Monday 4 May 2020

കണ്ണാടിയെൻ ചങ്ങാതി

കണ്ണാടിയെൻ ചങ്ങാതി
എത്രവട്ടം നോക്കിനിന്നു
ലോക്കഡൗണിൽ മിണ്ടിപ്പറഞ്ഞു
ചാഞ്ഞും ചരിഞ്ഞും ചിരിച്ചു
നടിച്ചുംപ്രതിദിനം ആസ്വദിച്ചു
പ്രീതിബിംബത്തോടങ്ങനെ
നോക്കിനിൽക്കവേ മന്ത്രിച്ചു
കണ്ണാടിയെൻ ചങ്ങാതി
വഴുതിപ്പോയി  ആ
കണ്ണാടി ഞൊടിയിടയിൽ
വീണു ചിതറി തറയിൽ
കിലുങ്ങിചിരിച്ചു രസിച്ചു
പ്രീതിഫലിക്കുമാ ചില്ലുകളിൽ 
എൻറെകണ്ണുകൾ നിറഞ്ഞു
പ്രതിബിംബങ്ങളാകെ
തൊട്ടു നോക്കവെ ഒരു ചില്ലു
എൻറെ വിരൽമുറിച്ചു.
മമതയില്ലാത്ത മിത്രമായി
നീയും മാറുമ്പോൾ ...
ചോര നക്കുമ്പോൾ
പറയാനില്ല നിന്നോടും
എനിക്കിന്നിയൊനും

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...