Saturday, 30 May 2020

വേദനാജനകമീ കാഴ്ചകൾ

വേദനാജനകമീ കാഴ്ചകൾ 
വേദനിക്കുന്നു ഹൃദയങ്ങൾ  
വേണ്ടപ്പെട്ടവർ എവിടെവിഭുവേ?
വെവ്വേറെയാകുന്ന വഴികൾ 
വേവലാതികൾ പലായനങ്ങൾ 
വേലചെയ്യുന്നവർ വിവശരായി 
വീടുതേടിയലയുമ്പോൾ വേദന 
വിസ്മരിച്ചോടുംപട്ടിണിജാഥകൾ 
വീണുചാവുമാ  ഭൂപ്രദേശങ്ങൾ .
വ്രണിതമായി വീഴുന്നു പൂക്കൾ 
വേർപെടുന്നു  തായ്‌മരങ്ങൾ,കണ്ടിട്ടും
വാക്കത്തിയുമായി വേദിയിൽ   
വേണ്ടുവോളം ഭരണാധികാരികൾ 
വാചാലരാകുമ്പോൾ വേദനയോട് 
വേദനിക്കും കൈകളാൽ 
എഴുതിപ്പോകുന്നു ചില വരികൾ  

Friday, 29 May 2020

ആരുണ്ട് കുഞ്ഞേ ഇനി നിനക്കായി

ആരുണ്ട് കുഞ്ഞേ ഇനി നിനക്കായി 
കണ്ണടച്ചിരിക്കട്ടെ ഭരണാധികാരികൾ 
പ്‌ളാറ്റുഫോമിൽ നിനക്ക് 
പട്ടിണി ആയിരുന്നെങ്കിലും 
ഓമലേ നീ  മാറിൽഒട്ടിക്കിടക്കുമ്പോൾ 
വറ്റാതെ തന്നൊരാ പാൽ അമൃതം 
തരുവാൻ ഉണ്ടായിരുന്നുവായമ്മ .
ആരുണ്ട് കുഞ്ഞേ  ഇനി നിനക്കായി 


കണ്ടൊരാ ഇരുമ്പുതൂണിലായി 
സാരിത്തുമ്പിനാൽ തൊട്ടില്‍ കെട്ടി 
താരാട്ടുപാടുവാൻ  നിനക്കായി
ചാരെ ഉണ്ടായിരുന്നുവായമ്മ .
യാചിച്ചെങ്കിലും  മഹാമാരിയിലും 
ലാളിച്ചു നിന്നെ ഒക്കത്തിരുത്തി 
ചോറൂട്ടുവാൻ ഉണ്ടായിരുന്നുവായമ്മ .
ആരുണ്ട് കുഞ്ഞേ  ഇനി നിനക്കായി 

ചത്തുകിടപ്പതുമറിയാതെ 
തട്ടിവിളിക്കും കുഞ്ഞേ ഇവിടെ 
അപ്രധാനമാകുന്നു ഓരോ ജന്മം 
നിന്റെഅമ്മയുമൊരു താരകം 
നിനക്കായി കരുതിവെച്ചുവാ 
ഉറങ്ങാനൊരു കമ്പിളിവസ്ത്രം.
പിച്ചവെച്ചുനടക്കുമ്പോൾ വഴികാട്ടുമോ 
ആ കണ്ണീർ തോരാത്ത താരകം 

കറുപ്പും വെളുപ്പും

  കറുപ്പും വെളുപ്പും
കറുപ്പൊരു നിറം അല്ല
വെളുപ്പൊരു നിറം അല്ല
കണ്ണിൽ കണ്ടത് കറുപ്പ്
കണ്ണിൽ കണ്ടത് വെളുപ്പ്
ആ കണ്ണുള്ളവൻ അന്ധൻ
കണ്ണിൽ നിറയട്ടെ സപ്തവർണ്ണം
അതല്ലെ ജീവ വൈവിധ്യം
നേടൂ ദര്‍ശനം നിത്യപ്രകാശം
കറുപ്പൊരു നിറം അല്ല
വെളുപ്പൊരു നിറം അല്ല 

കൊഴി എറിയുന്നവർ

കൊഴി എറിയുന്നവർ
കോഴിയെടുത്തു നീയെറിയുമ്പോൾ
ഏറുകൊണ്ട് എൻറെ കൈശിഖരങ്ങൾ
വേദനിച്ചു ,കായ്‌‌കനികൾതാഴെയിട്ടു
തളിരിലകൾ പുഞ്ചിരിപ്പൂച്ചെണ്ടുകൾ 
ആരുംകാണാതെ മുറിവുകൾ തൂത്തു
ജീവദ്രവം ഒലിച്ചിറങ്ങവേ ശരങ്ങൾ
പോലെ ഓരോ മരക്കഷ്ണം തറച്ചു
മരവിച്ചുനിന്നു കാറ്റിലും മഴയിലും
പൊരിവെയിലിലും നിൻറെപോരു 
തുടർന്നു ,അന്ധനും ബധിരനുമല്ല ഞാൻ.
ഒരു കമ്പെറിയും ഞാൻ നിന്നെയുമെറിയും   
ആക്കൊഴി ഒരു ജാതി വളഞ്ഞ വടി
അതുനിൻറെ തലമണ്ടയിൽ കൊള്ളും
നിൻറെ നാരായവേരറുക്കും നീകിടക്കും 
കോഴിയെടുത്തു നീയെറിയുമ്പോൾ
ഓർക്കുക ....ആ ദിവസം കാത്തിരുപ്പൂ
മധുരമാകന്ദം നിൻ ചിതയൊരുക്കും.
വിനോദ് കുമാർ വി

Thursday, 28 May 2020

I shared the room

I shared the room
with whom, you must know
Yes, need to feed
A plant in room
The dieffenbachia
In the pot
And an orchid
Hangs from roof
Make live and love
Just touch the
Broad leaf and
Kiss the flowers
And walk..
In a well lighted
Room..there
Is the nature
Don't need wallpapers
So I shared
My room space.

