Friday 1 May 2020

അവരുടെ "കാൽപ്പാടുകൾ"

അവരുടെ  "കാൽപ്പാടുകൾ"
റൂട്ട് മാപ്പും  മാസ്കുമിട്ടു
യുദ്ധം ജയിക്കാനായി
അവർനടന്നുപോയി
ഒരുവൻ പോയവഴിയിൽ,
കണ്ടെത്തി അയാൾക്കു
അവർ കരുതലേകി,
അവർ ഒപ്പം നടന്നു
ആ മാലാഖമാർ
അവരുടെ  "കാൽപ്പാടുകൾ"
തലോടി പൂക്കൾ
ആ വഴിയിൽ കിടന്നു.
നാടിൻറെ വഴികളെ
എന്നും സ്വസ്ഥമാക്കി .
വീണ്ടുമവർ മാസ്കുമിട്ടു
കയ്യിൽ അരിയും
പരിപ്പുമായിപ്പോയി
ആ നാട്ടിലെ ഓരോ
വീട്ടുകാർക്കായി ...
ആ പോലീസുകാർ
അവരുടെ  "കാൽപ്പാടുകൾ"
മായാത്ത  ഗ്രാമവഴികളിൽ
സ്നേഹവർഷമേകി
ആകാശം തുടികൊട്ടി,
നാടാകെപച്ചപ്പുണർന്നു.
Vinod kumar V

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...