Wednesday 20 May 2020

തത്തേ തത്തേ മലയത്തി തത്തേ

തത്തേ തത്തേ മലയത്തി തത്തേ 
നിൻ തൂവല്‍ ചിറകിൽ പച്ചകുത്തിയത്  
എൻ കുട്ടനാടിൻ പാടത്തെ പച്ചപ്പല്ലോ 
എൻ കുട്ടനാടിൻ പാടത്തെ പച്ചപ്പല്ലോ 

തത്തേ തത്തേ മലയത്തി തത്തേ 

നിൻ ചൊടിയിൽ ചുവന്നിരുപ്പതു 
എൻ കുട്ടനാടിൻപഴുത്ത പാക്കലോ .
എൻ കുട്ടനാടിൻപഴുത്ത പാക്കലോ .

തത്തേ തത്തേ മലയത്തി തത്തേ 

നിൻ  കന്നിനടപ്പിൽ കാമ്യാoഗിയാം 
എൻ കുട്ടനാടൻ പെണ്ണിൻ ചേഷ്‌ടികളല്ലോ  
എൻ കുട്ടനാടൻ പെണ്ണിൻ ചേഷ്‌ടികളല്ലോ. 

തത്തേ തത്തേ മലയത്തി തത്തേ ,ഇല്ലം 

നിറയുടെനേരമില്ലികളിലാടി പാടിയത്  
എൻ കുട്ടനാടൻ കൊയ്ത്തുപാട്ടലോ.
എൻ കുട്ടനാടൻ കൊയ്ത്തുപാട്ടലോ.

തത്തേ തത്തേ മലയത്തി തത്തേ

ഒരു   മഞ്ഞച്ചരടുകെട്ടി  ,എൻ നാടിൻ 
നെഞ്ചിൻകൂട്ടിലടച്ചോട്ടെ 
കുട്ടനാട്ടിൽ കൊണ്ടുപൊക്കോട്ടെ

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...