Friday 22 May 2020

മിണ്ടാതെപോയ വേഴാമ്പലെ

മിണ്ടാതെപോയ വേഴാമ്പലെ 
മഴയും തീർത്തുവാ സപ്തസ്വരങ്ങൾ 
ഓരോയിലത്തുമ്പിൽ തൊട്ടു
തീർത്തുവാ സപ്തസ്വരങ്ങൾ. 
കാറ്റുംതീർത്തുവാ സപ്തസ്വരങ്ങൾ 
ഓരോ ഇല്ലിക്കൊമ്പിൽ തൊട്ടു
തീർത്തുവാ സപ്തസ്വരങ്ങൾ.
കേട്ടിട്ടും ഒന്നും മൂളിപ്പാടാതെ  
ഞാൻ നോക്കിനിന്നതോ  
നിൻ സ്വരംകേൾക്കാൻ .
നിൻ ഹൃദയവീണതൻ 
സ്നേഹസംഗീതംകേൾകാൻ 
തോരാമഴയിൽ നിൽക്കവേ പൂക്കൾ 
കളിയാക്കി ചിരിച്ചിരുന്നു 
കുതിർന്നനിൻ വർണ്ണതൂവൽ ചേലയിൽ 
ഒന്നുപുൽകിത്തലോടാൻ നിൻ 
ചുണ്ടിൽ പുഞ്ചിരികാണാൻ 
എന്നിട്ടും മിണ്ടാതെഎങ്ങോട്ടോ പാറിയ 
വേഴാമ്പലേ ,പാടാൻ മറന്നു നീയും 
നിർലീനമായോ ഈ കുളിർമഴയിൽ . 

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...