The beautiful umbrellas

The clouds scattered
At far in the heavens
Like dandelions flying
It’s moving in blue
Giving shade to blooms
And trees in my garden
On the spindly shaft
Wow! It spins around
The beautiful umbrellas
In different colors
Falling in my fairy land

ഉന്തുവണ്ടി

ഉന്തുവണ്ടി
ചുടുകാടിനരിക്കെ  ഒരു
ചുവരിൽ ഉരഞ്ഞുനിൽപൂ 
ജീവിതചക്ര൦ ഉരുള്ളാതെനിൽപൂ
ഉരുളുമ്പോൾ എന്തൊരു
ഉത്സാഹമായിരുന്നു  പച്ചപ്പും കണ്ടോടും
ദുഃഖഭാരംകൂടി എതിർക്കുന്നവരെ
നേരിടാൻ ത്രാണിയില്ലാ
മിണ്ടാപ്രാണി ഞാൻ ഉന്തു 
വണ്ടിയായി ഇന്ന് ഞൊണ്ടിയായി
നിൽപ്പൂ തണ്ടെല്ലുവളഞ്ഞു 
ആരുമില്ലാത്ത തെരുവിൽ .
 കണ്ണീരുമായിനിൽപ്പൂ ...

Wednesday, 27 May 2020

The Sugarcane Army


  The Sugarcane Army
Once in a hot summer eve
While moving through the ridge
I found in field, the army of sugarcane.
Tumult in green cap with white flowers
In black brown shaded uniform array.
Locusts invades swarming with sword
Fire and fumes here and there
In air ashes a lot flying in rave.
Bullock bells and peasant’s sound
Down under the Neem shade
Someone scratch me with a blade
Rust or smut or swarm doubt for eyes
It’s bleeding from fore arm seen
Looks around but no response
Yes it’s the leaf blade like sword
Shines in twilight, sways in breeze
Half hurt stem with leaf blades
Heeds the footsteps in active
Flapping birds, little frogs evade
In glee the sweet harvesting
Farmers loading bulks in pushcarts
“The defeated army won the hearts”
I took one to chew I forget the wound
Its sweet delight moves through fields

ആ കണ്ണുകൾ

എന്നെയും നോക്കുന്നു
നിന്നെയും നോക്കുന്നു
നമ്മൾ കിളിവാതിലൂടെ അവളെയും നോക്കുന്നു
ആ കണ്ണീർവീണു പൊള്ളുമൂഴിയിൽ
പൊള്ളിക്കുടുർന്ന പാദങ്ങളുമായി
ചുമക്കാൻ കഴിയാത്ത ഭാണ്ഡവുമായി
അവൾ മെല്ലെ നടക്കുന്നു, കരുണാകരാ 
ദുഖമോടെ അവൾ ഭിക്ഷയാചിച്ചു
അമ്പലം നടയിൽ നിന്നു
നീയും ക്ഷേത്രസ്വത്ത്
പൂട്ടിയിട്ടിരിക്കുന്നു...

Tuesday, 26 May 2020

To all of us


To all of us
2020 a lesson
Sun is there
Stars are there
Planets are there
To every mass
Distance there
attraction there
Mask is there
2021 0 to 1 



കൊഴി എറിയുന്നവർ

കൊഴി എറിയുന്നവർ
കോഴിയെടുത്തു നീയെറിയുമ്പോൾ
ഏറുകൊണ്ട് എൻറെ കൈശിഖരങ്ങൾ
വേദനിച്ചു കായ്‌‌കനികൾതാഴെയിട്ടു
ആരുംകാണാതെ മുറിവുകൾ തൂത്തു
ജീവദ്രവം ഒലിച്ചിറങ്ങവേ ശരങ്ങൾ
പോലെ ഓരോ മരക്കഷ്ണം തറച്ചു
മരവിച്ചുനിന്നു കാറ്റിലും മഴയിലും
അന്ധനും ബധിരനുമല്ല ഞാൻ
ഒരു കമ്പെറിയും ഞാൻ  നീ എറിഞ്ഞ
കൊഴി ഒരു ജാതി വളഞ്ഞ വടി
അതുനിൻറെ തലമണ്ടയിൽ കൊള്ളും
കോഴിയെടുത്തു നീയെറിയുമ്പോൾ
ഓർക്കുക ....ആ ദിവസം കാത്തിരുപ്പൂ

ഒരു സ്വർണ്ണശില്പo

ഒരു സ്വർണ്ണശില്പo
സഭയിൽസമക്ഷം കണ്ടൊരാസുന്ദരി
നിൻ ഉടയാടപോലും സ്വര്‍ണ്ണം.
ഏല്പിച്ചുനൽകിയ കൈകളിൽ
നീ ഒരു സമ്മാനമായി
കളിയാടുവാൻ സ്വർണ്ണശില്പമായി
നിന്നെ ഉരുക്കി ലയിപ്പിച്ചു
നിലവിളി കേട്ട് ലോകം
മൂകം കണ്ടതോ ദന്ദശൂകം.
ചൂടാറുമ്പോൾ വീണ്ടുമൊരുങ്ങു൦
ഒരു സ്വർണ്ണശില്പo.....

Sunday, 24 May 2020

നാലുമണിച്ചെടിയെ

നാലുമണിച്ചെടിയെ
മടക്കിവെച്ചൊരു പൂഞ്ചേല
ഉടുത്തൊരുങ്ങും നാലുമണിച്ചെടിയെ
നാഴികനോക്കി നിറങ്ങൾ മാറും
കനക കുങ്കുമ പൂഞ്ചേല.
ഞൊറിഞ്ഞുടുക്കുമ്പോൾ
ലാവണ്യവതിനിന്നരക്കെട്ടിൽ
സ്വർണ്ണമിഴിയാൽ മാനത്തു
നിന്നുമാസായാഹ്‌നനേരം
ചാഞ്ഞും ചരിഞ്ഞുo പച്ചപ്പിലൂടെ
നോക്കുന്നതാര്‌?
ആ നാലുമണിപ്പൂചെഞ്ചുണ്ടിൽ
ചുംബിച്ച കാമുകന്നാര്?
ഉദ്യാനത്തിൽ കാറ്റിലാടി
ഉല്ലസിക്കും അയല്‍ക്കാരി
പൂക്കൾക്കുണ്ട്
നിന്നോടെന്നും അസൂയ.

