ആ യുദ്ധഭൂമി ..
ജനാധിപത്യത്തിന് കഥ
മുഴുവനറിയാതെ ഉള്ളിൽ
കയറിയ അഭിമന്യുമാർ
ആയിരങ്ങൾ വീണുകിടപ്പൂ
അകാലമൃത്യുവടയുമ്പോൾ ..
അമ്മമാർ സഹോദരിമാർ
കണ്ണീർസാക്ഷികൾ ജീവിച്ചിരുപ്പൂ
ഉറഞ്ഞുകിടപ്പൂ ആ യുദ്ധഭൂവിൽ
ചേതനയറ്റ ശരീരങ്ങൾ
ആര് ആരെ ചതിക്കുന്നു
രണ്ടും വേണ്ടപ്പെട്ടവർ ...
അവതാരങ്ങൾ മാറിവരുന്നു
കഥ പാതിയിൽ നിർത്തുന്നു
സർവസൈനിക സന്നാഹങ്ങൾ
തുടരട്ടെ , അഭിമന്യുമാരുടെ
ചിത്രങ്ങൾ ഉയരട്ടെ പത്മങ്ങൾ
അർപ്പിച്ചു നിസ്സംഗരായി നിൽകാം
ഇത് മഹാഭാരത യുദ്ധം

ഇവിടെ ഈ സ്വർഗ്ഗ൦

 ഇവിടെ ഈ സ്വർഗ്ഗ൦ ഇവിടെ ഈ സ്വർഗ്ഗ൦ 

കിളികൾ പാടുന്നു കാറ്റിൽ പാറുന്നു 

ഇവിടെ ഈ സ്വർഗ്ഗ൦ കൈകൂപ്പി ഇലകൾ മന്ത്രിച്ചു 

ചുന്ദരി പൂക്കൾ ഒക്കത്തിരുന്നു ഇളകിച്ചിരിച്ചു 

പൊൻകിരണങ്ങൾ തൻ നൂപുരങ്ങൾ 

കിലുക്കി ഈ  പുഴയും ഇളകിയാടുന്നു ..

ഇതറിയാതെ ഈ മണ്ണിൽ തുരന്നു പാതാളം  

എന്നിട്ട് ആകാശം നോക്കി സ്വർഗ്ഗ൦ തേടുന്നു  

ഈ കാണും മാനവജന്മം  എത്ര കഷ്ടം.

Saturday, 10 October 2020

തപാൽപെട്ടി

 തപാൽപെട്ടിക്ക് ഹൃദയമുണ്ട്

തൊട്ടപ്പോൾ പൊളുന്നുണ്ട്
മഴയിൽ കരയുന്നുണ്ട്
ചോര ചുവപ്പുനിറമുണ്ട്
നിറയും എഴുത്തുകളിൽ
നൊമ്പരങ്ങൾ കൂടുന്നു
വായിക്കാൻ ആരുമില്ല .
ഇനിയുമെഴുതി ഇടണം
ഒരു സ്നേഹത്തിന്റെ
സന്തോഷത്തിന്റെയും
ഒരു പുതുവത്സരആശംസ
അതുവരെ നീ കാണുമോ .
ഇന്ന് തീയതി 10/ 10/ 2020

Friday, 9 October 2020

പൂ പകർന്ന ആത്മവിശ്വാസം

ആത്മവിശ്വാസം 

മരുഭൂവിലൊരു ഏകാകിയായി 

നിൽക്കുമൊരു പനിനീർപ്പൂവിനെ കണ്ടു 

ഒന്നു തൊട്ടപ്പോൾ ചുവന്ന് തുടിച്ചവൾ 

മുള്ളുകൾ കൂർപ്പിച്ചുനിന്നു.

പ്രകൃതിതൻ വികൃതികൾ ചൊന്നു 

തെമ്മാടി കാറ്റെന്നും  അടപടലം 

വിതറി പൊടിപടലങ്ങൾ  

തീർത്തു  ഇതളുകൾ അടരുന്നകാഴ്ചകൾ 

വീണുകിടപ്പുണ്ട് കരിമൊട്ടുകൾ ...

എങ്കിലും ആത്മവിശ്വാസമോടെ 

പുലരികളിൽ നിറക്കുന്നു വർണ്ണങ്ങൾ 

പൂമകുടംചൂടും റാണിയായി എന്നും 

അതിൻ അരികെ നിന്നപ്പോൾ 

പരിമണം പകർന്നു  എന്നിൽ 

അന്ന് ആത്മവിശ്വാസം ..

The ROSE

     The Rosa

Today I saw her in front of

The jasmine garden’s entrance...

