Saturday 2 May 2020

ചില്ലാട്ടം

ചില്ലാട്ടം
അമ്മച്ചിപ്ലാവിൻറെ ചോട്ടിൽ
കൂട്ടുകാരെത്തൂലെ
ആദ്യമെത്തിയ ഉണ്ണി
ചാടിക്കയറിയല്ലോ,
ഇന്നും ചില്ലാട്ടമാടാല്ലോ
ഉയരെക്കൊമ്പിൽ കെട്ടിയ
ഊഞ്ഞാലിലിരുന്നു
പാലഹാര൦ കറുമുറെ
തിന്നോണ്ടുമാടിയുയർന്ന്
പ്ലാവിലകൾ  തൊട്ടലോ .
പൊത്തിലിരിക്കണ
മാടത്തകുഞ്ഞിന്റെ കീറ്റലും
വർണ്ണനയും തുടങ്ങിയലോ
അങ്ങോട്ടുമിങ്ങോട്ടും
ആടിയാടി ഉയർന്നുണ്ണിക്കു
കോവിലേക്കൊടിമരം
പുഞ്ചപ്പാടവും കാണാലോ
തെങ്ങുംമടലിൽ ചവിട്ടി
ആയമെടുത്തു പച്ചപ്പിളക്കി
കയറിൽചുറ്റിപ്പിടിച്ചു
ചുറ്റുപാടുംകാണാലോ
പാറും തുമ്പിയെതൊടാലോ
കൂവിക്കുഴഞ്ഞു ആടിയാടി
മുട്ടുകഴയ്ക്കുമ്പോൾ
ഊഞ്ഞാൽമടലിൽ ഇരിക്കാലോ
ആയം കുറയുമ്പോൾ
കൂട്ടുകാരോട് ഉണ്ടയിടാൻ
പറയാലോ ...പ്ലാവിലത്തൊപ്പിയും
ചൂടി ജയിച്ചിരിക്കുമ്പോൾ
കൈകൾ ചുവന്നിരിക്കുവല്ലോ 
കുളിരേകും കാറ്റുവന്നെ
ചറപറാ മഴയും വന്നേ
ആട്ടം മതിയാക്കി കലമ്പി
പിരിയാല്ലോ ...
Vinod kumar V

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...