Thursday, 30 April 2020

My little prince


My little prince

Nestle to my chest

With merry smiles,

Playful cuddles and kisses

And fill Rhythm of love

In my heart…Best

Wishes to dear son

Love and love and

Grow with love….

എൻ മനോരാജ്യം

പ്രിയനെ ഇതെൻ  പ്രണയരാജ്യം
ഇവിടിരുന്നു ഞാൻ എഴുതാ൦
നിനക്കായി എൻ മനോരാജ്യം
നിൻ ചുണ്ടാൽ മൂളുമോവരികൾ
ഈ  മയിൽപ്പീലിയാൽ തൊട്ടു
മെയ്യാകെ പകരുമോ അനുരാഗം

Wednesday, 29 April 2020

ചുടുകനൽ

സൂര്യന്നെ മറവു
ചെയ്യാൻ നോക്കുന്ന
മേഘമേ ,കനലത്
നിന്നെയും ചുടുകനൽ
ആക്കുന്നപോലെ
സൂര്യന്നെ മറവു
ചെയ്യാൻ നോക്കുന്ന
ആഴക്കടലേ
അണക്കാൻ കഴിയാത്ത
 

Tuesday, 28 April 2020

നീർക്കടമ്പ്

 ആ  നീർക്കടമ്പ്
പുഴയെ പ്രണയിക്കും കാമുകനായി
കരയിൽ നിന്നാ   നീർക്കടമ്പ്
കരിവാളിച്ച കൊമ്പിലെ കരീലപൊഴിച്ചു
ചെഞ്ചെമ്മേ കുളിച്ചൊരുങ്ങി
പുഴയിലേക്ക് ചാഞ്ഞുകിടന്നു നീർക്കടമ്പ്.
നിത്യപ്രണയമായിരുന്നു പുഴയോടെ  
പുഴയാണവനുടെ ആത്മാവ്.
കഴിഞ്ഞകർക്കിടകത്തിൽ തുടങ്ങിയ
തീരാപ്രണയമിതെന്ന് കിളികൾ
പറഞ്ഞിരുന്നു ,ഇനി ഈപുഴ ഇതുവഴി
വരികയില്ലെന്നു൦ വർണ്ണക്കിളികൾ ആ
കൊമ്പിലിരുന്നു  കളിയാക്കിപ്പാടുമ്പോൾ
ഉള്ളം വരണ്ടുപോയോ....
കുളിർമഴ തഴുകവേചില്ലകൾ ഉല്ലലമാടി 
പുഴക്കരയിൽ നിന്നാ നീർക്കടമ്പു 
ഒന്നുചാഞ്ഞു നോക്കി 
ഇടിമിന്നൽ കൈകൊട്ടി ചിരിതുടങ്ങി ,
കാറ്റോ വട്ടം ചുഴറ്റി തൊട്ടു
തൊട്ടില്ലാ കളിതുടങ്ങി.
പുളകിനിയാo  ആ പുഴയുടെ നടനംകണ്ടോ
കെട്ടിപ്പുണർന്നു മുത്തമേകി
പൂക്കൾനൽകി , മുത്തുമണികൾ വാരി
നിത്യാനന്ദമോടെ  മഞ്ഞ  നീർക്കടമ്പ്
പുഴയിൽ എടുത്തുച്ചാടി ഉയിരുനൽകി.
ഇനി ഈപുഴ ഇതുവഴി വരികയില്ലെന്നു൦
പറഞ്ഞ  വർണ്ണക്കിളികൾ കടമ്പിൻ
കദനകഥ ചാഞ്ഞ തെങ്ങിലിരുന്നു പാടി
പുഴയെ പ്രണയിച്ച നീർക്കടമ്പ് .