Lonely standing spreading smile

My heart filled with Love.

O” pretty petite on pedicel.

I don’t know how to praise her

I don’t want to pluck her

The queen of elegance 

You really “The Rosa…..”

 

I bend down, pat on her cheeks

She angrily became red…

While taking snaps, whispering

I heard deserted life fears

Of rogue sandstorms disturbances

Several times it shattered the

Crimson petals here and there.

Let it to be known to the world                                                        "In courage she is persistent here."





 

ബർന്നാബാസും പുള്ളിപ്പുലികളും എന്ന മനോഹരമാ കഥയിലൂടെ

 ബർന്നാബാസും പുള്ളിപ്പുലികളും എന്ന മനോഹരമാ കഥയിലൂടെ 

കഥാകൃത്തു ഒരു യാത്രവിവരണം നടത്തുന്നപോലെ എനിക്ക് 

തോന്നി .ഒരു ഗ്രമത്തിന്റെ പച്ചപ്പും ,ആധുനിക ചിത്രവും 

ഒരുതലമുറയുടെ  പഴയ ചിത്രവും ഒരു വ്യക്തിയിലൂടെ 

തുറന്നുകാട്ടുന്നു.അവതരന്ന രീതി അഭിനന്ദനീയം. 


സൗഹൃദങ്ങളും  പച്ചയായ സംഭാഷണങ്ങളും നിഷ്കളങ്കമായ 

രീതിയിൽ അവതരിപ്പിക്കുന്നു. ടീനേജിൽ കുട്ടികളിൽ 

വന്നുചേരുന്ന ചിലതെറ്റുകളും തുറന്നുകാട്ടുന്നു ഈ കഥ.

ശകാരവും ശിക്ഷയും ഉപദേശവും ഉൾകൊണ്ട ബർന്നാബാസ് 

പിന്നീട് മാന്യതവിട്ട് ആരോടും സംസാരിച്ചിട്ടില്ല .എന്നാൽ 

അയാളിൽ പുള്ളിപ്പുലികൾ വന്നുചേരുന്നു ഒരു 

തലമുറ പിന്നിടുമ്പോൾ പക്വത എത്തിയ ആ മനുഷ്യന്റെ 

മാറ്റം എന്നെ ആശ്ചര്യഭരിതനാക്കി.


ഇന്നത്തെ സമൂഹത്തിൽ ഒരു മൊബൈലും സ്കൂട്ടറും കിട്ടിയാൽ 

എന്തും ആകാമെന്ന് ആരെയും തെറിപറയുമെന്നു കരുതുന്ന

യുവാക്കളെ എങ്ങനെ കൈകാര്യ൦ ചെയ്യണമെന്നു ബർന്നാബാസിനും 

അറിവില്ല ,അവരെ ചോദ്യംചെയ്‌തെങ്കിലും പരിഹാര മാർഗം 

ഇല്ലാതെ അയാൾ നടന്നുപോകുന്ന കാഴ്ചയാണ് 

ഒടുവിൽ തെറിക്കു തെറി,തീക്കളിതന്നെ .  

സൈബർ തെമ്മാടിത്തങ്ങൾ കൂടിവരാൻ 

സാദ്യതകൾ ഏറുന്നു .

അവിടെയാണ്‌  ഈ കഥയുടെ അവ്യകതത.

ഇത്തരം സന്ദർഭങ്ങളിൽ ഓരോ വ്യക്തിയും ഒന്നു 

ചിന്തിക്കണം നാട്ടിലെ ഏതു മക്കളാണെങ്കിലും 

വീട്ടിൽ ഒന്നു പോയി ശ്രദ്ധിക്കാൻ പറയണ൦.

സ്കൂളിൽ ആ സംഭവങ്ങൾ അറിയിക്കണം .

ബർന്നാബാസു അങ്ങന്നെ ഒന്നു ചെയ്തെങ്കിൽ ഒരു 

വായനക്കാരൻ എന്ന നിലയിൽ സംതൃപ്തി തോന്നിയേനേം .

പച്ച തെറിപറഞ്ഞ അയാൾ പോകുമ്പോൾ .....

നഷ്ടം സമൂഹത്തിന് ഈ മനോഭാവം വായനക്കാരിലും 

ഉണ്ടായേക്കുമെന്നു  തോന്നിപോകുന്നു.