ഒരു ഉഗ്രസർപ്പം

 ഒരു ഉഗ്രസർപ്പം
നീ കരിനാഗങ്ങളെ പൂജിച്ചു
അവളെ  കരുതൽതടങ്കലിൽ
പാർപ്പിച്ചു ,കരിയിലകളിൽ
പതുങ്ങിയിരുന്ന ആ
അണലിയെ കൊണ്ട്കൊത്തിച്ചു
വീണ്ടും പത്തിവിടർത്തി
വാലിൽകുത്തിയാടും 
മൂര്‍ഖന്നെ കൊണ്ടുകൊത്തിച്ചു
കൊന്നതോ  നിൻറെ പത്നിയെ
കല്യാണരാമാ എന്നിട്ടും
നിൻറെ മകുടി ഊതിയുള്ള
ഈ കളിയാട്ട൦ ,കണ്ടിരുന്നു
ദൈവത്തിൻ സൂക്ഷ്മദൃഷ്ടി
നീയും ഒരു ഉഗ്രസർപ്പം
ഇനിയുള്ള ജീവിതകാലം
ഇഴഞ്ഞു ഇഴഞ്ഞുപോകണം
നിൻറെ ആകാരം
അതുപോലെ ഉടച്ചുവാർക്കണം.

Saturday, 23 May 2020

കറുത്ത കരിമ്പെ കറുത്ത കരിമ്പെ

കറുത്ത കരിമ്പെ കറുത്ത കരിമ്പെ
കരിമണലിൽ ഉറച്ചുനിന്നുകാറ്റിലാടി
രമിച്ചു നിൽക്കുമ്പോൾ , മധുരസുന്ദര
സ്വപ്നങ്ങളുമായി വസന്തം വന്നു
തേൻമധുരം നിറച്ചു ,തുള്ളിയാടും
പൂക്കുലകളിൽ തേൻ കുരുവികൾ
മുത്തമിട്ടു ചുറ്റിപാടിപ്പറന്നു.
കറുത്ത കരിമ്പെ കറുത്ത കരിമ്പെ
ആ മധുരഹൃദയം മോഹിച്ചു വരമ്പിലൂടെ
നിന്നെ തേടിഞാനും വന്നു
പദനിസ്വനം കേട്ടപ്പോൾ ആരൂള്ള
ഇലകൾ മുറുമുറുത്തു എൻറെ കയ്യിൽ
അരോചകമാവിധം മുറിവുതീർത്തു.
നിൻറെകൈത്തണ്ടിലും  ചുവപ്പുകണ്ടു . 
കറുത്ത കരിമ്പെ കറുത്ത കരിമ്പെ 

Friday, 22 May 2020

മിണ്ടാതെപോയ വേഴാമ്പലെ

മിണ്ടാതെപോയ വേഴാമ്പലെ 
മഴയും തീർത്തുവാ സപ്തസ്വരങ്ങൾ 
ഓരോയിലത്തുമ്പിൽ തൊട്ടു
തീർത്തുവാ സപ്തസ്വരങ്ങൾ. 
കാറ്റുംതീർത്തുവാ സപ്തസ്വരങ്ങൾ 
ഓരോ ഇല്ലിക്കൊമ്പിൽ തൊട്ടു
തീർത്തുവാ സപ്തസ്വരങ്ങൾ.
കേട്ടിട്ടും ഒന്നും മൂളിപ്പാടാതെ  
ഞാൻ നോക്കിനിന്നതോ  
നിൻ സ്വരംകേൾക്കാൻ .
നിൻ ഹൃദയവീണതൻ 
സ്നേഹസംഗീതംകേൾകാൻ 
തോരാമഴയിൽ നിൽക്കവേ പൂക്കൾ 
കളിയാക്കി ചിരിച്ചിരുന്നു 
കുതിർന്നനിൻ വർണ്ണതൂവൽ ചേലയിൽ 
ഒന്നുപുൽകിത്തലോടാൻ നിൻ 
ചുണ്ടിൽ പുഞ്ചിരികാണാൻ 
എന്നിട്ടും മിണ്ടാതെഎങ്ങോട്ടോ പാറിയ 
വേഴാമ്പലേ ,പാടാൻ മറന്നു നീയും 
നിർലീനമായോ ഈ കുളിർമഴയിൽ . 

It’s a beautiful prize

I got a little puppy
In the boyhood days
It’s a beautiful prize
From a muddy canal
Near the market place
There are so many
With friends I took one
Then named Tommy
It’s my little pet
Its wags the tail
Seeing me licks and barks
Jumps on laps and steps
Hides near my bed
Its eyes shines like stars
Seeing daily Tommy
Smile of love begins
I left the teddy bear
And toys played
With dear Tommy
It’s a beautiful prize.

ഖാണ്ഡവികൻ

ഖാണ്ഡവികൻ ഒരു മാന്ത്രികൻ
ഒരു പഥികനാം കലാകാരൻ
അയാൾ മണ്ണും വിണ്ണും കടലും
കൈകളിലാട്ടി ചുട്ടെടുക്കുന്നു
പല പല പലഹാരങ്ങൾ
വരിക തിന്നാം ഈ കടൽ
വരിക തിന്നാം ഈ ആകാശം
വരിക തിന്നാം ഈ മണ്ണ്
ആ പലഹാരങ്ങൾക്ക്
എന്തൊരു സ്വാദ് നിറവും മണവുമാണ്
തിന്നുക രുചിയറിഞ്ഞു
നിങ്ങളാടുക പാടുക പുകഴ്ത്തുക
തിന്നുമുടിപ്പിച്ചു പോകുമ്പോൾ
ആ ഖാണ്ഡവികൻ തറയിൽ
ഇരുന്നുതൂത്തുവാരി തിരിഞ്ഞുനോക്കുക
പലരും വലിച്ചെറിഞ്ഞു
പാഴാക്കിയ മണ്ണും വിണ്ണും കടലും.
ആ ഖാണ്ഡവികൻ
ചുട്ടെടുത്തു പലഹാരങ്ങൾ
വിനോദ് കുമാർ വി

Wednesday, 20 May 2020

തത്തേ തത്തേ മലയത്തി തത്തേ

തത്തേ തത്തേ മലയത്തി തത്തേ 
നിൻ തൂവല്‍ ചിറകിൽ പച്ചകുത്തിയത്  
എൻ കുട്ടനാടിൻ പാടത്തെ പച്ചപ്പല്ലോ 
എൻ കുട്ടനാടിൻ പാടത്തെ പച്ചപ്പല്ലോ 

തത്തേ തത്തേ മലയത്തി തത്തേ 

നിൻ ചൊടിയിൽ ചുവന്നിരുപ്പതു 
എൻ കുട്ടനാടിൻപഴുത്ത പാക്കലോ .
എൻ കുട്ടനാടിൻപഴുത്ത പാക്കലോ .