Sunday, 26 April 2020

ആതുര സേവനം

ആതുര സേവനം.
ആരും ഭയക്കുന്ന
മഹാമാരിയിൽ ഒരിക്കൽ
ആർക്കുംവേണ്ടാത്ത
ജന്മങ്ങൾ ഉണ്ടായിരുന്നു
അവിടെ അവർക്കായി
ആശ്വാസവാക്കുമായി
എത്തി ഒരു മാലാഖ.
വാക്കുകളിൽ വിശ്വാസം
പകർന്നു കണ്ണുനീര്
ഒപ്പി കൈപ്പിടിച്ചു
നടത്തി ആ മാലാഖ .
അവളൊരു നക്ഷത്രമായി.
അതോ ഇതോ ആ നക്ഷത്രം
എന്നറിയാതെ കരയുന്ന
അമ്പിളിക്കുഞ്ഞിനെ
മുത്തമിട്ടു മാറോടുചേർത്തു
വാത്സല്യ൦ പകരുവാൻ
വെമ്പുമാ നക്ഷത്ര
കണ്ണുകൾ നിറഞ്ഞു.

മറന്നുപോയോ ഊർമ്മിളയെ

മറന്നുപോയോ ഊർമ്മിളയെ
രാമനൊരു അവതാരം
സീതയൊരു അവതാരം
ലക്ഷ്മണനുമൊരു അവതാരം
രാമ രാമ പാഹിമാം

സംവത്സരങ്ങൾ കൊടുംകാട്ടിൽ
ധർമ്മ0 നിറവേറ്റാൻതാണ്ടുമ്പോൾ,  
പതിതൻ കാൽപ്പാദംപിന്തുടരാൻ
കഴിയാതെ അശ്രുവിൽ മുങ്ങിത്താഴും
സ്വാമിനിയായി ഊർമ്മിളയെ
മറന്നോ അവതാരമൂർത്തികളെ ...
രാമ രാമ പാഹിമാം

ആശാഭ൦ഗം ഓർക്കാതെ
ആരൊടുംപറയാതെ അയോദ്ധയിൽ
ദേവമാതാവിനെ ശുശ്രൂഷിച്ചു
തപസ്സിൽ മുഴുവുകയായി
 രാമ രാമ പാഹിമാം .
 
വിജയശ്രീലാളിതനായി
വരിക വേഗം ലക്ഷ്മണവീരാ 
നിൻറെ ഹൃദയമന്ത്രം ഭജിക്കുന്നു
രാമ രാമ പാഹിമാം .
മറന്നുപോയോ ആ ഊർമ്മിളയെ,

Saturday, 25 April 2020

ആ ഗുരു ഉദിച്ചുണരും.

ആ ഗുരു ഉദിച്ചുണരും.
ആശ്വാസ കിരണവുമായി
ആ ഗുരു ഉദിച്ചുണരും
ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്ക്
നയിക്കുമീ ,സർവ്വപ്രപഞ്ചഗുരുവേ
നീ നടക്കാൻ പഠിപ്പിച്ചു
പാറിപറക്കാൻ പഠിപ്പിച്ചു
കിളിമൊഴികൾനിറഞ്ഞു
ആടുന്നു കാറ്റിൽ മരച്ചില്ലകൾ ,
പൂത്തുനിറഞ്ഞു ,ഉച്ചക്കു
ആ ഗുരുവിൻറെ കയ്യിലൊരു
പത്രികത്തിക്കരിയുന്നു
അതുചിറകുകൾ കരിക്കുന്നു
ആശ്വാസമേകാതെ കരങ്ങളിൽ
അഗ്നി സ്ഫുരിക്കുന്നു..
സർവ്വപ്രപഞ്ചഗുരുവാനീ
നിത്യവും പാരിനു
മിത്രമാകേണ്ട മിത്രൻ
ഒരു കളിപ്പന്തുപോലെ.
വട്ടംകറങ്ങുന്നുവോ ...
കുറുനരികളെ കൂവി
ക്കുഴയുമ്പോൾ 
കരിഞ്ഞുവീഴുന്നതും
നിങ്ങൾ തന്നെ
നിത്യപ്രകാശമേ
ആശ്വാസമേകുവാൻ
ഉദിച്ചുണരുക..

