Sunday 10 May 2020

നിശീഥിനി

നിശീഥിനി നിദ്രാവിഹീനയാം
നന്മനിറഞ്ഞൊരു 'അമ്മ
പെറ്റുവളർത്തി താരാപഥത്തിലെ 
മിന്നും നക്ഷത്രകുഞ്ഞുങ്ങളെ.
മേഘഗവ്യങ്ങൾ ഊട്ടി
അമ്പിളിക്കലയോടൊപ്പം
സ്പത്രിഷികളെ വളർത്തി,
അങ്ങനെ എത്രയോ
നക്ഷത്രകുഞ്ഞുങ്ങളെ.
മിന്നിത്തിളങ്ങും പൊൻ
പട്ടുയുടിപ്പിച്ചു സ്വർഗീയ
കൊട്ടാരത്തിൽ ഓജസ്സും
തേജസുനൽകിവളര്ത്തി.
അസുരവിത്തൊരുവൻ
തലതിരിഞ്ഞവൻ 'അമ്മതൻ
വാക്കുകൾ കേൾക്കാതെ
കൊള്ളിമീനോടൊപ്പം
ആ കണ്ടകശ്ശനിയിൽ
അതിരു ലംഘിച്ചുമദിച്ചു
കരിമലതൻതലമണ്ടയിൽ
തല്ലിവീഴവേ നിശീഥിനി
നിൻറെ ഹൃത്തം പിടഞ്ഞു
കരഞ്ഞുരാത്രിമഴനിറഞ്ഞു
വാനിൽ നിന്നും ഭൂവിൽ
മലയടിവാരം പുഴകളിൽ
പൂക്കളിൽ പുലരിവരുവോളം
നീ നിശീഥിനി അലഞ്ഞു.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...