നന്ദി സ്നേഹം 

വിനോദ് കുമാർ വി   


Thursday, 8 October 2020

പ്രിയ ചക്രമേ

 കാലമാകുന്ന ചക്രംമോടി പോകവേ 

എന്നിൽ നിന്നും മായുന്ന സമൃദ്ധി 

തൻ ജന്മഗേഹമേ ,വഴികളിൽ എത്ര 

ഓജസോടെ ഓടി ചാടി വീണു 

കിളിപ്പാട്ടുകേട്ടു മാമ്പഴംതിന്നും 

എഴുനേറ്റു  തട്ടി കുടഞ്ഞോടിയ  

കാലും കൈകൾക്കും ഇന്ന് 

തള്ളുവാൻ കഴിയില്ല നിന്നെ 

ഈ വഴികളിൽ പ്രിയ ചക്രമേ 

ശവം" ഈ കഥ

 "ശവം" ഈ കഥ സമൂഹത്തിന്  വലിയൊരു സന്ദേശമാണ്‌. ഭൗതിക നേട്ടങ്ങളാക്കായി എങ്ങനെ മതത്തേ ഉപയോഗിച്ചു യഥാർത്ഥ ജീവിതം ധർമ്മം മറക്കുന്ന  ഒട്ടേറെ വ്യക്‌തികളേ പോലെയുള്ള ഒരു കഥാപാത്രത്തെ തുറന്നുകാട്ടുന്ന മനോഹരമായ ജീവിത കഥ   ,അഴുകുന്ന ശവമായി തന്നെ  ഓരോ മതത്തെ താരതമ്യ൦ ചെയ്യാം  എന്ന് എനിക്കുതോന്നുന്നു .ആ ശവത്തിനുവേണ്ടി കുറേപ്പേർ ഓരിയിടുന്നു .  

അതിൻറെ പേരിലുള്ള സ്വത്തുക്കൾ അതിനു നിയമയുദ്ധങ്ങൾ തുടരുകയും ചെയ്യാം ...ഒന്നുമില്ലാത്തവന്ന് ആരുമില്ല .


വികാരോജ്ജലമായ നിമിഷങ്ങളും  അനുഭവങ്ങളും കഥാകൃത്ത്  ഓരോ കഥാപാത്രങ്ങളിലൂടെ വിവരിക്കുന്നു. അതിൽ മകനായ  ഗോപനോട് എനിക്ക്  വാത്സല്യം തോന്നിയിട്ടുണ്ട് .ഈ ചെറുപ്പക്കാരെയാണ് മതവാദികൾ സ്വാർത്ഥലാഭത്തിനുവേണ്ടി കരുക്കൾ ആക്കുന്നെ  അതിനൊന്നും നിൽക്കാതെ ബിലഹരി എന്ന നല്ല സുഹൃത്തുമായി വിവേകപൂർവമായ  ചർച്ചകൾക്കു കാതോർത്തിരിക്കുന്നു .സ്വന്തം സമുദായത്തിൽ 

നിന്നും, അച്ചന്റെ പേരുപറഞ്ഞു അപമാനിതൻ ആകുന്ന നിമിഷങ്ങൾ  ബാല്യവും യൗവനവും ആത്മരോഷ൦ നിറക്കുന്നുവെങ്കിലും ,അമ്മയുടേം സഹോദരന്റെയും കഷ്ടപ്പാടുകളും വല്യച്ചൻറെ ഉപദേശങ്ങളും 

അവനെ നേർവഴിക്കുതന്നെ നടത്തുന്നു ....  അവൻറെ ഏതാണ്ട് ഒമ്പതാം  വയസ്സിൽ  വീട് ഉപേക്ഷിച്ചു 

പോകുന്നു അച്ഛനെന്ന കഥാപാത്രത്തിനോട് വായനക്കാരൻ എന്ന രീതിയിൽ  എനിക്ക് വെറുപ്പുമാത്രം 

ഏതു മതമാണെങ്കിലും  പണ്ഡിതനാണെങ്കിലും കൈപിടിക്കേണ്ട സമയത്തു കുടുംബത്തെ ഉപേക്ഷിച്ചു 