കിളിവാതിലൂടെ ഞാൻ കണ്ടൂ,

കിളിവാതിലൂടെ ഞാൻ കണ്ടൂ,
മല കടന്നെത്തിയമയിലും
പുഴകടന്നെത്തിയ കരിയും
മയിലാട്ടവും ചെറുപൂരവും
തീർത്തു പക്ഷിമൃഗാദികൾ നടന്നു
തെരുവിലൂടെ വരിയായിനടന്നു
വണ്ടികൾ ഇല്ലാത്ത  തീവണ്ടികൾ
ഇല്ലാത്ത വഴികളിൽ കണ്ടു.
അവർപറയുന്നത്‌ അവർക്കിത്
കൊറോണ കടാക്ഷം ...

Friday, 24 April 2020

ഉരുകിയ മെഴുകിൽ

ഇനൻ ഇന്ന് ഇത്തിരിപോന്ന
ഒരു ഈച്ചയോടു൦  ദേഷ്യം
ഇല്ലത്തിനരികിലെ  പൂവാടിയിൽ
ഓരോ പൂവിൻ ഉള്ളിലുല്ലസിക്കുന്ന
തേനീച്ചയോടുണ്ട്  ദേഷ്യം 

സ്നേഹമാതഴുകലും
ചുണ്ടിൽതൂവുമാ തേൻതുള്ളി
മൂളിപ്പാടി ചുംബിച്ചുനുകരുമാ 
തുള്ളിപ്പാറും തേനീച്ചയോടുദേഷ്യം
മഞ്ഞപ്പൂപൊടി കൈകളിൽ തട്ടി
കളിച്ചു ഇല്ലത്തേക്ക് പാറവെ .
അസൂയതോന്നിയിരിക്കാ൦
ഇനൻ ഇന്ന് ഇത്തിരിപോന്ന
തേനീച്ചയോടും ..ദേഷ്യം.
ഉണ്ടെവിടെ ഒത്തിരികൂട്ടുകാർ 
മൗനമായി പൂവാടിയിൽ
ഉച്ചവെയിലിൽ ഒരായിരം
അംഗങ്ങൾ ഉള്ള ആ തേന്‍കൂട്‌
തേൻ നിറയും അരക്കിലം
കോപതാപത്തിൽ ഉരുകിവീണു
ഉത്താപത്തിൽ  ആ തേനീച്ചയും
ഉരുകിയ മെഴുകിൽപിടഞ്ഞുവീണു. 

Thursday, 23 April 2020

ഒരു വേണ്ടാത്ത പുസ്തകം.

ഒരു വേണ്ടാത്ത പുസ്തകം.
അഴകുള്ള പുസ്തകങ്ങൾ 
പ്രണയപുസ്തകങ്ങൾ
നെഞ്ചോടുചേർത്തു 
അതിലെ  അനുരാഗ൦ 
ഹൃദയത്തിൽ ആലേഖനംചെയ്തു.

സ്വർഗ്ഗം കാണിക്കൂമാ
പല പല ജാതി പുസ്തകങ്ങൾ
അതിലൊന്ന് തലയിൽവെച്ചു.
പണ്‌ഡിത തത്വങ്ങൾ
സിരകളിൽ ആലേഖനംചെയ്തു.

അച്ചടിച്ചവായ്പ്പകൊടുത്തു
തീരാതെ മാറാലപിടിച്ച
ആത്മകഥാപുസ്തകം
തുന്നിക്കെട്ടി തുണി
സഞ്ചിയിലിട്ടു നടന്നു
ആ വേണ്ടാത്ത പുസ്തകം.....
Vinod Kumar V

Wednesday, 22 April 2020

കൂട്ടുകാർ

കൂട്ടുകാർ
പൊടിമീശമുളക്കുമ്പോഴത്തേക്കും
മുണ്ട്മടക്കിയുടുത്തു നടക്കുമ്പോഴത്തേക്കും
കയ്യിൽ ലഹരി പിടിപ്പിച്ചവർ കൂട്ടുകാർ
പിന്നെ മഴു പിടിപ്പിച്ചവർ കൂട്ടുകാർ .
കൈയ്യാങ്കളികാട്ടി തുരപ്പനെപോലേ
കുഴിയിലിരിക്കുന്ന കൂട്ടുകാർ...
ഒരു വീടിൻറെ സ്വപ്നങ്ങൾ
കാർന്നുതിന്നുന്ന 

