Friday 29 May 2020

കൊഴി എറിയുന്നവർ

കൊഴി എറിയുന്നവർ
കോഴിയെടുത്തു നീയെറിയുമ്പോൾ
ഏറുകൊണ്ട് എൻറെ കൈശിഖരങ്ങൾ
വേദനിച്ചു ,കായ്‌‌കനികൾതാഴെയിട്ടു
തളിരിലകൾ പുഞ്ചിരിപ്പൂച്ചെണ്ടുകൾ 
ആരുംകാണാതെ മുറിവുകൾ തൂത്തു
ജീവദ്രവം ഒലിച്ചിറങ്ങവേ ശരങ്ങൾ
പോലെ ഓരോ മരക്കഷ്ണം തറച്ചു
മരവിച്ചുനിന്നു കാറ്റിലും മഴയിലും
പൊരിവെയിലിലും നിൻറെപോരു 
തുടർന്നു ,അന്ധനും ബധിരനുമല്ല ഞാൻ.
ഒരു കമ്പെറിയും ഞാൻ നിന്നെയുമെറിയും   
ആക്കൊഴി ഒരു ജാതി വളഞ്ഞ വടി
അതുനിൻറെ തലമണ്ടയിൽ കൊള്ളും
നിൻറെ നാരായവേരറുക്കും നീകിടക്കും 
കോഴിയെടുത്തു നീയെറിയുമ്പോൾ
ഓർക്കുക ....ആ ദിവസം കാത്തിരുപ്പൂ
മധുരമാകന്ദം നിൻ ചിതയൊരുക്കും.
വിനോദ് കുമാർ വി

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...