തത്തേ തത്തേ മലയത്തി തത്തേ 

നിൻ  കന്നിനടപ്പിൽ കാമ്യാoഗിയാം 
എൻ കുട്ടനാടൻ പെണ്ണിൻ ചേഷ്‌ടികളല്ലോ  
എൻ കുട്ടനാടൻ പെണ്ണിൻ ചേഷ്‌ടികളല്ലോ. 

തത്തേ തത്തേ മലയത്തി തത്തേ ,ഇല്ലം 

നിറയുടെനേരമില്ലികളിലാടി പാടിയത്  
എൻ കുട്ടനാടൻ കൊയ്ത്തുപാട്ടലോ.
എൻ കുട്ടനാടൻ കൊയ്ത്തുപാട്ടലോ.

തത്തേ തത്തേ മലയത്തി തത്തേ

ഒരു   മഞ്ഞച്ചരടുകെട്ടി  ,എൻ നാടിൻ 
നെഞ്ചിൻകൂട്ടിലടച്ചോട്ടെ 
കുട്ടനാട്ടിൽ കൊണ്ടുപൊക്കോട്ടെ

മൈനക്കിളിയെ

മൈനക്കിളിയെ ഈപച്ചപ്പിൽ
മഞ്ഞൾചുണ്ടിൽ മധുരം
കിനിയാം മഴനനയാതെ
വെയിൽകൊള്ളാതെ
മാറിൻ കൂട്ടിൽ മയക്കാം
പരുന്തുകൾ റാഞ്ചാതെ
പാമ്പുകൾ കൊത്താതെ വളർത്താം  

Tuesday, 19 May 2020

തൻകുഞ്ഞ് പൊൻകുഞ്ഞ്

തൻകുഞ്ഞ് പൊൻകുഞ്ഞ്
മൈലുകൾ അകലെയാണ് ഞാൻ
ഓരോ പ്രവാസിയെപോലെ
എൻറെ മനസ്സും നാട്ടിലും വീട്ടിലും ചെല്ലുകയാണ്
അങ്ങനെ ഇന്നലെഞാൻ  വീട്ടില് വിളിച്ചപ്പോൾ …..
കുശലങ്ങളൊക്കെ പറഞ്ഞു,മോന്നെ നീയുമൊരു പടം വരക്കു
അച്ഛനു അയച്ചുതരുവാൻ പറഞ്ഞു.

... ആണ് എൻറെ പൊന്നുണ്ണി , ഈ ലോക്കഡൗണിൽ കൊച്ചു ടി വി
അവൻറെ
അന്ന് വൈകുന്നേരംതന്നെ അവൻ
വരച്ചു ആ  ചിത്രം വാട്ട്സ് ആപ്പിൽ അയച്ചുതന്നു.
ആനന്ദാശ്രുവിൽ അവനോടു പറഞ്ഞു …..
"പൊന്നെ ഇതു തങ്കലിപികളാണ് "
എന്തൊരു മനോഹരമായ വാക്ക്
മാന്ത്രികശക്തിയുള്ള വാക്കുകൾ
എനിക്ക് ചുറ്റും പ്രതിധ്വനിക്കുന്നു.

ഉള്ളിലൊരുതാളം ഉണ്ടാക്കിയ വാക്കുകൾ
ആകാംക്ഷയോടെ എന്റെ കണ്ണുകൾ
തിരയുന്നു നീ ഉണ്ടാക്കിയപൂക്കളുടെഡിസൈനുകൾ
അത് എന്റെ ഹൃദയത്തെ സ്പർശിക്കുകയും ചെയ്യുന്നു
വാക്കുകൾ കൊഞ്ചിക്കുഴയുന്നപോലെ ,ലോകംമ്
ആയിളം   മനസ്സിൽ നീ " സൃഷ്ടിച്ചതു  എന്റെ ലോകം”
പൊന്നേ ...ഓരോ ക  ആവശ്യപ്പെട്ടു
കടലാസ് തുണ്ടിലെ ചിത്രം ഞാൻ  ചുംബിച്ചു തന്നെ
തിളങ്ങുന്നപോലെ, ഓരോ  അക്ഷരങ്ങളും  സ്റ്റാൻഡേർഡിലാണ്
7 നിറങ്ങളിൽ നിറഞ്ഞതുപോലെ…
   നീ വരച്ച് എഴുതിയത്
...........................................................സ്നേഹിക്കുക ”യിലൂടെ  ഇനിയും
ജീവിതത്തിലുടനീളം മായ്‌ക്കരുതെ
മകനെ ആ ചിത്രം
ആത്മത്യാഗം ചെയുന്ന ഒരു പ്രവാസിയാകുന്ന
 അച്ഛന്നു  പകരുന്നു സ്വപ്നവർണ്ണങ്ങൾ. 

Sunday, 17 May 2020

കരസേനാ ഭടൻ ഞാൻ...

മഞ്ഞുവീണ ഈ
ഏദന്തോട്ടത്തിൽ
മധുവിധു സ്വപ്‌നങ്ങൾ
കാണും കാമുകനല്ല ഞാൻ.
കാണാമറയത്തിരിക്കും
ശത്രുക്കൾ തൻകുരുതിക്കായി
കർമഭൂവിൽ ഏകാഗ്രമമായി
കാത്തിരിപ്പവൻ ഞാൻ.
മഞ്ഞിൽ മരവിച്ചു ഈ
ഇലപൊഴിയും മരങ്ങൾ
തൻകൂടെ ചേർന്നുനിൽക്കും
കരസേനാ ഭടൻ ഞാൻ...
ആപൽമിത്രമായി ബലിദാനിയായി
ഏതു മഞ്ഞിലും മഴയിലും
വിജയസൂര്യന്നായി
തെളിയുന്നവൻ ഞാൻ

