Wednesday, 6 May 2020

കാശ്മീരമകുടം

കാശ്മീരമകുടം
അങ്ങ് വടക്കായി  എൻ രാജ്യത്തിന്
ശിരസ്സിലായി നിൽക്കുമീമലകൾ
മിന്നും "കാശ്മീരമകുടം"ഗർവ്വം.
അതിലൊരുതൂവൽപോലെ
പാറുന്നുണ്ടെന്നും "ത്രിവർണ്ണപതാക"
അവിടെയുണ്ട് പുണ്യനദികൾ
പകരുന്നുണ്ട് മനസ്സിൽ കുളിരും
തലോടലും ആ "ദേശസ്നേഹികൾ"
അവിടെത്തനെയുണ്ട്‌വിഷപ്പാമ്പുകൾ
മകുടിയൂതവെ വിഷ൦ചീറ്റിയാടും
"വിഘടനവാദികൾ"..ഭയാനകം.
നമ്മുക്കുവേണം എന്നും ആ മകുടം
ആ ചന്ദ്രക്കലയും നക്ഷത്രങ്ങളും.
നിറയും ആ മുഖം...ഭാവുകം.
അവിടെവിടരും  രക്തപുഷ്പങ്ങൾക്ക്
വിലയേറെയാണ് ഓരോ ഭടൻറെ
മുഖമാണ് പൂന്തോപ്പിൽ ത്യാഗത്തിനു
ആയിരങ്ങൾ തയാറാണ്...തുടരും
ജീവൻപൊഴിയും പൂക്കൾനിറയും 
അഭിഭാജ്യം ഈ കാശ്മീരമകുടം.
എൻ രാജ്യത്തിൻ  "കാശ്മീരമകുടം
മിന്നും "കാശ്മീരമകുടം" ഗർവ്വം.

അത്രമേൽ ആഴത്തിൽ ഹൃദയത്തിൽ 
നിറയുന്നു ആ കാശ്മീരമകുടം 

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...