Sunday 10 May 2020

'അമ്മതൻ ഗന്ധം

'അമ്മതൻ ഗന്ധം
വളരെ ദൂരെ നിന്ന് കണ്ടു
ഊട്ടുവാൻ അടുപ്പൂതികത്തിച്ചു
ഓടിയെത്തും മക്കളെ
ആ അമ്മ .........................എന്നും
ഓടിവന്ന് സ്കൂൾ ബാഗുകൾ
വാങ്ങി മകനേം മകളെയും
പിടിച്ചു 'അമ്മനടന്നുവേഗം.
കഥയും ചിരിയുമായി
'അമ്മതൻ  കയ്യിലുള്ളഗന്ധം
മത്തികഴുകിയ വാടയാ
വാഴയിലയിൽ വെച്ചു
പൊള്ളിച്ചു തരുമാ
പരിഞ്ഞില്ലപ്പവും
വറുത്തമീനും ചോറും
ഉരുട്ടിത്തരുമ്പോൾ എന്തൊരുസ്വാദ്....
അമ്മതൻ  കയ്യിലുള്ളഗന്ധം.
അറിഞ്ഞൊന്ന് ചുംബിക്കണം
മുളകും മല്ലിയുo പൊടിച്ച ഗന്ധം
അരകല്ലിൽ ചമ്മന്തിതൻഗന്ധം 
തീർക്കുന്നു കൈപ്പുണ്യം
അവൽ നനച്ചഗന്ധം
വഷണയിലതൻ ഗന്ധം
ഹൃദയ  സുഗന്ധം
ആ കാൽച്ചുവട്ടിൽ
അർപ്പിക്കാം വിലയേറിയ
പൂവും നിവേദ്യങ്ങളും
ആ കൈകളിൽ ഒന്ന്
ചുംബിക്കാം മനോഹരമായ
സുഗന്ധ൦ വാഴ്ത്താം
ഒപ്പം അറിയാം പൊള്ളലേറ്റ
പാടുകൾ മുറിവേറ്റ വിരലുകൾ
ചേർത്തുപിടിക്കാം ...
ആ വീട് സ്വർഗ്ഗമാക്കിയ
അമ്മതൻ ഗന്ധം.
ഒന്നു തലോടാം ..അറിയാം
മാതൃത്വത്തിൻ മഹത്വം

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...