പാഥേയം

പാഥേയം  
പദം പദ൦ വെച്ചു കുഴഞ്ഞുവീഴുന്നു
പലവഴികളിൽ പോകവേണം
അല്പായുസ്സാ൦ ജീവിതങ്ങൾ
അവർക്കു എന്തെല്ലാം ഇവിടെവേണം
പാഥേയംവേണം വഴിയമ്പലം വേണം
പിന്തുടർന്ന് ആയിരങ്ങൾ പോകവേണം
ഈ മഹാരാജ്യത്തു മഹാമാരിയിൽ
നോവിൻ ഭാണ്ഡവുമായി
തെക്കുവടക്കു പായുമ്പോൾ
വിശുദ്ധ ഗ്രന്ഥങ്ങളെ നിങ്ങൾ
കൊഞ്ഞനം കുത്തുക ...അവതാരങ്ങളെ
വാമൂടിനിർത്തുക ,
പലവഴികളിൽ പോകവേണം
അല്പായുസ്സാ൦ ജീവിതങ്ങൾ
അവർക്കു എന്തെല്ലാം ഇന്നിവേണം
അവരായാത്രതുടരട്ടെ യാത്രതുടരുക
രാപ്പകലുകൾ പലായനം തുടരും
നിശ്ചലമായികിടക്കുന്ന ദേവാലയങ്ങൾ
പാഥേയം ഒരുക്കുക പാഥേയമൊരുക്കുക .
അല്ലെങ്കിൽ വഞ്ചികൾ കുത്തിപ്പൊളിക്കുക.
അവരുടെ സഞ്ചികളിൽ നിക്ഷേപിക്കുക.
ജീവിക്കണം ഇനിമിണ്ടരുത്‌ മാസ്ക്കു മണിഞ്ഞേക്കുക

ജീവിക്കണം ഇനിമിണ്ടരുത്‌  കുഞ്ഞുങ്ങളെ
വളർത്തുക മനുഷ്യനായിയാത്രതുടരുക.

Saturday, 16 May 2020

The Nuns Death

   The Nuns Death
She was in the hermitage
To world who will tell
The chapel with a big well
Is the hell that again kills?
The monk seeks gods spell
Scary indoors even closed
Horrific night “the wolf “pulls her
And makes the Death knell
When all sleep well
Some started to yell
Many faces angrily swell
They became the Rebel
Love birds that chirps found dead
Bloom's wilt and plants uprooted
All because of the hell
Divine garden insane.
Next day many hires
With the lighted candles
Chant and cry in front of
 The Good Shepherd…..
Among them there are
The wolves on the spot
To world who will tell.

കട്ടള കൂട്ടുകാർ

കട്ടള കൂട്ടുകാർ
ഒരുവീടിൻകട്ടളയും
മറ്റൊരുവീടിൻറെ കട്ടളയും
കട്ട കൂട്ടുകാർ,കട്ടള കൂട്ടുകാർ.
അരും മിണ്ടാത്തപ്പോൾ
അങ്ങോട്ടുമിങ്ങോട്ടും
നോക്കികാര്യങ്ങൾ പറഞ്ഞിരുന്നു.
മുഴുത്തതേക്കിൻ കട്ടളഞാൻ
വീതിയേറിയ കതകിലോ
കൊത്തിയരൂപങ്ങൾ
വിലയേറിയ ചിത്രങ്ങൾ
തൂങ്ങിയ ഭിത്തിയുംതാങ്ങിനിൽപ്പാണ്.
തണ്ടിന് വേദനിച്ചു,പല്ലുകടിച്ചു
കണ്ണും അടച്ചുനിൽപ്പാണു.

തൊട്ടടുത്ത കൂരയുടെകട്ടളയോ 
ഊറാൻകേറിയ പൊടിഞ്ഞ
തെങ്ങുംതടിയാ തെക്കു
പടിഞ്ഞാറൻ കാറ്റിലാടി 
ആടി നിൽപ്പാണ് .
ലോക്കഡൗണിൽ തോളെല്ല്തള്ളി
തൂണുംചാരിവെച്ചാക്കരികലവുമായി
പൊളിഞ്ഞ പൊറോട്ടുപലക
തുറന്നു കാത്തുനിൽപ്പാണ്. ,
ഈ കോടക്കാറ്റുമാറട്ടെ കൂട്ടുകാരാ
നിനക്ക് താങ്ങാകാം ഞാനുംവരാം.
കട്ട കൂട്ടുകാർ,കട്ടള കൂട്ടുകാർ.

Friday, 15 May 2020

പാതിത്യം

പാതിത്യം
ഇടിത്തീയിൽ വീണൊരോ
മഴത്തുള്ളി ശോഭമങ്ങി
ചിതറവെ മണ്ണിലേക്കു
നോക്കി വിണ്ണിലെവജ്ര
നക്ഷത്രങ്ങൾ ചിരിക്കുന്നകണ്ടോ ?
നിൻറെ പാതിത്യത്തിൽ
മേദിനിനിന്നെ മാറോടുചേർത്തു,
അലിയവെകുളിരായി
പുഴയും കാടും കടലും
നിർവൃതിയിലാടുകയായി.
മുഗ്ദ്ധ മണിരത്നമായി
സ്നേഹ പ്രവാഹമായി.
നിൻറെ വീഴ്ച്ച കണ്ടവർ
ഇളിഭ്യരായി ... പാതിത്യത്തിൽ
നിന്നും നീ ഉണർന്നു പാറുക
ചെറു മുത്തേ ഉയരത്തിലേക്കു
അത് നിൻറെ ആകാശം.
അത് നിൻറെ ആകാശം.