ആഷാഢഭൂതി തേടി പോകുന്ന അയാളെ പിതാവെന്ന് വിളിക്കാൻപോലും തോന്നുകയില്ല ,എങ്കിലും സഹോദരന്റെ സ്നേഹം, എല്ലാം പൊറുക്കുന്ന ആ അമ്മയുടെ മനസ്സും ആകാം അയാളെ ആ വീട്ടിൽ   തിരിച്ചെത്തിച്ചത് ,മരിക്കും വരെ ചോറും കഞ്ഞിയും വെച്ചുകൊടുക്കുന്നു പ്രാകുക്കൾ കേൾക്കാമെങ്കിലും ലു അമ്മയെ ആരും പഴിചാരുകയില്ല വർക്കപണിക്കുപോയി  ജെഷ്ട്ടൻ തോളിലേന്തുന്നു വീടിൻറെ ഭാരം ,ഒന്നു കുടുംബം രക്ഷപെട്ടുവരുമ്പോൾ ആ തിരിച്ചുവരവ് അവ്നിഷിട്ടപ്പെടുന്നില്ല  എങ്കിലും നേരിട്ട് അച്ഛനോട് പറയാതെ അവൻ അച്ഛനെയും സ്നേഹിക്കുനുണ്ട് അവൻറെ ദേഷ്യങ്ങൾ അമ്പലക്കുളത്തിൽ പോയി കരഞ്ഞു കുളിച്ചുവരുമ്പോഴത്തേക്കു എല്ലാം അലിഞ്ഞുമാറുന്നു.മരിച്ചുകിടക്കുമ്പോൾ സമുധായക്കാർ ചിതക്കു തീ കൊളുത്താൻ പറയുമ്പോൾ 

അവൻറെ ഹൃദയം പൊട്ടി ഉച്ചത്തിൽ പറയുന്നു "തീകൊളുത്താൻ കഴിയില്ലെന്ന്"  ഗോപൻ തേങ്ങുകയാണ് ,ഒടുവിൽ കുഴിവെട്ടി അച്ചനോടുള്ള എല്ലാവെറുപ്പുകൾ  മകൻ  മണ്ണിൽ മൂടുന്നു ....ഉപേക്ഷിച്ചുപോയെങ്കിലും ആ വീട്ടിലെ ആരും ആ പിതാവിനെ വെറുക്കുന്നില്ല എന്ന് കഥാസാരം..

നന്ദി നമസ്കാരം 

വിനോദ് കുമാർ വി 


Wednesday, 7 October 2020

ആ അടുക്കളയിൽ

 ആ അടുക്കളയിൽ 

ഓർമകളിൽ ഓടിക്കളിക്കണ  

അമ്മിക്കല് മിണ്ടാതിരിക്കുന്നുണ്ട് 

ആരോ പാചക൦ ചെയ്യുവാനായി 

കല്ലടുപ്പുകൾ രണ്ടിലും വിറകുകൾ 

നിറച്ചുവെച്ചിട്ടുണ്ട് ശ്വാസംമുട്ടുന്നുണ്ട് . 

ഇരട്ടചങ്കുപോലെ അരിയും കറിയും

തുള്ളി അടപ്പിൽ തട്ടുന്നുണ്ട് ...

പൊട്ടകലത്തിലേ ഉപ്പും പുളിയും 

ഓട്ടക്കണ്ണിട്ടു നോക്കി 

സൂര്യൻ കിഴക്കൂന്ന് എത്തുന്നുണ്ട് .

ചാണകവും ചെളിയും വിയർപ്പും കൂടി 

തേച്ചു പിടിപ്പിച്ച ആ അടുക്കളയിൽ 

ഒരു പാവം അമ്മതൻ ഗന്ധമുണ്ട്.  


Sunday, 4 October 2020

വഴിയാത്രികർ

 വഴിയാത്രികർ 

വാനത്തിലൂടെ ആ മേഘങ്ങൾ

കീറി മുറിച്ചു ശരവേഗം

സ്വന്തം കാര്യം മാത്രം നോക്കി

പോകും വഴിയാത്രികർ

കണ്ടോ ആ വഴിയാത്രികർ.


കിതച്ചിട്ടും തളരാതെ

കൊടുമുടികൾ കയറുമ്പോൾ

കൈപിടിച്ചു കയറ്റു൦  ചില

വഴിയാത്രികർ ..

കണ്ടോ ആ വഴിയാത്രികർ.


കടലിലെ തിരകൾക്കു മുകളിലായി

തുഴഞ്ഞു വഞ്ചിയിൽ  വഴിതീർത്തു 

പോകുന്നു വഴിയാത്രികർ.

മുത്തും പവിഴവും   സ്വപ്നങ്ങളും കണ്ട്

വലയെറിയുന്നുണ്ട് വഴിയാത്രികർ.


കാൽനടയാത്രികൾ ചില വഴിയാത്രികർ,

ആ  തീരങ്ങളിൽ  നോക്കിയാലോ  

കാണാമെവിടെയോ  വഴിപിഴച്ചു

പോയ ചില വഴിയാത്രികൾ

ആസക്തികളുമായി അലയുന്നവർ 

ഈ മണ്ണിന്നെ പാപപങ്കിലമാക്കിയ 

സമൂഹ്യദ്രോഹികൾ ചില വഴിയാത്രികർ.

