Friday, 1 May 2020

ഒരു മെയ് 1

ഒരു മെയ് 1
മമ്മദേ, നിനക്കുകിട്ടിയോ സാലറി
നാരായണാ നിനക്കുകിട്ടിയോ ?
ഇല്ലെടാ ,സാലറി ഇല്ലടാ ,
കിട്ടുമായിരിക്കും അല്ലെ
അതിരുകളില്ലാതെ നമ്മൾ
ജോലിചെയ്‌തു മേഘത്തെ 
തൊട്ടു ഉരുകിയൊലിച്ചു
കുടുംബം പോറ്റി
ക്ഷീണം നടിച്ചില്ല
കമ്പനി എത്രലാഭത്തിലാണ് .
എന്നിട്ടും കേൾക്കുന്നു
ശമ്പളം  കിട്ടില്ലെന്നു..
ചിലപോൾ പറഞ്ഞുവിടുമെന്നും.
നമുക്കെന്തിനാടാ ഇങ്ങനെ
ഒരുമുതലാളിയും കമ്പനിയും
വയറിനുള്ളത്  നമ്മൾ നേടും
രാഷ്ട്രമില്ലാതെ മതമില്ലാതെ
നമ്മൾ ഒന്നായിരിക്കും.
ഉപജീവനമാര്ഗ്ഗംഭൂമിയിൽ
എങ്ങുമുണ്ട് വിശ്വസിക്കുക.
പോയാൽ പോട്ടെടാ പുല്ല്‌ .
നമ്മൾ തൊഴിലാളികൾ
ആ ഒരുമയുടെ മനസ്സുo
ജോലിചെയ്യാനുള്ള ആരോഗ്യവും
മതി ,കൊറോണ കഴിയട്ടെ .
നമ്മൾ അതിജീവിക്കും ...
മുതലാളി ഓർക്കുക
പരോപകാരമേ പുണ്യം.
Happy WorkersDay

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...