Tuesday, 21 April 2020

Mr .ജാൻ ഒരുങ്ങി

ലോക്ക് ഡൗണിൽ നിന്നും
നേരിയ ആശ്വാസം
സുഖംപ്രാപിക്കുന്നു എൻറെ
സുന്ദര നാട്...
പണിക്കുപോകാൻ ...
Mr ജാൻ ഒരുങ്ങി
ശ്വാസകോശത്തിനെ
കോറോണക്ക് വിട്ടുകൊടുക്കാതെ
കരളിലെകോശത്തിനെ
കള്ളിന് വിട്ടുകൊടുക്കാതെ.
എന്നെ കാത്ത "വീടാണ്
എൻറെ ഹൃദയം" ...
പണിക്കുപോകാൻ ..
Mr .ജാൻ ഒരുങ്ങി
മുടിവളർന്നാലുംതാടിവളർന്നാലും
കണ്ടാൽ തിരിച്ചറിഞ്ഞില്ലേലും
ബന്ധങ്ങൾ അകന്നാലും
വീട്ടിൽ നിന്നും ഞാനും
മുടിവെടുത്തു എടത്തോട്ടുമില്ല
വലത്തോട്ടുമില്ല ഇനിയാത്ര.
മീശചുരുട്ടി വ്യതിചലിക്കാതെ
നേർവഴിക്കുമാത്രം ....
ലോക്ക് ഡൗണിൽ നിന്നും
നേരിയ ആശ്വാസം
പണിക്കുപോകാൻ ...
Mr ജാൻ ഒരുങ്ങി

MR JAN

    MR JAN
Mr. Jan is from my state
Today he is in a dilemma
After prolonged lockdown
He is out for his job.
He kept his hand at hip
Looks left and right sides
In cool wind his long curly
Hair sways and shines
His lungs full of fresh air
His Liver is full of sweet glycogen
Become a fatty spotty guy.
Left, the path of corona
Right, the path of alcohol
He twisted long Moustache
Left-right left right
Left-right left right
Firmly from the heart
He walked towards
The straight path…
The decision from the heart.
Mr. JAN trendy guy.
Vblueinkpot