അലിവുള്ള ഹൃദയങ്ങളെ

മിഴിതുറന്നുനോക്കുക  കാണുക 

ചൂണ്ടിക്കാണിക്കുക നല്ലവഴികൾ


Saturday, 3 October 2020

വഴിയാത്രികർ

വഴിയാത്രികർ 

വാനത്തിലൂടെ ആ മേഘങ്ങൾ

കീറി മുറിച്ചു ശരവേഗം

സ്വന്തം കാര്യം മാത്രം നോക്കി

പോകും വഴിയാത്രികർ

കണ്ടോ ആ വഴിയാത്രികർ.


കിതച്ചിട്ടും തളരാതെ

കൊടുമുടികൾ കയറുമ്പോൾ

കൈപിടിച്ചു കയറ്റു൦  ചില

വഴിയാത്രികർ ..

കണ്ടോ ആ വഴിയാത്രികർ.


കടലിലെ തിരകൾക്കു മുകളിലായി

വഞ്ചിയിൽ തുഴഞ്ഞു വഴിതീർത്തു 

പോകുന്നു വഴിയാത്രികർ.

പൊന്നുംമുത്തും  സ്വപ്നങ്ങളും കണ്ട്

വലയെറിയുന്നുണ്ട് വഴിയാത്രികർ.


കാൽനടയാത്രികൾ ചില വഴിയാത്രികർ,

ആ  തീരങ്ങളിൽ  നോക്കിയാലോ  

കാണാമെവിടെയോ  വഴിപിഴച്ചു

പോയ ചില വഴിയാത്രികൾ

ആസക്തികളുമായി അലയുന്നവർ 

ഈ മണ്ണിന്നെ പാപപങ്കിലമാക്കിയ 

സമൂഹ്യദ്രോഹികൾ ചില വഴിയാത്രികർ.

അലിവുള്ള ഹൃദയങ്ങളെ

മിഴിതുറന്നുനോക്കുക  കാണുക 

ചൂണ്ടിക്കാണിക്കുക നല്ലവഴികൾ


കാലത്തിൻ മുൻപേ

 കാലത്തിൻ മുൻപേ

കാലത്തിൻ മുൻപേ സഞ്ചരിച്ചപ്പോൾ 

കുലുങ്ങാതെ ഉരുളുമീയുലകം കുലുക്കി 

നമ്മൾ മതിമറന്ന മാനവർ ..കണ്ടോ 

കണ്ണിൽ വീണു നീറും കരടുകൾ 

കാഴ്ചകൾ മങ്ങി അകലങ്ങൾ കൂടി 

തൊട്ടാൽ പകരും വ്യാധികൾ കൂടി.

കാലത്തിൻ മുൻപേ സഞ്ചരിച്ചപ്പോൾ 

കർണ്ണശൂലം പോലെ നോവിക്കും 

വാക്കുകൾ രോധനങ്ങൾ പെണ്ണിൻ 

മാനം പറിച്ചെറിഞ്ഞ തെരുവോരങ്ങൾ .

ശ്വാസംമുട്ടി മാസ്‌കുംവെച്ചു ഈ 

ജീവിതം എന്നൊന്നു മാറും കാലമേ 

ഒന്നു പുഞ്ചിരിക്കാൻ കൊതിയായിമുൻപേ. 

Thursday, 1 October 2020

പ്ലാവില പറഞ്ഞത്

  പഴുത്ത പ്ലാവില  പറഞ്ഞത് 


കുഴിയിൽമൂടാൻ മഴയും 

മണ്ണും പരിശ്രമിച്ചു എന്നിട്ടും 

ആ തണലിൽ ആകാശം

നോക്കിക്കിടന്ന  പഴുത്തില

പറയുന്നെ കേട്ടോ ,പച്ചിലകൾ 

തൻ ചിരി കണ്ടുകിടക്കാൻ 

കിരുകിരുക്കി കാറ്റിനോട് കലമ്പി 



അപ്പോഴല്ലേ അയലത്തെ കുട്ടികൾ 

കളിച്ചിരിയുമായി അവിടെവന്നു 

പെറുക്കിയെടുത്തു , പഴുത്തിലകൾ .

ഉല്ലാസമോടെ ചേർത്തുവെച്ചു 

പലില്ലാത്ത മുത്തശ്ശൻ "ചിരിച്ചിരിച്ചു...."

തൊപ്പിയുണ്ടാക്കി കൊടുക്കുമ്പോഴും  

പഴുത്തില  പരിഭവംപറഞ്ഞു 

പച്ചിലകൾ തൻ ചിരി കാണണം .



Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...