Tuesday, 12 May 2020

സന്യാസിനി നിൻപുണ്യാശ്രമ൦

സന്യാസിനി നിൻപുണ്യാശ്രമ൦
കന്യകയാമൊരുസന്യാസിനി
നിൻപുണ്യാശ്രമമിന്നു പ്രേതാലയം
ആ പൂവാടിയിൽ എല്ലാം
കപടമുഖങ്ങൾ, ജപമാലയും
മാറിലണിഞ്ഞു നടന്നു
ദൂഷ്യംപറഞ്ഞത് നിന്നെ,
എന്നിട്ടും "അഭയ"യായി
അന്തേവാസിയായി അവിടെ
എന്തിനു തുടർന്നു,ജീവിതം
എന്തിനു തുടർന്നു,?
ഒടുവിൽ ദൈവത്തേ നിത്യം
ഭജിക്കും നിന്നെകണ്ടതോ
ആശ്രമക്കിണറ്റിൽ.....
നിന്റെരക്തം കലർന്നവെള്ളം
ഇറ്റുവീണ മണ്ണും നീ നട്ടു
വളർത്തിയചെടികൾക്കുവേണ്ട 
കലികകൾ വാടി , നീ തിനനൽകി
വളർത്തിയ കിളികളും
മിണ്ടാതെ പറന്നുപോയി..ചില
കൊടിച്ചിപ്പട്ടികൾ കുരച്ചുകിടന്നു.
നിൻപുണ്യാശ്രമമിന്നു പ്രേതാലയം.
ആകാശമിരുണ്ടു ദേവാലയങ്ങൾ
അടഞ്ഞുകിടന്നു എന്നിട്ടും
കാമകിങ്കരന്മാർ വന്നുപോയി 
പുരോഹിതപാപികൾക്കൊപ്പം
നിനക്കുവേണ്ടി ശിരോഭൂഷണമൊരുക്കി
നിന്നെ മാലാഖയാക്കിസ്മരിച്ചു
കാലമെല്ലാം മറന്നു....
പുതിയ നക്ഷത്രങ്ങൾചിരിച്ചു.

Monday, 11 May 2020

ഈറൻ നിലാവെ

ഈറൻ നിലാവെ നീ വാ
ഇടിമിന്നൽചങ്ങല പൊട്ടിച്ചെറിഞ്ഞു
ഇതുവഴി വാ ...ഇതുവഴി വാ .
കരിമേഘകൊട്ടാരത്തിൽ നിന്നും
സുന്ദരനിശീഥിനിയിൽ
എന്നരികെ നീ വാ ..
നീചൂടും മിന്നുമാ കർണാഭരങ്ങൾ
താരകക്കല്ലുകൾ കണ്ടുകൊതിച്ചാ
മിന്നാമിന്നികൾ കാലൊച്ച
കേൾക്കവേ മിണ്ടാതിരുന്നു
ഈ വിജനവീഥിയിൽ ചെറുദീപവുമായി .
ഇതുവഴി വാ എന്നരികെ നീ വാ .
തിരതല്ലും മനസാം പൊയ്കയിൽ
പ്രണയ സൗഗന്ധികപൂക്കൾ
നുള്ളിയെടുക്കാൻ ചുണ്ടിൽ രാക്കിളിപ്പാട്ടുമൂളി
മരച്ചില്ലകളിൽ കാറ്റിലാടി
ഈറൻ നിലാവെ ഇതുവഴി വാ ...
കുറ്റാക്കുറ്റിരുട്ടിൽ വെണ്തൂവൽപോലെ
ഇതുവഴി വാ എന്നരികെ നീ വാ .
ഉന്മത്തനായിയുറങ്ങുമെന്നെ
ആശ്ലേഷിക്കുമീജ്യോത്സന.
കറുത്തചേലയിൽ മുല്ലപ്പൂവിതറി
ഇറ്റുവീഴും മഴത്തുള്ളികൾ
പൂച്ചെണ്ടുകൾ എന്നെ തലോടി ,
എൻറെ കണ്ണിൽക്കുടഞ്ഞുണർത്തി
നിലാവെ നീ മുന്നിൽനിറഞ്ഞു.

Sunday, 10 May 2020

'അമ്മതൻ ഗന്ധം

'അമ്മതൻ ഗന്ധം
വളരെ ദൂരെ നിന്ന് കണ്ടു
ഊട്ടുവാൻ അടുപ്പൂതികത്തിച്ചു
ഓടിയെത്തും മക്കളെ
ആ അമ്മ .........................എന്നും
ഓടിവന്ന് സ്കൂൾ ബാഗുകൾ
വാങ്ങി മകനേം മകളെയും
പിടിച്ചു 'അമ്മനടന്നുവേഗം.
കഥയും ചിരിയുമായി
'അമ്മതൻ  കയ്യിലുള്ളഗന്ധം
മത്തികഴുകിയ വാടയാ
വാഴയിലയിൽ വെച്ചു
പൊള്ളിച്ചു തരുമാ
പരിഞ്ഞില്ലപ്പവും
വറുത്തമീനും ചോറും
ഉരുട്ടിത്തരുമ്പോൾ എന്തൊരുസ്വാദ്....
അമ്മതൻ  കയ്യിലുള്ളഗന്ധം.
അറിഞ്ഞൊന്ന് ചുംബിക്കണം
മുളകും മല്ലിയുo പൊടിച്ച ഗന്ധം
അരകല്ലിൽ ചമ്മന്തിതൻഗന്ധം 
തീർക്കുന്നു കൈപ്പുണ്യം
അവൽ നനച്ചഗന്ധം
വഷണയിലതൻ ഗന്ധം
ഹൃദയ  സുഗന്ധം
ആ കാൽച്ചുവട്ടിൽ
അർപ്പിക്കാം വിലയേറിയ
പൂവും നിവേദ്യങ്ങളും
ആ കൈകളിൽ ഒന്ന്
ചുംബിക്കാം മനോഹരമായ
സുഗന്ധ൦ വാഴ്ത്താം
ഒപ്പം അറിയാം പൊള്ളലേറ്റ
പാടുകൾ മുറിവേറ്റ വിരലുകൾ
ചേർത്തുപിടിക്കാം ...
ആ വീട് സ്വർഗ്ഗമാക്കിയ
അമ്മതൻ ഗന്ധം.
ഒന്നു തലോടാം ..അറിയാം
മാതൃത്വത്തിൻ മഹത്വം