Monday, 20 April 2020

ഭീതിയായി പടരുന്ന വ്യാധി

ഭീതിയായി പടരുന്ന വ്യാധിയിൽ 
നിന്നും കരുത്തരായി ഇറങ്ങണം
ജീവിത കളത്തിലേക്കു നാം
ജീവിക്കാൻ അതിജീവിക്കണം
നമുക്കായി ആതുരാലയങ്ങളിൽ
ദേശവീഥികളിൽ പൊരുതുന്ന
പടയാളിയെ ...ഓർക്കണം
ഭീതിയായി പടരുന്ന വ്യാധിയിൽ 
മനുജാതി ഒരു ജാതിയായി
എഴുന്നേൽക്കുക ഇന്നിതാ.
ഗതാനുഗതികതർ പലരും 
കമന്നുക്കിടന് പഠിച്ചത്തെല്ലാം
തുണക്കാതെ വന്ന 2020
കണ്ണുകൾ തുറന്നു ഇന്നിതാ
മുറിവേൽപ്പിക്കും നാവുകൾ 
കടിച്ചു സ്വയം മൂടിവെക്കുക
സർവ്വചരാചരങ്ങളേ അറിയുക
ഭൂമിതന്നെ സ്വർഗ്ഗ൦  എത്രസുന്ദരം
പാടും കിളികൾ പച്ചപ്പിലാടും പൂക്കൾ 
ഓടിക്കളിച്ചു ഈനാംപേച്ചിയും കൂട്ടുകാരും 
ഒഴുകി ശുദ്ധിയോടെ പുഴകൾ, തഴുകി
കുളിർ കാറ്റുമായി പുലരി ,പറഞ്ഞു
പൊരുതി ജയിച്ചു വരിക വരിക
മറന്നു വിഗൃഹങ്ങൾ ഗ്രന്ഥങ്ങളും
പലജാതികൾ കുരുതിക്കളങ്ങൾ
കൊടികൾ കെട്ടിപ്പൊക്കിയ മതിലുകൾ
തകർത്തു  ജയിച്ചു വരിക മനുഷ്യനായി.
ഭീതിയായി നിറയുന്ന വ്യാധിയിൽ
ഭൂമിയെ കാക്കുവാനവതാരങ്ങൾ വന്നില്ല
പ്രചാരകരോ പ്രവാചകരോ കണ്ടില്ല
പടച്ചട്ടയണിഞ്ഞു പടക്കളത്തിൽ
നിന്നുവാ പടയാളികൾ, പച്ചയാം മനുഷ്യർ
പ്രിയപ്പെട്ട തൂവെള്ളവസ്ത്രമണിഞ്ഞു൦
കാക്കികുപ്പായമണിഞ്ഞും കാത്തത്
കുത്തിയൊലിച്ചെത്തിയ ശവപ്പുഴയിൽ
നിന്ന് നമ്മളെ നമ്മുടെ നാടിനെ....
2020ൽ  വട്ടപൂജ്യങ്ങൾ ഈ രാജ്യങ്ങൾ
വെടിക്കോപ്പുകൾ ബോംബുകൾ
നിറച്ചവർ ,മതിലുകൾ തീർത്തവർ
എന്തുചെയ്യണമെന്നറിയാതെ ഉഴറുമ്പോൾ
ഓർക്കുക ഇനിവരുന്നതും യുദ്ധം
ജൈവായുധ യുദ്ധം അതിനോട്
പൊരുതുവാൻ  വേണ്ടത് ഹൃദയത്തെ
അറിയുമീ  മനുഷ്യ സ്നേഹികൾ .
ഹൃദയത്തിൽ നിന്നും അവർക്കായി
നന്ദി ഒരായിരം സ്നേഹപ്പൂക്കൾ ...

കടൽ മിഴിയിൽ കൺമണി

കടൽ മിഴിയിൽ കൺമണി 



Sunday, 19 April 2020

അപരിചിതൻ

അപരിചിതൻ
പിന്നിൽ കരിഞ്ഞവഴിയുണ്ട്
വേദനതൻഭാണ്ഡവുമായി
പൊള്ളും മണലിൽ വരികയാണ്
എന്നെ നീ മാടിവിളിക്കു൦ പോലെ
മുമ്പിലൊരു തൂവൽപോലെ
കുളിരേകി തലോടാൻ
നിൽക്കുക നീയാണ് എൻറെ മുമ്പില്ലെ
പച്ചപ്പു൦ പ്രതീക്ഷയും സ്വപ്നവും നീയാണ്.
കെട്ടിപ്പിടിച്ചു നിന്നോട്ടെ
ആ തണലിൽ ഇത്തിരിനേരം
പക്ഷേ കണ്ടതോ പൊട്ടിപൊളിഞ്ഞ
മേനിയിൽപുറത്തേക്കൊലിക്കുന്ന
സ്രവങ്ങൾ,നീ എനിക്ക്
അപരിചിതൻ .....

തൊടിയിലെ മരങ്ങൾ കുശുമ്പികൾ

തൊടിയിലെ മരങ്ങൾ കുശുമ്പികൾ
മഴപ്പെണ്ണിന്നെക്കുറിച്ച് പുലർന്നിട്ടും
പറഞ്ഞുതീർന്നില്ല വമ്പുകൾ
തൊടിയിലെ പ്രിയപ്പെട്ട പൂമരങ്ങൾ  
മിറ്റുവീഴുന്നാക്കുളിർമുത്തുകൾ.
നിറഞ്ഞ കൊമ്പുകൾ പറഞ്ഞു
തീർന്നില്ല കുശുമ്പുകൾ കുന്നായ്മകൾ.

