Friday 15 May 2020

പാതിത്യം

പാതിത്യം
ഇടിത്തീയിൽ വീണൊരോ
മഴത്തുള്ളി ശോഭമങ്ങി
ചിതറവെ മണ്ണിലേക്കു
നോക്കി വിണ്ണിലെവജ്ര
നക്ഷത്രങ്ങൾ ചിരിക്കുന്നകണ്ടോ ?
നിൻറെ പാതിത്യത്തിൽ
മേദിനിനിന്നെ മാറോടുചേർത്തു,
അലിയവെകുളിരായി
പുഴയും കാടും കടലും
നിർവൃതിയിലാടുകയായി.
മുഗ്ദ്ധ മണിരത്നമായി
സ്നേഹ പ്രവാഹമായി.
നിൻറെ വീഴ്ച്ച കണ്ടവർ
ഇളിഭ്യരായി ... പാതിത്യത്തിൽ
നിന്നും നീ ഉണർന്നു പാറുക
ചെറു മുത്തേ ഉയരത്തിലേക്കു
അത് നിൻറെ ആകാശം.
അത് നിൻറെ ആകാശം.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...