Thursday 7 May 2020

ദുരന്തക്കാഴ്ച്ച.

ദുരന്തക്കാഴ്ച്ച.
ദുരന്തക്കാഴ്ച്ച തീർത്ത വ്യാഴാഴ്‌ച..
ഉലഞ്ഞു പലതും മണ്ണിൽ
തളർന്നുവീഴുന്നകാഴ്ച.
കാറ്റേ നീ തിരിഞ്ഞു വീശിയെങ്കിൽ
ഇന്ന് ആ  പട്ടണത്തിൽ പൂക്കൾ വാടി
വീഴുകയില്ലാരുന്നു.
കിളികൾ കരിവാളിച്ചു കിടക്കില്ലാരുന്നു.
ആകാശമേ, ഒരു മഴപെയ്തിരുന്നെങ്കിൽ
ഈ കണ്ണീർ കടൽ കാണേണ്ടി വരില്ലാരുന്നു
തുന്നിച്ചേർക്കാൻ കഴിയാത്ത കുഞ്ഞു
ഹൃദയങ്ങൾ നീലിച്ചു നിലച്ചു ,
ആ കുഞ്ഞിനെ ചുംബിക്കാൻ ഒരുങ്ങിയ
അമ്മതൻ ചുണ്ടുകൾ വിറങ്ങലിച്ചു
മാറോടു ചേർത്ത് നിലത്തുവീണു 
മന്ത്രിച്ചു ദുസ്വാദ് ഈ കാറ്റിനു
വിഷമയം ഈ മണ്ണിനു...മാപ്പ് 
കരുതാൻ ആരുമില്ലാ ഈ ലോകത്തു
ദുരന്തങ്ങൾ തുടർച്ച മനുഷ്യൻ
തീർക്കുന്ന ഓരോ ദുരന്തക്കാഴ്ച്ച.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...