പൊലിപ്പും കൂട്ടിപൂങ്കുല്ലയാട്ടി  
ആടിയാടി കൊന്നത്തെങ്ങവൾ
ഓലമടലിലിരിക്കും കിളികളെ
തെങ്ങോലഒരെണ്ണം അടർത്തി
ആട്ടിയോടിച്ചവൾ ആദ്യംപറഞ്ഞവൾ.
 
മഴപെണ്ണിൻ കാലിൽ കണ്ടുവോ 
വജ്രക്കുലുസുകൾ പെണ്ണവൾ
കേമിതന്നെ കടൽതാണ്ടിവന്നേ.
പ്രാന്തിയായി അ ലയുന്നവൾ
എന്തൊരുകേമിയാണവൾ  
കാർമേഘമുടി ചുരുളുകൾ
വീണ്ടു കൊണ്ടുവരുന്നടി
അവൾ മണിമുത്തുകൾ......



തടിച്ചിമാവും കുലുങ്ങിചിരിച്ചു  
അമ്മച്ചിപ്ലാവിനോടും സ്വകാര്യം
പറഞ്ഞു, മഞ്ഞിലകളോടൊപ്പം
സ്വർണ്ണ മാമ്പഴങ്ങൾപൊഴിച്ചു
ഇതുകേട്ട ചൊറിയൻ ചേമ്പും 
ആടി ചെവി കൂർപ്പിച്ചുനിന്നു.

വീണ്ടു കൊണ്ടുവരുന്നെടി
മഴപ്പെണ്ണ് മുന്തിയമുത്തുകൾ...
വല്ലേടത്തും കൊണ്ടു
കൊടുക്കുംമുമ്പേ ചുറ്റുപാടും
ഒരു നെല്ലിടമുത്തെങ്കിലും 
ഓരോ ഇലകളും കരുതണം.

Saturday, 18 April 2020

വീട്ടുഭാരം ഏന്തുന്നവർ ?

വീട്ടുഭാരം ഏന്തുന്നവർ ?
എടാ ഒച്ചേ നീ ആളു
മിടുക്കനാണ് എന്നും
ചുമലുകൊണ്ടുന്തി
മന്ദം മന്ദ൦ പോകുന്നു.
സ്വച്ഛന്ദ൦ നടക്കുന്നു.
എടാ ആമേ നിനക്കും
കുശാഗ്രബുദ്ധിയാണ്.
കരയിലും കടലിലും
ആമത്തോടുമായി 
മന്ദം മന്ദ൦ പോകുന്നു.
സ്വച്ഛന്ദ൦ നടക്കുന്നു.
ആപത്ത്‌ മണത്താൽ
ഒളിച്ചുകളിക്കുന്നു.
ശാന്തരായി വീഥികളിലൂടെ
വീടും  ചുമ്മിപ്പോകുന്നു.
എന്ത്‌ കൂളായി പോകുന്നു?
നേരെമറിച്ചു ഈ  മനുഷ്യനോ
പ്രതിദിനം വീട്ടുഭാരമേറുന്നു
പ്രതിമാസച്ചിലവോർത്തു
വീട്ടിനുള്ളിൽ ഞെരുങ്ങുന്നു.
പുറത്തോ മഹാമാരി
മാരകയാതന തീർക്കുന്നു.
തോളിൽ വീട്ടുഭാരം കൂടുന്നു.
 

ഒരു പൂർണ്ണഗർഭിണി....

