Tuesday 12 May 2020

സന്യാസിനി നിൻപുണ്യാശ്രമ൦

സന്യാസിനി നിൻപുണ്യാശ്രമ൦
കന്യകയാമൊരുസന്യാസിനി
നിൻപുണ്യാശ്രമമിന്നു പ്രേതാലയം
ആ പൂവാടിയിൽ എല്ലാം
കപടമുഖങ്ങൾ, ജപമാലയും
മാറിലണിഞ്ഞു നടന്നു
ദൂഷ്യംപറഞ്ഞത് നിന്നെ,
എന്നിട്ടും "അഭയ"യായി
അന്തേവാസിയായി അവിടെ
എന്തിനു തുടർന്നു,ജീവിതം
എന്തിനു തുടർന്നു,?
ഒടുവിൽ ദൈവത്തേ നിത്യം
ഭജിക്കും നിന്നെകണ്ടതോ
ആശ്രമക്കിണറ്റിൽ.....
നിന്റെരക്തം കലർന്നവെള്ളം
ഇറ്റുവീണ മണ്ണും നീ നട്ടു
വളർത്തിയചെടികൾക്കുവേണ്ട 
കലികകൾ വാടി , നീ തിനനൽകി
വളർത്തിയ കിളികളും
മിണ്ടാതെ പറന്നുപോയി..ചില
കൊടിച്ചിപ്പട്ടികൾ കുരച്ചുകിടന്നു.
നിൻപുണ്യാശ്രമമിന്നു പ്രേതാലയം.
ആകാശമിരുണ്ടു ദേവാലയങ്ങൾ
അടഞ്ഞുകിടന്നു എന്നിട്ടും
കാമകിങ്കരന്മാർ വന്നുപോയി 
പുരോഹിതപാപികൾക്കൊപ്പം
നിനക്കുവേണ്ടി ശിരോഭൂഷണമൊരുക്കി
നിന്നെ മാലാഖയാക്കിസ്മരിച്ചു
കാലമെല്ലാം മറന്നു....
പുതിയ നക്ഷത്രങ്ങൾചിരിച്ചു.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...