നിശീഥിനി

നിശീഥിനി നിദ്രാവിഹീനയാം
നന്മനിറഞ്ഞൊരു 'അമ്മ
പെറ്റുവളർത്തി താരാപഥത്തിലെ 
മിന്നും നക്ഷത്രകുഞ്ഞുങ്ങളെ.
മേഘഗവ്യങ്ങൾ ഊട്ടി
അമ്പിളിക്കലയോടൊപ്പം
സ്പത്രിഷികളെ വളർത്തി,
അങ്ങനെ എത്രയോ
നക്ഷത്രകുഞ്ഞുങ്ങളെ.
മിന്നിത്തിളങ്ങും പൊൻ
പട്ടുയുടിപ്പിച്ചു സ്വർഗീയ
കൊട്ടാരത്തിൽ ഓജസ്സും
തേജസുനൽകിവളര്ത്തി.
അസുരവിത്തൊരുവൻ
തലതിരിഞ്ഞവൻ 'അമ്മതൻ
വാക്കുകൾ കേൾക്കാതെ
കൊള്ളിമീനോടൊപ്പം
ആ കണ്ടകശ്ശനിയിൽ
അതിരു ലംഘിച്ചുമദിച്ചു
കരിമലതൻതലമണ്ടയിൽ
തല്ലിവീഴവേ നിശീഥിനി
നിൻറെ ഹൃത്തം പിടഞ്ഞു
കരഞ്ഞുരാത്രിമഴനിറഞ്ഞു
വാനിൽ നിന്നും ഭൂവിൽ
മലയടിവാരം പുഴകളിൽ
പൂക്കളിൽ പുലരിവരുവോളം
നീ നിശീഥിനി അലഞ്ഞു.

Thursday, 7 May 2020

ദുരന്തക്കാഴ്ച്ച.

ദുരന്തക്കാഴ്ച്ച.
ദുരന്തക്കാഴ്ച്ച തീർത്ത വ്യാഴാഴ്‌ച..
ഉലഞ്ഞു പലതും മണ്ണിൽ
തളർന്നുവീഴുന്നകാഴ്ച.
കാറ്റേ നീ തിരിഞ്ഞു വീശിയെങ്കിൽ
ഇന്ന് ആ  പട്ടണത്തിൽ പൂക്കൾ വാടി
വീഴുകയില്ലാരുന്നു.
കിളികൾ കരിവാളിച്ചു കിടക്കില്ലാരുന്നു.
ആകാശമേ, ഒരു മഴപെയ്തിരുന്നെങ്കിൽ
ഈ കണ്ണീർ കടൽ കാണേണ്ടി വരില്ലാരുന്നു
തുന്നിച്ചേർക്കാൻ കഴിയാത്ത കുഞ്ഞു
ഹൃദയങ്ങൾ നീലിച്ചു നിലച്ചു ,
ആ കുഞ്ഞിനെ ചുംബിക്കാൻ ഒരുങ്ങിയ
അമ്മതൻ ചുണ്ടുകൾ വിറങ്ങലിച്ചു
മാറോടു ചേർത്ത് നിലത്തുവീണു 
മന്ത്രിച്ചു ദുസ്വാദ് ഈ കാറ്റിനു
വിഷമയം ഈ മണ്ണിനു...മാപ്പ് 
കരുതാൻ ആരുമില്ലാ ഈ ലോകത്തു
ദുരന്തങ്ങൾ തുടർച്ച മനുഷ്യൻ
തീർക്കുന്ന ഓരോ ദുരന്തക്കാഴ്ച്ച.

Wednesday, 6 May 2020

കാശ്മീരമകുടം

കാശ്മീരമകുടം
അങ്ങ് വടക്കായി  എൻ രാജ്യത്തിന്
ശിരസ്സിലായി നിൽക്കുമീമലകൾ
മിന്നും "കാശ്മീരമകുടം"ഗർവ്വം.
അതിലൊരുതൂവൽപോലെ
പാറുന്നുണ്ടെന്നും "ത്രിവർണ്ണപതാക"
അവിടെയുണ്ട് പുണ്യനദികൾ
പകരുന്നുണ്ട് മനസ്സിൽ കുളിരും
തലോടലും ആ "ദേശസ്നേഹികൾ"
അവിടെത്തനെയുണ്ട്‌വിഷപ്പാമ്പുകൾ
മകുടിയൂതവെ വിഷ൦ചീറ്റിയാടും
"വിഘടനവാദികൾ"..ഭയാനകം.
നമ്മുക്കുവേണം എന്നും ആ മകുടം
ആ ചന്ദ്രക്കലയും നക്ഷത്രങ്ങളും.
നിറയും ആ മുഖം...ഭാവുകം.
അവിടെവിടരും  രക്തപുഷ്പങ്ങൾക്ക്
വിലയേറെയാണ് ഓരോ ഭടൻറെ
മുഖമാണ് പൂന്തോപ്പിൽ ത്യാഗത്തിനു
ആയിരങ്ങൾ തയാറാണ്...തുടരും
ജീവൻപൊഴിയും പൂക്കൾനിറയും 
അഭിഭാജ്യം ഈ കാശ്മീരമകുടം.
എൻ രാജ്യത്തിൻ  "കാശ്മീരമകുടം
മിന്നും "കാശ്മീരമകുടം" ഗർവ്വം.

അത്രമേൽ ആഴത്തിൽ ഹൃദയത്തിൽ 
നിറയുന്നു ആ കാശ്മീരമകുടം 

ആ കത്ത്

വന്നു നീ പളളിയറയിൽ
വരികൾ തൻ വസന്തമായി
പ്രിയനേ ഓരോ എഴുത്തുകൾ. 
പുണർന്നുകിടന്നു എത്രരാപ്പകലുകൾ 
എന്നും നീ മാത്രം
എഴുത്തിൽ എന്നോടുള്ള
പ്രണയപ്രവാഹം.
എങ്കിലും എന്ന് വരാൻകഴിയും
 എന്തെ നീ എഴുതാത്തതു.
എന്തോ പറയാൻ ബാക്കിയുണ്ട്
ചിലചോദ്യചിഹ്നങ്ങൾ
ആ വിരാമചിഹ്നങ്ങൾ
നിറച്ച ആ  കത്ത്
ഗദ്ഗദയായി വായിച്ചു
.

Tuesday, 5 May 2020

Sparrows’ daily tweets

Near the glass windows
There is a cherry tree
Sparrows’ daily tweets
And gives a wakeup call
Dances spreading wings
Knocks at windowpane
Spring of dawn shines
With me you make
A Lovely bond, you the
Little sparrow is so sweet.