നീ ചിരിച്ചുകൊണ്ടാടി
ഒരു ദീര്‍ഘവൃത്തിൽ
ഉന്നതകുലജാതയാം നീ
വേദനിക്കുന്നമാറിൽ
മഞ്ഞുപോലെമരവിപ്പുമായ്
പുഴയാകാം സ്നേഹക്കടലാകാം
മരുഭൂവിപോലെ ഉള്ളു
നീറിപൊള്ളി കുടിർന്നു
പുണ്ണുമായി നീങ്ങി നീ
കാണിക്കാതെവീണ്ടുമാടി
കൂന്തലിൽ പൂവാടികൾ ചൂടി
കഠിനമാവേദനയിൽ
പരിപാലിക്കുന്നു നീ
സർവ്വജീവജാലങ്ങളെ ..
ഒരു അച്ചുതണ്ടിൽ ചരിഞ്ഞു
നിൻറെ പ്രീതിബിംബം
ഒരു പൂർണ്ണഗർഭിണി....
നിൻറെ കണ്ണീർ പെരുമഴ


Friday, 17 April 2020

കോവിഡാസുര മനുഷ്യയുദ്ധം"

കോവിഡാസുരമനുഷ്യയുദ്ധം
കോവിഡാസുര മനുഷ്യയുദ്ധം"
പാരിൽപടർന്നു പിടിക്കുമ്പോൾ
കോവിഡ് വധമതുകഴിയുംവരെ
കോവിലിൽ ആരും പോകേണ്ട.
കോവിഡാസുര മനുഷ്യയുദ്ധം"
പാരിൽപടർന്നു പിടിക്കുമ്പോൾ
കോവിഡ് വധമതുകഴിയുംവരെ
പള്ളികളിൽ ആരും പോകേണ്ട.


സർക്കീട്ടുകൾ സൽക്കാരങ്ങൾ
സ്വച്ഛ൦ സവിധം നടത്തേണ്ട ,
വികാരികൾ വീണ്ടും പഴകിയ 
തത്വം വെറുതെവിളമ്പേണ്ട,
വീട്ടിലിരുന്നു ഭജിക്കുകയല്ലേൽ
സ്മരിക്കുക ജീവൻ ത്യജിച്ചവരെ 
കണ്ണുകൾ തുറന്നു നിൽപ്പൂചിലർ
നമ്മെക്കാത്തവരെ കാണൂ ,കാണൂ
നിശ്ചലമീ ലോകമിന്ന് മർത്യനുമാത്രം. 


വൻശക്തികൾ അമ്പരന്നിരിപ്പൂ.
അകന്നു നടക്കാം നാടിനുവേണ്ടി
രാജ്യത്തിനുവേണ്ടി ലോകനന്മക്കായി
സശ്രദ്ധം ഈ യുദ്ധം നേരിടാം
മതഭ്രാന്തുകാട്ടി കുലുമാലുകൾ
ഇവിടെ കൂട്ടലെ, മനുഷ്യനായി
കോവിഡാസുര മനുഷ്യയുദ്ധം"
ജയിച്ചു നിർവിഘ്‌നം നടക്കേണ്ടെ
vblueinkpot

Thursday, 16 April 2020

ചിന്ത

എന്തൊക്കെ ആയിരുന്നു
പണ്ടൊക്കെ  ചിന്ത
അകലം കുറക്കണം
ചെല്ലണമെന്നുചിന്ത.
ചൊവ്വയിൽ ഗർത്തമില്ലാ
തലത്തിലാകൊടികുത്തണം
ഒരുഏലിയനെയെങ്കിലും
കണ്ടു സംസാരിക്കണ൦
മതഗ്രന്ഥങ്ങളിലൂടെ
നരക൦ കാണാതെ
സ്വർഗ്ഗത്തിൽഎത്തണം
പറ്റുമെങ്കിൽ യൂറോപ്പ് കണ്ടു
ഉസ അറബിയംകണ്ടു
എലിമുതൽ പുലിവരെ
കൂട്ടിലാക്കി പുഴുവിനെ
അണുവിനെ മാറ്റംവരുത്തി
കുലുമാലുകൂട്ടി 
പരക്കെ പാരിൽ പറന്നു
നടന്നവർ ഇരിക്കണം
അകന്നിരിക്കണം
അകന്നു നടക്കണം
അകലം കുടുന്നു
ആ വീട്ടിലെത്തുവാൻ
പരക്കെ നടന്നവന്റെ ചിന്ത 

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...