Monday, 4 May 2020

പൊല്ലാപ്പുകൾ

പൊല്ലാപ്പുകൾ
കാമുകീകാമുകന്‍മാര്‍ക്കാകെ
പൊല്ലാപ്പുകൾ കൊറോണ
കൊണ്ടുവന്ന പൊല്ലാപ്പുകൾ

കണ്ണാടിയെൻ ചങ്ങാതി

കണ്ണാടിയെൻ ചങ്ങാതി
എത്രവട്ടം നോക്കിനിന്നു
ലോക്കഡൗണിൽ മിണ്ടിപ്പറഞ്ഞു
ചാഞ്ഞും ചരിഞ്ഞും ചിരിച്ചു
നടിച്ചുംപ്രതിദിനം ആസ്വദിച്ചു
പ്രീതിബിംബത്തോടങ്ങനെ
നോക്കിനിൽക്കവേ മന്ത്രിച്ചു
കണ്ണാടിയെൻ ചങ്ങാതി
വഴുതിപ്പോയി  ആ
കണ്ണാടി ഞൊടിയിടയിൽ
വീണു ചിതറി തറയിൽ
കിലുങ്ങിചിരിച്ചു രസിച്ചു
പ്രീതിഫലിക്കുമാ ചില്ലുകളിൽ 
എൻറെകണ്ണുകൾ നിറഞ്ഞു
പ്രതിബിംബങ്ങളാകെ
തൊട്ടു നോക്കവെ ഒരു ചില്ലു
എൻറെ വിരൽമുറിച്ചു.
മമതയില്ലാത്ത മിത്രമായി
നീയും മാറുമ്പോൾ ...
ചോര നക്കുമ്പോൾ
പറയാനില്ല നിന്നോടും
എനിക്കിന്നിയൊനും

Sunday, 3 May 2020

With a lovely smile

With a lovely smile
Touch the tears
In all means, these
Tears aren’t beautiful
Never say Pearls
Sway in breeze
Not from a gland
It’s from the heart.

Touching the tears
With a lovely SMILE
“Sunlight, “said
Say what you want?
That’s a promise
A smile that gives
To exuding plantlets
To the entire planet.
vblueinkpot
Vinod kumar v

ജലം

ജലം ജീവരസം
അതു നിറകുടം
നൽകി പറക്കുന്നു
ഏകാകിയായി
ഈ നീല ഭൂമി.
ഇല്ലാതാക്കരുതേ
മനുഷ്യാ ഭാവി.

ആ നിഴൽ

ആ നിഴൽ
എന്നെ പിന്തുടരുമാനിഴൽ
അതെന്ൻറെതല്ല ആ നിഴൽ
എൻറെ സമാനരൂപമല്ലെ
എങ്കിലും എവിടയോ
ഏകാകിയായി മറയുന്നു 
ആ നിഴൽ എന്റെതല്ലാ
അനുഗമിക്കവെ ആ നിഴൽ
കണ്ടിരിക്കും  ജ്വലിച്ചു
ഉച്ചിയിൽ വീഴുന്ന ഉച്ച
വെയിൽ പോലുള്ളയല്ലലുകൾ
തളരവെ തണലേകുവാൻ 
അരികെയെത്തുമാ നിഴൽ 
വൻമര൦പോലെ താലോടി
എൻറെ കൂടെ നിന്ന നിഴൽ
എൻറെ നിഴലിനെ പോലും
എനിക്ക് വിശ്വാസമില്ലാത്ത
ലോകത്തു എൻ നിഴലിനോടൊപ്പം
നടക്കുന്ന ആ നികൽ
ആത്മാവുപോലെ ആകാശത്തു
മിന്നും ഒരു നക്ഷത്രം
തീർക്കുന്നു ആ നിഴൽ
അതെ എൻറെ നിഴൽ
എൻറെ അച്ഛൻറെ നിഴൽ

Saturday, 2 May 2020

ചില്ലാട്ടം

ചില്ലാട്ടം
അമ്മച്ചിപ്ലാവിൻറെ ചോട്ടിൽ
കൂട്ടുകാരെത്തൂലെ
ആദ്യമെത്തിയ ഉണ്ണി
ചാടിക്കയറിയല്ലോ,
ഇന്നും ചില്ലാട്ടമാടാല്ലോ
ഉയരെക്കൊമ്പിൽ കെട്ടിയ
ഊഞ്ഞാലിലിരുന്നു
പാലഹാര൦ കറുമുറെ
തിന്നോണ്ടുമാടിയുയർന്ന്
പ്ലാവിലകൾ  തൊട്ടലോ .
പൊത്തിലിരിക്കണ
മാടത്തകുഞ്ഞിന്റെ കീറ്റലും
വർണ്ണനയും തുടങ്ങിയലോ
അങ്ങോട്ടുമിങ്ങോട്ടും
ആടിയാടി ഉയർന്നുണ്ണിക്കു
കോവിലേക്കൊടിമരം
പുഞ്ചപ്പാടവും കാണാലോ
തെങ്ങുംമടലിൽ ചവിട്ടി
ആയമെടുത്തു പച്ചപ്പിളക്കി
കയറിൽചുറ്റിപ്പിടിച്ചു
ചുറ്റുപാടുംകാണാലോ
പാറും തുമ്പിയെതൊടാലോ
കൂവിക്കുഴഞ്ഞു ആടിയാടി
മുട്ടുകഴയ്ക്കുമ്പോൾ
ഊഞ്ഞാൽമടലിൽ ഇരിക്കാലോ
ആയം കുറയുമ്പോൾ
കൂട്ടുകാരോട് ഉണ്ടയിടാൻ
പറയാലോ ...പ്ലാവിലത്തൊപ്പിയും
ചൂടി ജയിച്ചിരിക്കുമ്പോൾ
കൈകൾ ചുവന്നിരിക്കുവല്ലോ 
കുളിരേകും കാറ്റുവന്നെ
ചറപറാ മഴയും വന്നേ
ആട്ടം മതിയാക്കി കലമ്പി
പിരിയാല്ലോ ...
Vinod kumar V

Friday, 1 May 2020

#Challenges to companies


Challenges to companies

Companies give
different challenges.
We the comrades,
we the workers
community without
barriers in brotherhood
In hard work
all over the globe
 to fulfill needs.
Now the profit
it runs in smooth,
but nowadays
circulars are coming
due to lockdown
no job no salary
or quit the job
But the employer
you must take this
Challenge, Workers
the human resource
needed forever
so they should

get the salary.
we shall overcome
this COVID waves.
Happy workers Day



Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...